[smc-discuss] reg{gnu.org പരിഭാഷകള്‍}

Jinesh K J jinesh at jinsbond.in
Wed Jan 26 20:52:10 PST 2011


കൂട്ടുകാരെ,

gnu.org താളുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങള്‍ നമ്മള്‍ പരിഭാഷ ചെയ്യുന്ന വിവരം
അറിഞ്ഞിരിക്കുമല്ലോ. അവയിലെ ചില തിരഞ്ഞെടുത്ത ലേഖനങ്ങള്‍ പരിഭാഷ ചെയ്തു് പുസ്തക രൂപത്തില്‍
പ്രസിദ്ധീകരിക്കാനും പരിപാടിയുണ്ടു്.

അച്ചുനിരത്തല്‍(typesetting) തുടങ്ങും മുന്‍പു് ഈ പരിഭാഷകളെ കുറ്റമറ്റതാക്കേണ്ടതുണ്ടു്. അതിനായി
എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

പതിനേഴ് ലേഖനങ്ങളാണു് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നതു്.

1.സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം
2.എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു ഉടമസ്ഥര്‍ വേണ്ട
3.വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു്
4.സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വില്‍പ്പന
5.മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താന്‍
6.നിങ്ങളുടെ സ്വാതന്ത്ര്യത്തിനു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആവശ്യമാണു്
7.ഗ്നു പ്രവര്‍ത്തകസംവിധാനം ഒറ്റനോട്ടത്തില്‍
8.സാമൂഹ്യ ജഡതയെ മറീകടക്കല്‍
9.ദോഷകരമായ വിട്ടുവീഴ്ചകളെ ഒഴിവാക്കല്‍
10.സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ 15 വര്‍ഷങ്ങള്‍
11.സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂടുതല്‍ വിശ്വസനീയമാണു്
12.ലിനക്സും ഗ്നു സംരംഭവും
13.സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം "ഓപ്പണ്‍ സോഴ്സ്" വിട്ടുപോകുന്നതെന്തുകൊണ്ടു്
14.എന്തുകൊണ്ടു് പകര്‍പ്പനുമതി
15.പകര്‍പ്പനുമതി:പ്രായോഗികമായ ആദര്‍ശവാദം
16."ബൌദ്ധിക സ്വത്തവകാശം" എന്നൊ? അതൊരു വ്യാമോഹ മരീചികയാണു്
17.സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കെതിരായ പോരാട്ടം-ഒറ്റയ്ക്കും കൂട്ടായും

ഈ പതിനേഴു ലേഖനങ്ങളുടേയും ഏറ്റവും പുതിയ പതിപ്പ്, http://gitorious.org/www-ml-clone
ല്‍ ലഭ്യമാണു്. gitoriousല്‍ ഒരു അക്കൌണ്ടെടുത്തു് ssh കീ കൊടുത്തു് repository clone
ചെയ്താല്‍ മതിയാകും.

ഫെബ്രുവരി 10 വരെ റിവ്യൂവിനുള്ള സമയമായി മാറ്റി വച്ചിരിക്കുന്നു. അതിനു ശേഷം എല്ലാ
കുറ്റത്തോടും കുറവോടും കൂടിത്തന്നെ അച്ചുനിരത്താന്‍ തുടങ്ങുന്നതായിരിക്കും

ജിനേഷ്




More information about the discuss mailing list