[smc-discuss] മലയാളഭാഷയും മാധ്യമങ്ങളും

കെവി & സിജി kevinsiji at gmail.com
Sun Jan 23 02:03:50 PST 2011


2011/1/23 Jayadevan Raja <jayadevanraja at gmail.com>

> "തമിഴ് ഭാഷയൊഴിച്ച് ഇന്ന് സജീവമായി നിലനില്‍ക്കുന്ന ഭാരതീയ ഭാഷകളെല്ലാം ഏഴാം
>> നൂറ്റാണ്ടു(ബിസി)മുതല്‍ സുമാര്‍ പതിനേഴാം നൂറ്റാണ്ടുവരെ നിലനിന്നതായി
>> കണക്കാക്കാവുന്ന ഭക്തിപ്രസ്ഥാനത്തോടുകൂടി അതിന്റെ ഫലമായും അതിനു പ്രേരകമായും
>> ഇന്നത്തെ രൂപത്തില്‍ എത്തിയതാണ്".
>>
> ഒരു ഭാഷാശാസ്ത്ര തത്വത്തിന്റേയും പിന്‍ബലത്തോടു കൂടിയല്ലാത്ത ഇത്തരം വാദങ്ങളെ
> സമൂഹം തള്ളിക്കളയും എന്നു് തന്നെ ആശിക്കാം.
> ഉള്ളൂരും ഗുണ്ഡര്‍ട്ടും മറ്റും ഉള്‍പ്പെടെയുള്ള ശാസ്ത്രസമൂഹം പറഞ്ഞിട്ടുള്ള
> കാര്യങ്ങളെ നമുക്കു് ഉയര്‍ത്തിപ്പിടിക്കണം. മഹാകവിയും ഭാഷാശാസ്ത്രജ്ഞനും ആയ
> ഉള്ളൂരിന്റെ സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍ "മലയാള ഭാഷ ഇന്നത്തെ തമിഴിന്റെ
> പുത്രീസ്ഥാനത്തോ കനിഷ്ഠ സഹോദരീസ്ഥാനത്തോ അല്ല, മറിച്ചു് ജ്യേഷ്ഠ
> സഹോദരീസ്ഥാനത്തോ മാതൃസ്ഥാനത്തോ ആണു്".
>

ബിസി മൂന്നാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന സംഘസാഹിത്യവും എഡി നാലാം
നൂറ്റാണ്ടിനു മുമ്പെന്നു കരുതപ്പെടുന്ന തിരുക്കുറലും തമിഴിന്റെ പുരാതനത്വം
കാണിയ്ക്കുമ്പോൾ മലയാളം തമിഴിന്റെ മാതൃസ്ഥാനത്തു വരണമെങ്കിൽ അതിലും പുരാതനമായ
കൃതികൾ മലയാളത്തിൽ ഉണ്ടായിരുന്നിരിയ്ക്കണം. ഉള്ളൂരിനു അറിയാമായിരുന്നെങ്കിൽ,
അതിനെക്കുറിച്ചു് അദ്ദേഹം എവിടെയെങ്കിലും പറഞ്ഞിരിയ്ക്കും. അതിനെക്കുറിച്ചു്
ആർക്കെങ്കിലും അറിയാമോ?

കെവി.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110123/e152f8be/attachment-0003.htm>


More information about the discuss mailing list