[smc-discuss] ചില്ലക്ഷരങ്ങളുടെ രാഷ്ട്രീയം

Santhosh Thottingal santhosh.thottingal at gmail.com
Mon Jan 17 00:03:10 PST 2011


2011/1/17 Jayadevan Raja <jayadevanraja at gmail.com>:
> ഒരു സംശയം.
>
> ചൈനീസിനും ലാറ്റിനും ഒട്ടേറെ യൂണികോഡ് കോംപോസിറ്റ് കാരക്റ്ററുകള്‍ ഉണ്ടു്.
> മലയാളത്തിനും ആയിക്കൂടെ?
>
> 'റ' ക്കും 'ര' ക്കും ഒരേ ചില്ലു് - ര്‍
> 'ത' ക്കും 'ല' ക്കും ഒരേ ചില്ലു് - ല്‍
>
> ഈ കണ്‍ഫ്യൂഷണ്‍ ഒഴിവാക്കേണ്ടതല്ലേ? പുതിയ ചില്ലു് വേണ്ടതല്ലേ?

ഇതേ പോലെ ട യുടെ ചില്ലാണു് ള്‍ എന്ന ഒരു വാദവുമുണ്ടു്.
ചില്ലിന്റെ നിര്‍വചനമനുസരിച്ചു്, മലയാളത്തിലെ ഖരാക്ഷരങ്ങള്‍ക്കെല്ലാം
ചില്ലുണ്ടു്. പക്ഷേ പ്രത്യേക ലിപിയില്ല.

ഭാഷയിലില്ലാത്ത അക്ഷരങ്ങളെ , കണ്‍ഫ്യൂഷനില്ലാതാക്കാന്‍ വേണ്ടി
കൊണ്ടുവരണമെന്നു പറയുന്നതില്‍ യുക്തിയില്ല. കാരണം ഭാഷ ഗണിതശാസ്ത്രം പോലെ
യുക്തിഭദ്രമായി നിര്‍വചിക്കപ്പെട്ടു കാണുന്നില്ല. ശബ്ദോത്പത്തിയെ
ആധാരമാക്കി ഭാഷയിലെ അക്ഷരങ്ങളെ വിശകലനം ചെയ്യുമ്പോള്‍ നിരവധി അക്ഷരങ്ങള്‍
മലയാളത്തിലില്ല എന്നു കാണാനാവും. അതുപോലെ അക്ഷരങ്ങള്‍ തന്നെയും
അന്യഭാഷകളില്‍ നിന്നും കാലങ്ങളായി രൂപഭേദം വന്നു് 'മലയാളി'യാവുമ്പോള്‍ ആ
അക്ഷരങ്ങളുടെ പഴയകാല രൂപങ്ങള്‍ മലയാളത്തില്‍ കാണില്ല.

ഇതിനെപ്പറ്റി ഈ പ്രബന്ധത്തില്‍ ആര്‍.ചിത്രജകുമാറും എന്‍.ഗംഗാധരനും
എഴുതിയിരിക്കുന്നതു് വായിക്കുക:
Chandrakkala. Samvruthokaram. Chillaksharam.:  From the perspective of
Malayalam Collation
http://smc.org.in/doc/rachana-malayalam-collation.pdf


-സന്തോഷ്


More information about the discuss mailing list