[smc-discuss] Malayalam Language doubt

Manu M G manumg007 at gmail.com
Fri Jan 14 09:25:59 PST 2011


നന്ദി അനിവര്‍,സന്തോഷ്, കെവിന്‍.

2011/1/14 കെവി & സിജി <kevinsiji at gmail.com>

>
> 2011/1/14 Santhosh Thottingal <santhosh.thottingal at gmail.com>
>
>> On Fri, January 14, 2011 3:49 pm, കെവി & സിജി wrote:
>>
>> > മനുവിനെപ്പോലെ പലരും, 'എന്തുകൊണ്ടിങ്ങനെ ഫോർമാറ്റു ചെയ്യാൻ പറ്റുന്നില്ല'
>> > എന്നാലോചിച്ചു കുഴങ്ങിയിട്ടുണ്ടു്. ഭാഷയുടെ സില്ലബിൾ അനുസരിച്ചു മാത്രമേ
>> > ഫോർമാറ്റിങ് ചെയ്യാൻ പാടുള്ളൂവെന്നു് ആർക്കാണു്, എന്തിനാണിത്ര, നിർബന്ധം?
>>
>> കെവിന്‍, ഇതു നിര്‍ബന്ധത്തിന്റെയൊന്നും പ്രശ്നമല്ല.
>>
> ഇല്ലായിരിയ്ക്കും എന്നറിയാം, ചുമ്മാ ഒരു ഇഫക്ടിനു് എഴുതിയതാ.
>
>
>> നമ്മള്‍ കഴ്സര്‍
>> നീക്കുമ്പോള്‍ ഓരോ കോഡ് പോയിന്റിനും ഒന്നു വീതം നീക്കണമോ അതോ ഗ്ലിഫുകള്‍ക്കു
>> നീക്കണമോ, സില്ലബിളുകള്‍ക്കു നീക്കണമോ എന്നുള്ളതിനുള്ള ലോജിക് നിലവില്‍
>> റെന്‍ഡറിങ്ങ് എന്‍ജിനുകളിലുണ്ടു്. കഴ്സര്‍ നീക്കാന്‍ പറ്റാത്തതിനാല്‍ മാത്രം
>> ആണു് അഹം എന്നതില്‍ അഹ മാത്രമായി ബോള്‍ഡാക്കാന്‍ പറ്റാത്തതു്. മാത്രമല്ല
>> നമ്മള്‍ വാക്കുകള്‍ തിരുത്തുമ്പോള്‍ ബാക്‍സ്പേസ് അടിക്കുമ്പോള്‍ എത്ര കോഡ്
>> പോയിന്റുകള്‍ ഡിലീറ്റ് ആവണം എന്നതും ഇങ്ങനെ തീരുമാനിക്കുന്നതാണു്.
>>
>> ഫോര്‍മാറ്റിങ്ങ് കഴ്സര്‍ മൂവ്മെന്റിന്റെ അടിസ്ഥാനമാക്കിയാണല്ലോ(എത്ര ഭാഗം
>> സെലക്ട് ചെയ്തു എന്നതു്). അതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതു്.
>>
>
> അങ്ങിനെയല്ല. കൂട്ടക്ഷരങ്ങളുടെ നടുവിലും ഓരോ കോഡിന്റെ ഇടയിലും കർസർ തരുന്ന
> പ്രോഗ്രാമുകൾ ഉണ്ടു്. എന്റെ മുന്നിലുള്ള ഉദാഹരണങ്ങൾ ജിഎഡിറ്റും ലിക്സും തന്നെ.
> ഇവയിൽ എങ്ങിനെ വേണമെങ്കിലും ഫോർമാറ്റ് കൊടുക്കാം. പക്ഷേ റണ്ടറിങ് എഞ്ചിനാണു്
> അതു് കാണിക്കുവാൻ കഴിയാത്തതു്. ജിഎഡിറ്റിൽ അനുസ്വാരം വേറെ കിട്ടില്ല, എന്നാൽ
> ലിക്സിൽ കിട്ടും. അതിനു പ്രത്യേകം ഫോർമാറ്റിങ്ങും ചെയ്യാം. പക്ഷേ ഐസിയു റെണ്ടർ
> ചെയ്യുമ്പോൾ അനുസ്വാരം തെറിച്ചു പോകുന്നു. അതുപോലെ എച്ച്ടിഎംഎൽ കോഡിലൂടെ ഏതു
> കോഡുകൾക്കു മാത്രമായും ഫോർമാറ്റ് ചെയ്യാം.
>
>
>> ഇതില്‍ മാറ്റം വേണമെന്നു് അഭിപ്രായമുണ്ടെങ്കില്‍ അതു വിശദമാക്കാമോ?
>> നമുക്കാവശ്യമുണ്ടെങ്കില്‍ നമ്മള്‍ തീര്‍ച്ചയായും അതു തിരുത്തും, അത്രതന്നെ.
>>
> കൂട്ടക്ഷരങ്ങളിലെ ഘടകാക്ഷരങ്ങൾക്കു് പ്രത്യേകം ഫോർമാറ്റിങ് കൊടുക്കുന്നതിൽ
> അർത്ഥമില്ല, എന്നാൽ അനുസ്വാരം ചന്ദ്രക്കല എന്നിവയെപ്പോലെ പ്രത്യേകം ഗ്ലിഫ്
> വരുന്നവയ്ക്കു് പ്രത്യേകം ഫോർമാറ്റിങ് കൊടുക്കുവാൻ കഴിയേണ്ടതാണു്.  അങ്ങിനെ
> ചെയ്യാൻ കഴിയാതിരിക്കുക എന്ന 'പരിമിതിയുടെ' ആവശ്യം നമുക്കില്ല എന്നതു
> തന്നെയാണു് അതു വേണ്ടതാണു് എന്നതിനുള്ള ന്യായീകരണവും.
>
> കെവി.
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Thanks and Regards,
Manu M G
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110114/3cdeb066/attachment-0003.htm>


More information about the discuss mailing list