[smc-discuss] സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരേ നിങ്ങളുടെ വോട്ട്

Anivar Aravind anivar.aravind at gmail.com
Sun Mar 20 23:27:04 PDT 2011


പ്രിയ ശ്രീഹരി,

ഞാന്‍ ഒരു വസ്തുനിഷ്ട വിമര്‍ശനത്തിനൊരുങ്ങുകയാണ് .
സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ പേരില്‍ വോട്ട് ചോദിക്കുമ്പോള്‍ രണ്ടു
ഭാഗവും പരിശോധിക്കേണ്ടതുണ്ടല്ലോ

2011/3/21 Sivahari Nandakumar <sivaharivkm at gmail.com>:
> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരേ നിങ്ങളുടെ വോട്ട് ഇടതുപക്ഷത്തിന്
>
> ഐടി നയത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഊന്നല്‍ നല്‍കിയ ആദ്യ സര്‍ക്കാര്‍

പക്ഷേ നയം നടപ്പിലാക്കുന്നതില്‍ പൂര്‍ണവിജയമായില്ല. പടലപ്പിണക്കങ്ങള്‍
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ രംഗത്തെ തളര്‍ത്തി . 2007ല്‍
തുടങ്ങേണ്ടിയിരുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കേന്ദ്രം
തുടങ്ങിയതു് 2011ല്‍

>
> ഐടി@സ്കൂള്‍ പദ്ധതിയിലൂടെ സ്കൂള്‍കുട്ടികള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
> പഠിക്കുന്നു

ഈ മാറ്റം , ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതിനുമുമ്പുതന്നെ
നടന്ന സിലബസ് കമ്മിറ്റി മീറ്റിങ്ങില്‍ അധ്യാപകരുടെ മുന്‍കൈയില്‍ (അതില്‍
കെഎസ്‌ടിഎയുടെ പങ്ക് വളടെ പ്രധാനമാണ് ) ഉണ്ടായ തീരുമാനമാണ് . അതില്‍
ഗണ്‍മെന്റിന് പ്രത്യേകിച്ച് ക്രെഡിറ്റ് എടുക്കാനില്ല.  ഐടി അറ്റ് സ്കൂള്‍
പദ്ധതി സര്‍വ്വശിക്ഷാ അഭിയാനിന്റെ  CALP(computer aided learning
prഒജെസിട്) പ്രൊജക്റ്റിന്റെ പിന്തുണയോടെ 5,6,7 ക്ലാസ്സുകളിലേക്ക്
വ്യാപിപ്പിച്ചു എന്നതു വേണമെങ്കില്‍ പറഞ്ഞോളൂ. അതേസമയം പ്ലസ്ടു വിലേക്ക്
വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെടുത്തില്ല, എന്ന നെഗറ്റീവ്
പോയന്റുമുണ്ട് . വിദ്യാഭ്യാസരംഗത്തു് ഐടി എങ്ങനെ ഉപയോഗിക്കണമെന്ന
കാഴ്ചപ്പാട് നഷ്ടപ്പെടുത്തി, ഐടി അറ്റ് സ്കൂളിനെ വിദ്യാഭ്യാസവകുപ്പിന്റെ
വെറും ഐടി ടെന്‍ഡറിങ്ങ് ഏജന്‍സി ആക്കി മാറ്റി എന്ന വിമര്‍ശനവും
നിലനില്‍ക്കുന്നുണ്ട് .

> ഇ ഭരണം സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ ഏന്ന് കേരളാ പഠനകോണ്‍ഗ്രസ്സും,
> ധനമന്ത്രിയും പറയുന്നു

