[smc-discuss] [bug #28059] shutdown എന്നതിനു്അടച്ചു്പൂട്ടുകഎന്നതിനു്പകരംനിര്‍ത്തിവയ്ക്കുകഎന്നാക്കുക

ashik salahudeen aashiks at gmail.com
Thu Jan 13 07:25:08 PST 2011


ഇന്ന് ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ നേരമായപ്പോ ഞാന്‍ തല പൊക്കി എന്റെ
സുഹൃത്തിനോട് ചോദിച്ചു :"അടച്ചുപൂട്ടിയോ ?". അവന്‍ ലാപ്ടോപ്പ്
ഷട്ട്‌ഡൗണ്‍ ചെയ്തോ എന്ന് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്.

ഈ മെയില്‍ ഞാന്‍ അന്നേരം വായിച്ചിരുന്നില്ല :)

നമ്മള്‍ ദിവസവും ഉപയോഗിക്കുന്ന വാക്കുകള്‍ തന്നെ ഉപയോഗിക്കാന്‍
പറ്റിയാല്‍ അത് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. നമ്മള്‍ ഇങ്ങനെ വാക്ക്
കണ്ടുപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണെങ്കില്‍ മാത്രം ഇംഗ്ളീഷ്
ഉപയോഗിച്ചാല്‍ പോരെ ?

ശരിക്കും പറഞ്ഞാല്‍ പുതിയ മലയാളം വാക്കുകള്‍ ഉണ്ടാക്കാന്‍ പറ്റിയാല്‍
നന്ന്. പക്ഷെ തമിഴിന്റെ കാര്യത്തിലെന്ന പോലെ നമ്മുടെ ഭാഷയെക്കുറിച്ച്
തീരുമാനമെടുക്കുന്ന ഒരു "central authority" ഇല്ലാത്തത് ഇക്കാര്യത്തില്‍
പ്രശ്നങ്ങളുണ്ടാക്കുകയേ ഉള്ളു.

പിന്നെ ഇംഗ്ളീഷ് സ്കൂളില്‍ പഠിച്ചു എങ്കിലും അത് ദൈനം ദിന ജീവിതത്തില്‍
ഉപയോഗിക്കാത്ത, എന്നാല്‍ ഒരു കംപ്യൂട്ടര്‍ ഉപയോഗിക്കാനുള്ള
പരിസ്ഥിതിയുള്ള ഒട്ടേറെ പേരുണ്ട്. അത്തരക്കാര്‍ക്ക് ഒരു ഇംഗ്ളീഷ്
പദത്തിനെക്കാളും map ചെയ്യാനെളുപ്പം മലയാളം വാക്കുകള്‍ തന്നെ ആയിരിക്കും.

"നിര്‍ത്തിവെക്കുക" എന്ന്  എഴുതിയിരിക്കുന്നത്  മലയാളം അറിയാവുന്ന
എല്ലാര്‍ക്കും മനസ്സിലാകും. അതേ സമയം "ഷട്ട് ഡൗണ്‍" എത്ര പേര്‍ക്ക്
മനസ്സിലാകും ? ഇംഗ്ളീഷ് വാക്കുകള്‍ മലയാളം ലിപിയില്‍ എഴുതിയാല്‍, ദിനേന
ഇംഗ്ളീഷ് സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന എനിക്ക് തന്നെ ഒരു "എന്തോ"
പോലെ . അത്ര നന്നായിട്ട് ഇംഗ്ളീഷ് അറിയാത്ത എന്റെ അമ്മയ്ക്ക് "നിര്‍ത്തി
വെയ്ക്കുക" ആണ് കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാകുന്നത്.

ഇത് ഈ ഒരു വാക്കിന്റെ മാത്രം കാര്യമല്ല.  ചിലയിടത്ത് ഇംഗ്ളീഷ് വാക്ക്
തന്നെ ഉപയോഗിക്കേണ്ടി വരും. "keyboard" - എന്താ സാധനം ? എങ്ങനെ പറയും ?
പൊതുവെ വസ്തുക്കളുടെ കാര്യത്തില്‍ ഈ ബുദ്ധിമുട്ട് വരുമെന്നാണ്
തോന്നുന്നത് . പക്ഷെ ആശയങ്ങള്‍ - ഉദാ: പണിയിടം ( Desktop) എന്ത്
സുന്ദരമായിട്ടാണ് നമുക്ക് പറയാന്‍ കഴിഞ്ഞത് ?

പറ്റുന്നിടത്തൊക്കെ മലയാളം  ഉപയോഗിക്കുക. പ്രത്യേകിച്ച് ആശയങ്ങളുടെ (
concept) കാര്യത്തില്‍. അല്ലാത്തപ്പോ മലയാളം ഉപയോഗിക്കാന്‍ ചിലപ്പോ
പറ്റിയില്ല എന്ന് വരും. അപ്പോ ഇംഗ്ളീഷില്‍ നിന്ന് ആ വാക്കുകള്‍ അങ്ങ്
നമുക്ക് എടുക്കാം.  ഈ പരിപാടി തന്നെ ആണ് ജര്‍മന്‍ / ഫ്രെഞ്ച്  മുതലായ
ഭാഷകളും ചെയ്യുന്നത് - അവര്‍ ഇംഗ്ളീഷില്‍ നിന്ന് ദത്തെടുക്കുന്നതിന് പകരം
ഒരു പുതിയ വാക്ക് ഉണ്ടാക്കും. - നമ്മള്‍ അങ്ങനെ ചെയ്യണമെന്നില്ല.

--
ആഷിക്


More information about the discuss mailing list