[smc-discuss] Facebook chat in Java

Santhosh Thottingal santhosh.thottingal at gmail.com
Sat Jul 23 07:58:22 PDT 2011


Sreehari,

ഇതിനുള്ള ഉത്തരം ഈ മെയിലിങ്ങ് ലിസ്റ്റില്‍ നിന്ന് കിട്ടാന്‍ സാധ്യത വളരെ
കുറവാണു്. ഈ മെയിലിങ്ങ് ലിസ്റ്റ് മലയാളഭാഷാ കമ്പ്യൂട്ടിങ്ങിനെ
കുറിച്ചുള്ളതാണു്. പൊതുവായ പ്രോഗ്രാമിങ്ങിനെക്കുറിച്ചോ ജാവയെക്കുറിച്ചോ
അല്ല.  ജാവ ചോദ്യങ്ങള്‍ ചോദിക്കാവുന്ന ധാരാളം ഫോറങ്ങളുണ്ടല്ലോ. അതില്‍
ചോദിക്കൂ. ചോദിക്കുമ്പോള്‍ ഇങ്ങനെ ചോദിച്ചാല്‍ ആരും ഉത്തരം തരില്ല.
പ്രോഗ്രാം വര്‍ക്ക് ചെയ്യുന്നില്ലെന്നു പറഞ്ഞാല്‍ പോര, കൃത്യമായി
എവിടെയാണു് പ്രശ്നം പറ്റുന്നതെന്നും, പ്രോഗ്രാമിന്റെ പ്രധാനപ്പെട്ട
ഭാഗങ്ങളും അടക്കം ചോദിക്കണം.

-സന്തോഷ്



2011/7/23 Sreehari .V.I <sreeharivi at ymail.com>:
> ഞാന്‍ ഗൂഗിള്‍ ചാറ്റ് ജാവയുമായി കണക്ട് ചെയ്തു ചെറിയ പ്രോഗ്രാമുകള്‍ എഴുതി ..
> അവ നന്നായി റണ്‍ ചെയ്യുന്നുണ്ട് (ഒരു ബോട്ട് ആണ് ചെയ്തത് ).
> ഞാന്‍ ഇതേ API വച്ച് ഫേസ്ബുക്ക്‌ ചാറ്റ് കണക്ട് ചെയ്യാന്‍ ശ്രമിച്ചു ...
> പറ്റുന്നില്ല ... ജാവ ഗുരുക്കള്‍ ആരെങ്കിലും ഒന്ന് സഹായിക്കു .... ലിങ്ക്കള്‍
> തന്നാലും മതി .. തരുമ്പോ മനസിലാവുന്ന ടൈപ്പ് തരണം .. ഞാന്‍ ജാവ മിഡില്‍ ലെവല്‍
> പ്രോഗ്രാമര്‍ ആണ് .....
>
> Sreehari V Pillai
> 9447790332
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


More information about the discuss mailing list