[smc-discuss] [bug #28059] shutdown എന്നതിനു്അടച്ചു്പൂട്ടുകഎന്നതിനു്പകരംനിര്‍ത്തിവയ്ക്കുകഎന്നാക്കുക

ashik salahudeen aashiks at gmail.com
Thu Jan 13 17:13:44 PST 2011


ഈ പുതുതായി കണ്ടുപിടിക്കുന്ന സാധനത്തിനെ മലയാളം വാക്കുകള്‍ കൊണ്ടു തന്നെ
വിശേഷിപ്പിക്കാന്‍ കഴിയുമെങ്കില്‍ അതല്ലെ നല്ലത് ? "ഷട്ട്ഡൗണ്‍" -
"നിര്‍ത്തിവെയ്ക്കുക" എന്ന ഉദാഹരണം തന്നെ നോക്കൂ. ഇവിടെ പുതിയ ഒരു വസ്തു
(object) അല്ല. അത് ഒരു ആശയം ആണ്. അതിന് നമ്മള്‍ ഉള്ള വാക്കുകള്‍
ഉപയോഗിക്കാന്‍ പറ്റുമെങ്കില്‍ അത് ചെയ്താല്‍ പോരെ ? ടി-വി അണച്ചു
വെക്കുകയോ നിര്‍ത്തിവെക്കുകയോ ആണ് മലയാളികള്‍ ചെയ്യാറ്. "Power Off"
ചെയ്യുന്നവരുടെ എണ്ണം കുറവല്ലെ ?

ഇവിടെ ഇംഗ്ളീഷില്‍ നിന്ന് ദത്തെടുക്കാനുള്ള മടി അല്ല - മലയാളത്തില്‍
പറയാന്‍ കഴിയാത്തത് ഇംഗ്ളീഷില്‍ നിന്ന് എടുക്കുക എന്നതാണ് നയം.

-- 
ആഷിക്


More information about the discuss mailing list