[smc-discuss] Malayalam Computing session at Kerala Padana Congress

prasobh krishnan prasobh.adoor at gmail.com
Fri Jan 7 00:30:40 PST 2011


പ്രിയ ശിവഹരി
നിര്‍ദേശ ങ്ങളും ചര്‍ച്ചകളും കൂടുതല്‍ കൂടുതല്‍ ഉണ്ടാകട്ടെ
നമുക്ക് ആവശ്യം മലയാളം കംമ്പുട്ടിംഗ്  ഇങ്ങനെ സുഖകരമാക്കം എന്നതും കൂടാതെ അത്
ഇങ്ങനെ വ്യാപിപ്പിക്കാം എന്നും അല്ലെ ?
ഞാന്‍ പറഞ്ഞത്  അവരവരുടെ  വാദ ഗതികള്‍ മാത്രം ശെരി ബാക്കി ഒക്കെ കുഴപ്പമാണ്
എന്ന് ചിന്തിക്കാതെ മലയാള ഭാഷയെക്കുറിച്ച് ആലോചിക്കുകയല്ലേ വേണ്ടത്  ഞാന്‍ ചില
കാര്യങ്ങള്‍ ഒന്ന് ചോദിക്കട്ടെ
1 . സ്കൂളില്‍ നിര്‍ബന്ധമായും ഐ ടി പഠിക്കുന്ന കുട്ടിക്ക് പ്ലസ്‌ ടു വില്‍ അത്
പഠിക്കണ്ട . അവിടെ വെച്ച്  കുറച്ചു പേര്‍ക്ക്  ഐ ടി നഷ്ട്ടപെടുന്നു
ഇനി കമ്പ്യൂട്ടര്‍ സയന്‍സ് എടുത്തു  പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍  എത്ര
പേര്‍ മലയാളം കംമ്പുട്ടിംഗ്  ഉപയോഗിക്കുന്നു .?
2 കമ്പ്യൂട്ടര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഡി ടി പി സെന്റര്‍ ,
ഇന്റര്‍നെറ്റ്‌ കഫെ എന്നിവിടങ്ങളില്‍ ഇന്നും ഉപയോഗിക്കുന്നത് എന്താണ് ?
3  എത്ര കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ മലയാളം കംമ്പുട്ടിംഗ്
പഠിപ്പിക്കുന്നുണ്ട്
4  കമ്പ്യൂട്ടര്‍ സര്‍വീസ് ചെയ്യുന്ന എത്ര സ്ഥാപനങ്ങള്‍ ഇത്
പ്രോത്സാഹിപ്പിക്കുന്നുണ്ട് ?
5 മലയാള ഭാഷ നന്നായി കൈകാര്യം ചെയുന്നവര്‍ ഭാഷ കംമ്പുട്ടിംഗ് ഉപയിക്കാത്തതും
ഒരു കാരണമാണ് ?
6 . മലയാളത്തില്‍  അകലത്തില്‍ ചരമമടയുന്ന ബ്ലോഗുകള്‍ കൂടുന്നുണ്ട് . അതും അത്ര
ശുഭകരമല്ല
7 . വിക്കി  പീഡിയ  ഇനിയും ഇനിയും മുന്നേറാന്‍ അഭിപ്രായ വെത്യാസം മറന്നു ഈ
രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഒരുമിക്കണം .

ഒരിടത്തു ആന ഇടഞ്ഞു . നാട്ടു കാര്‍ എല്ലാം കൂടി അവിടയും ഇവിടെയും കൂടി നിന്ന്
ചങ്ങല മുന്‍ കാലില്‍ ഇടണം,  പിന്‍ കാലില്‍ ഇടണം അതല്ല രണ്ടിടത്തും  ഇടണം .
കഴുത്തില്‍ ഇടണം , പഴക്കുല  കൊടുത്തു ഇട്ടാല്‍ മതി അല്ല ഓല കൊടുത്തു ഇട്ടാല്‍
മതി അങ്ങനെ വ്യതസ്ത അഭിപ്രായം ഉയര്‍ന്നു വന്നു .
അവസാനം ആന  പാപ്പാന്‍ വെറ്റിനറി ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു .മയക്കു വെടി
വെച്ച്  തളച്ചു

ചര്‍ച്ചകള്‍ ബധിര കര്‍ണങ്ങളില്‍ പതിക്കാതിരിക്കട്ടെ.
അവിടെ നടന്ന ചര്‍ച്ചയില്‍ ഞാന്‍ അഞ്ചെ കാല്‍  മണി വരെ മാത്രമേ പങ്കെടുത്തുള്ളൂ
.
ഒരേ സമയം ഒന്നിലധികം ചര്‍ച്ചകള്‍ നടക്കുന്ന സെഷനുകള്‍ ഉള്ളപ്പോള്‍ സമയ ക്ലിപ്തത
പാലിക്കാത്തതിനാല്‍ ആണ് എനിക്ക് പോകേണ്ടി വന്നത്  ശിവഹരി .
അവിടെ നടന്ന ചര്‍ച്ചകള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിപ്പിച്ചു  അനുകൂല
നടപടികള്‍ എടുപ്പിക്കുകയാ ണെങ്കില്‍  ഈ ചര്‍ച്ച ഗുണകരമായി .............
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110107/238409df/attachment-0003.htm>


More information about the discuss mailing list