[smc-discuss] മലയാളം കമ്പ്യൂട്ടിങ്ങ് - ഇടതു പക്ഷത്തിന്റെ പ്രകടന പത്രികയില്‍ നിന്നു്
Anivar Aravind
anivar.aravind at gmail.com
Thu Mar 17 21:08:35 PDT 2011
ഇടതു പക്ഷത്തിന്റെ പ്രകടന പത്രികയില്‍ നിന്നു്
http://ldfkeralam.org/node/1441
<quote>
# ഉല്‍പ്പാദന-സേവന മേഖലകളുമായി ബന്ധപ്പെടുത്തിക്കൊണ്ട് അക്ഷയക്ക്
പുതുജീവന്‍ പകരും. 2010-ഓടെ നൂറുശതമാനം വിവര സാങ്കേതികവിദ്യാ സാക്ഷരത
കൈവരിക്കും. കേരളത്തെ പൂര്‍ണ്ണമായും മലയാളഭാഷയില്‍ പ്രവര്‍ത്തിക്കുന്ന,
ഇലക്‌ട്രോണിക ഭരണ നിര്‍വ്വഹണക്ഷമത കൈവരിക്കുന്ന, രാജ്യത്തെ ആദ്യത്തെ
സംസ്ഥാനമായിത്തീര്‍ക്കും.
# മലയാള ഭാഷയിലുള്ള കംപ്യൂട്ടിംഗ് സൗകര്യങ്ങളും മള്‍ട്ടിമീഡിയ
ഉള്ളടക്കവും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രോല്‍സാഹനവും
ധനസഹായവും നല്‍കും.
# സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പ്രോത്സാഹിപ്പിക്കും. ഇതിനായുള്ള
പഠനകേന്ദ്രത്തെ അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കും.
</quote>
ഇവ കണ്ടതില്‍ സന്തോഷം . പക്ഷേ ഒപ്പം ചില കമന്റുകള്‍കൂടി . ഇതിനര്‍ത്ഥം ഇവ
മോശമണെന്നല്ല. പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ല എന്നാണ് .
പൂര്‍ണ്ണമായി നടപ്പിലാക്കിയില്ലെങ്കിലും ഒരു ജനകീയ ഐടി നയം പുറത്തിറക്കിയ
ഗവണ്‍മെന്റിന്റെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പ്രകടന പത്രിക
ഇങ്ങനെയായാല്‍ പോരല്ലോ
1. അല്ല, 2010 കഴിഞ്ഞുപോയതു് ഇതുവരെ അറിഞ്ഞില്ലേ ?
2. മലയാള ഭാഷയിലുള്ള കമ്പ്യൂട്ടിങ്ങ് സൌകര്യങ്ങള്‍ വികസിപ്പിക്കുന്ന
ശ്രമങ്ങള്‍ക്ക് പ്രോത്സാഹനവും ധനസഹായവും,:
സ്വതന്ത്ര സോഫ്റ്റ്‌വെയറായി ലഭ്യമായ മലയാള ഭാഷയിലുള്ള കമ്പ്യൂട്ടിങ്ങ്
സൌകര്യങ്ങളുടെ വികസനത്തിന് സന്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു
പ്രോത്സാഹനവും ധനസഹായവും കഴിഞ്ഞ 5 വര്‍ഷത്തില്‍ ഉണ്ടായിട്ടില്ല എന്നു
കൂടി ഓര്‍മ്മിപ്പിക്കട്ടെ
സര്‍ക്കാര്‍ ധനസഹായവും പ്രോത്സാഹനവും ഒക്കെ നല്‍കി നിര്‍മ്മിച്ച മലയാളം
കമ്പ്യൂട്ടിങ്ങ് സാധനങ്ങളൊന്നും സ്വതന്ത്ര സോഫ്റ്റ്‌വെയറായതുമില്ല.
കഴിഞ്ഞ രണ്ടു വര്‍ഷം നമ്മള്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും, ഇക്കഴിഞ്ഞ
കേരള പഠന കോണ്‍ഗ്രസ്സില്‍ വെച്ചു പോലും ചൂണ്ടിക്കാട്ടിയിട്ടും
http://tools.malayalam.kerala.gov.in/ മുതലായയൊനും സ്വതന്ത്രമായ
ലൈസന്‍സില്‍ ഇതുവരെയും പുറത്തിറക്കിയിട്ടില്ല
3. സ്വതന്ത്രസോഫ്റ്റ്‌വെയറിനെ പ്രോത്സാഹിപ്പിക്കും ....
ഈ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഐടി നയം വ്യക്തമായും പറഞ്ഞിരുന്നതു്
സ്വതന്ത്രസോഫ്റ്റ്‌വെയറിലൂന്നിയുള്ള ഐടി വികസനം നടത്തുമെന്നായിരുന്നു.
(നടന്നോ എന്നതു വേറെക്കാര്യം) . 2006 തെരഞ്ഞെടുപ്പിനു മുമ്പായി
കേരളപഠനകോണ്‍ഗ്രസ്സില്‍ യെച്ചൂരി പറഞ്ഞതും സ്വതന്ത്ര സോഫ്റ്റ്‌വെയറേ
ഉപയോഗിക്കൂ എന്നായിരുന്നു. അതില്‍ വെള്ളം ചേര്‍ത്ത് പ്രോത്സാഹനം
മാത്രമായി ചുരുങ്ങുന്നതു് എന്തായാലും അത്ര പുരോഗമനപരമല്ല. 2007ല്‍
പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അന്താരാഷ്ട്ര
കേന്ദ്രത്തെ പടലപ്പിണക്കങ്ങളുടെയും സ്ഥാപിത താല്‍പര്യങ്ങളുടെയും പേരില്‍
2011 വരെ വൈകിച്ചതുകൊണ്ട്, അതും പ്രകടനപത്രികയിലിടം നേടി
അനിവര്‍
--
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth
More information about the discuss
mailing list