[smc-discuss] [bug #28059] shutdown എന്നതിനു്അടച്ചു്പൂട്ടുകഎന്നതിനു്പകരംനിര്‍ത്തിവയ്ക്കുകഎന്നാക്കുക

Jayadevan Raja jayadevanraja at gmail.com
Thu Jan 13 19:59:11 PST 2011


>
> ഇവിടെ ഇംഗ്ളീഷില്‍ നിന്ന് ദത്തെടുക്കാനുള്ള മടി അല്ല - മലയാളത്തില്‍ പറയാന്‍
> കഴിയാത്തത് ഇംഗ്ളീഷില്‍ നിന്ന് എടുക്കുക എന്നതാണ് നയം.
>
ഇംഗ്ലീഷിലും മലയാളത്തിലും ഇല്ലാത്ത പുതിയ ഒരു വാക്കിനെ രണ്ടു് ഭാഷക്കാരും
പുതുതായി സ്വീകരിച്ചാല്‍, *അതു് ഇംഗ്ലീഷില്‍നിന്നു് മലയാളത്തിലേക്കു് ഉള്ള ഒരു
കടംകൊള്ളലല്ലല്ലൊ*.

ടി-വി അണച്ചു വെക്കുകയോ നിര്‍ത്തിവെക്കുകയോ ആണ് മലയാളികള്‍ ചെയ്യാറ്. "Power
> Off" ചെയ്യുന്നവരുടെ എണ്ണം കുറവല്ലെ ?
>
ടീവി ഓണാക്കാറും ഓഫാക്കാറും ഇല്ലേ?


http://www.google.com/buzz/dr.surajrajan/TTBzzZ1ZJey/%E0%B4%AE-%E0%B4%A8-%E0%B4%A8%E0%B4%B2%E0%B4%9E-%E0%B4%9A%E0%B4%B2-%E0%B4%87%E0%B4%AE-%E0%B4%AF-%E0%B4%B2.
ഇതില്‍ തമിഴിലെ "പരിഷ്കാര"ങ്ങളെ കളിയാക്കുന്നതു് നോക്കൂ. മലയാളം ഇതുപോലെ
(ശാസ്ത്ര-സമൂഹത്തില്‍നിന്നു്) ജനങ്ങളില്‍നിന്നു് അകലരുതെന്നേ എനിക്കുള്ളൂ.

ശാസ്ത്രസമൂഹം ഉപയോഗിക്കുന്ന പദങ്ങളെ ഇംഗ്ലീഷെന്നു് കരുതുന്നതിനു് പകരം
അവയെത്തന്നെ മലയാളം എന്നു് അംഗീകരിച്ചാല്‍ പോരെ? ഇതൊരു കടം കൊള്ളലല്ല.


ഈ വിഷയത്തില്‍ SMCക്കു് ഔദ്യോഗിക നയരേഖ ഉണ്ടൊ? ഉണ്ടെങ്കില്‍ അതു്
ഇന്റര്‍നെറ്റില്‍ ലഭ്യമാണൊ? അതിന്റെ ലിങ്കെന്തു്?




2011/1/14 ashik salahudeen <aashiks at gmail.com>

> ഈ പുതുതായി കണ്ടുപിടിക്കുന്ന സാധനത്തിനെ മലയാളം വാക്കുകള്‍ കൊണ്ടു തന്നെ
> വിശേഷിപ്പിക്കാന്‍ കഴിയുമെങ്കില്‍ അതല്ലെ നല്ലത് ? "ഷട്ട്ഡൗണ്‍" -
> "നിര്‍ത്തിവെയ്ക്കുക" എന്ന ഉദാഹരണം തന്നെ നോക്കൂ. ഇവിടെ പുതിയ ഒരു വസ്തു
> (object) അല്ല. അത് ഒരു ആശയം ആണ്. അതിന് നമ്മള്‍ ഉള്ള വാക്കുകള്‍
> ഉപയോഗിക്കാന്‍ പറ്റുമെങ്കില്‍ അത് ചെയ്താല്‍ പോരെ ? ടി-വി അണച്ചു
> വെക്കുകയോ നിര്‍ത്തിവെക്കുകയോ ആണ് മലയാളികള്‍ ചെയ്യാറ്. "Power Off"
> ചെയ്യുന്നവരുടെ എണ്ണം കുറവല്ലെ ?
>
> ഇവിടെ ഇംഗ്ളീഷില്‍ നിന്ന് ദത്തെടുക്കാനുള്ള മടി അല്ല - മലയാളത്തില്‍
> പറയാന്‍ കഴിയാത്തത് ഇംഗ്ളീഷില്‍ നിന്ന് എടുക്കുക എന്നതാണ് നയം.
>
> --
> ആഷിക്
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Thanking You,
Jayadevan V
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110114/b813610b/attachment-0003.htm>


More information about the discuss mailing list