[smc-discuss] ടോട്ടം മൂവി പ്ലെയറിന്റെ പരിഭാഷ നോക്കിക്കൊണ്ടിരിയ്ക്കുന്നു

Praveen A pravi.a at gmail.com
Thu Mar 3 06:28:31 PST 2011


ചില വാക്കുകള്‍ക്കു് മലയാളം പരിഭാഷ വേണം, ചിലതു് മാറ്റണം.

1. playlist
2. 0 frames per second
3. msgid "Artist:"
msgstr "കലാകാരന്‍/കലാകാരി:"
കലാകൃത്ത്?
4. Kbps കെ.ബി.പി.എസ് (ഇടയ്ക്കു് കുത്തിടണോ?)
5. msgid "AC3 Passthrough"
msgstr "എ.സി.3 പാസ്ത്രൂ (അകത്തൂടെ കടക്കല്‍)"
6. msgid "Load _chapter files when movie is loaded"
msgstr "ഒരു പുതിയ ചിത്രം ലഭ്യമാക്കുമ്പോള്‍ സ്വയമേ അടിക്കുറിപ്പു്
ഫയലുകള്‍  _ചേര്‍ക്കുക"
7. msgid "Set the repeat mode"
msgstr "റിപ്പീറ്റ് മോഡ് സജ്ജമാക്കുക"

വീണ്ടും വീണ്ടും പ്ലേ ചെയ്യുക? കേള്‍പ്പിയ്ക്കുക, കാണിയ്ക്കുക എന്നതിനു്
രണ്ടിനും പൊതുവായി ഉപയോഗിയ്ക്കാവുന്ന വാക്കുണ്ടോ? ഇംഗ്ലീഷിലെ play
എന്നതിനു് സമമായതു്? കളിപ്പിയ്ക്കുക എന്നതു് ഈ സന്ദര്‍ഭത്തില്‍ ചേരുമോ?
ടിവി വയ്ക്കുക എന്നാണു് വീട്ടില്‍ പറഞ്ഞുകൊണ്ടിരുന്നതു്. വീണ്ടും വീണ്ടും
വയ്ക്കുക എന്നായാലോ?
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list