[smc-discuss] Malayalam Language doubt

കെവി & സിജി kevinsiji at gmail.com
Fri Jan 14 08:00:19 PST 2011


2011/1/14 Santhosh Thottingal <santhosh.thottingal at gmail.com>

> On Fri, January 14, 2011 3:49 pm, കെവി & സിജി wrote:
> > മനുവിനെപ്പോലെ പലരും, 'എന്തുകൊണ്ടിങ്ങനെ ഫോർമാറ്റു ചെയ്യാൻ പറ്റുന്നില്ല'
> > എന്നാലോചിച്ചു കുഴങ്ങിയിട്ടുണ്ടു്. ഭാഷയുടെ സില്ലബിൾ അനുസരിച്ചു മാത്രമേ
> > ഫോർമാറ്റിങ് ചെയ്യാൻ പാടുള്ളൂവെന്നു് ആർക്കാണു്, എന്തിനാണിത്ര, നിർബന്ധം?
>
> കെവിന്‍, ഇതു നിര്‍ബന്ധത്തിന്റെയൊന്നും പ്രശ്നമല്ല.

ഇല്ലായിരിയ്ക്കും എന്നറിയാം, ചുമ്മാ ഒരു ഇഫക്ടിനു് എഴുതിയതാ.


> നമ്മള്‍ കഴ്സര്‍
> നീക്കുമ്പോള്‍ ഓരോ കോഡ് പോയിന്റിനും ഒന്നു വീതം നീക്കണമോ അതോ ഗ്ലിഫുകള്‍ക്കു
> നീക്കണമോ, സില്ലബിളുകള്‍ക്കു നീക്കണമോ എന്നുള്ളതിനുള്ള ലോജിക് നിലവില്‍
> റെന്‍ഡറിങ്ങ് എന്‍ജിനുകളിലുണ്ടു്. കഴ്സര്‍ നീക്കാന്‍ പറ്റാത്തതിനാല്‍ മാത്രം
> ആണു് അഹം എന്നതില്‍ അഹ മാത്രമായി ബോള്‍ഡാക്കാന്‍ പറ്റാത്തതു്. മാത്രമല്ല
> നമ്മള്‍ വാക്കുകള്‍ തിരുത്തുമ്പോള്‍ ബാക്‍സ്പേസ് അടിക്കുമ്പോള്‍ എത്ര കോഡ്
> പോയിന്റുകള്‍ ഡിലീറ്റ് ആവണം എന്നതും ഇങ്ങനെ തീരുമാനിക്കുന്നതാണു്.
>
> ഫോര്‍മാറ്റിങ്ങ് കഴ്സര്‍ മൂവ്മെന്റിന്റെ അടിസ്ഥാനമാക്കിയാണല്ലോ(എത്ര ഭാഗം
> സെലക്ട് ചെയ്തു എന്നതു്). അതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതു്.
>

അങ്ങിനെയല്ല. കൂട്ടക്ഷരങ്ങളുടെ നടുവിലും ഓരോ കോഡിന്റെ ഇടയിലും കർസർ തരുന്ന
പ്രോഗ്രാമുകൾ ഉണ്ടു്. എന്റെ മുന്നിലുള്ള ഉദാഹരണങ്ങൾ ജിഎഡിറ്റും ലിക്സും തന്നെ.
ഇവയിൽ എങ്ങിനെ വേണമെങ്കിലും ഫോർമാറ്റ് കൊടുക്കാം. പക്ഷേ റണ്ടറിങ് എഞ്ചിനാണു്
അതു് കാണിക്കുവാൻ കഴിയാത്തതു്. ജിഎഡിറ്റിൽ അനുസ്വാരം വേറെ കിട്ടില്ല, എന്നാൽ
ലിക്സിൽ കിട്ടും. അതിനു പ്രത്യേകം ഫോർമാറ്റിങ്ങും ചെയ്യാം. പക്ഷേ ഐസിയു റെണ്ടർ
ചെയ്യുമ്പോൾ അനുസ്വാരം തെറിച്ചു പോകുന്നു. അതുപോലെ എച്ച്ടിഎംഎൽ കോഡിലൂടെ ഏതു
കോഡുകൾക്കു മാത്രമായും ഫോർമാറ്റ് ചെയ്യാം.


> ഇതില്‍ മാറ്റം വേണമെന്നു് അഭിപ്രായമുണ്ടെങ്കില്‍ അതു വിശദമാക്കാമോ?
> നമുക്കാവശ്യമുണ്ടെങ്കില്‍ നമ്മള്‍ തീര്‍ച്ചയായും അതു തിരുത്തും, അത്രതന്നെ.
>
കൂട്ടക്ഷരങ്ങളിലെ ഘടകാക്ഷരങ്ങൾക്കു് പ്രത്യേകം ഫോർമാറ്റിങ് കൊടുക്കുന്നതിൽ
അർത്ഥമില്ല, എന്നാൽ അനുസ്വാരം ചന്ദ്രക്കല എന്നിവയെപ്പോലെ പ്രത്യേകം ഗ്ലിഫ്
വരുന്നവയ്ക്കു് പ്രത്യേകം ഫോർമാറ്റിങ് കൊടുക്കുവാൻ കഴിയേണ്ടതാണു്.  അങ്ങിനെ
ചെയ്യാൻ കഴിയാതിരിക്കുക എന്ന 'പരിമിതിയുടെ' ആവശ്യം നമുക്കില്ല എന്നതു
തന്നെയാണു് അതു വേണ്ടതാണു് എന്നതിനുള്ള ന്യായീകരണവും.

കെവി.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110114/64bb1f8d/attachment-0003.htm>


More information about the discuss mailing list