പ്രകടന പത്രികയിലതില്ലല്ലോ . പകരം കുത്തക സോഫ്റ്റ്‌വെയറുകളില്‍
പ്രവര്‍ത്തിക്കുന്ന ഐകെഎമ്മിന്റെ പ്രധാന്യം കൂട്ടുന്നതാണ് അതില്‍
കാണുന്നതു് . ഇക്കഴിഞ്ഞ ഐടി നയത്തില്‍ നടപ്പിലാക്കുന്ന സ്ഥാപനങ്ങളുടെ
ലിസ്റ്റില്‍ ഒഴിവാക്കപ്പെട്ട സ്ഥാപനമാണ് ഐകെഎം.  പ്രകടനപത്രികയിലെ വിവര
സംവേദന സാങ്കേതികവിദ്യയും ഇ-ഗവേണന്‍സും എന്ന ഭാഗം  താഴെപ്പറയുന്ന
മാടിടങ്ങള്‍ പറയുമ്പോള്‍ അവ സ്വതന്ത്രസോഫ്റ്റ്‌വെയറുകളായിരിക്കും എന്നു
പറയുന്നില്ല.  ഐകെഎമ്മിന്റെ സോഫ്റ്റ്‌വെയറുകള്‍ ആസ്കി എന്‍കോഡിങ്ങ്
ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ്‌ ആക്സസ്സ്
ഡാറ്റാബേസുകളുപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളുപയോഗിച്ചാണ് ജനനമരണ
രജിസ്ട്രേഷനുകള്‍ തുടങ്ങിയവ നടത്തുന്നതു് . ഇവ പരസ്പരം കൈമാറി
ഉപയോഗിക്കാന്‍ വ്യവസ്ഥപ്പെടുത്തുമെന്നു പറയുമ്പോള്‍ അതു
സ്വതന്ത്രസോഫ്റ്റ്-വെയറിലായിരിക്കുമെന്ന് വിശ്വസിക്കാന്‍ യാതൊന്നും
പ്രകടന പത്രികയിലില്ല. സ്വതന്ത്രസോഫ്റ്റ്‌വെയര്‍
പ്രോത്സാഹിപ്പിക്കുമെന്നു മാത്രമേ പ്രകടനപത്രിക പറയുന്നുള്ളൂ .  മലയാളം
കമ്പ്യൂട്ടിങ്ങ് സംബന്ധിയായ പോയന്റുകള്‍ പ്രത്യേകമായി ഞാന്‍ പോസ്റ്റ്
ചെയ്തിരുന്നു. അതില്‍ നടക്കുന്ന ചര്‍ച്ച ഇവിടെ
https://profiles.google.com/u/0/anivar.aravind/posts/QvbHmj8rhkK

>
> ഇടത് സാരഥികളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും

ഡോ. ഇക്ബാല്‍ സാറിനെയാണ് ഉദ്ദേശിച്ചതെങ്കില്‍ അദ്ദേഹം സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ പ്രചാരകനാണ്. പ്രവര്‍ത്തകനല്ല എന്നു ശ്രദ്ധിക്കുമല്ലോ .
അദ്ദേഹത്തിന് എല്ല വിജയാശംസകളും നേരുന്നു

>
> കെഎസ്ഇബിയില്‍ സ്വതന്ത്ര ബില്ലിംങ്ങ് സോഫ്റ്റ്‌വെയര്‍

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ബില്ലിങ്ങ്
സോഫ്റ്റ്‌വെയര്‍ എന്നു പറയൂ. സ്വതന്ത്ര ബില്ലിങ്ങ് സോഫ്റ്റ്‌വെയര്‍
ആവണമെങ്കില്‍ അതു സ്വതന്ത്രമായ ഒരു ലൈസന്‍സ് ഉപയോഗിച്ചു
പുറത്തിറക്കേണ്ടതുണ്ട് . അതുണ്ടായിട്ടില്ല. അതിനാല്‍ അതു കസ്റ്റം
സോഫ്റ്റ്‌വെയര്‍ മാത്രമാണ്.

> കേരളത്തിലാദ്യമായി പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന്
> നിര്‍ബന്ധം പിടിക്കുന്ന ഒരു ടെണ്ടര്‍
> http://www.kmscl.kerala.gov.in/admin/files/TASK.pdf

സര്‍ക്കാരിന്റെ ഐടി നയം അനുസരിച്ച് , എല്ലാ ടെണ്ടറുകളും പൂര്‍ണമായും
സ്വതന്ത്ര സോഫ്റ്റ്‌വെയറിലായിരിക്കേണ്ടതുണ്ട് . ഈ ഒന്നുമാത്രം
മഹാത്ഭുതമെന്നമട്ടില്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ,
ബാക്കിടെണ്ടറുകലെങ്ങനെയാനെന്നുകൂടി ചോദിക്കേണ്ടിവരുന്നുണ്ട്

>
> കേരളത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വ്യാപനത്തിനും ജനപക്ഷവികസനത്തിന്റെ
> തുടര്‍ച്ചയ്ക്കും ഇടതുപക്ഷത്തിന് വോട്ടുചെയ്യുക.

ഇടതുപക്ഷം കുറച്ചുകൂടി വ്യക്തമായി സ്വതന്ത്രസോഫ്റ്റ്‌വെയര്‍  അധിഷ്ഠിതമായ
ഐടി വികസനത്തെക്കുറിച്ചും അതിനുള്ള വ്യക്തമായ നടപടികളെക്കുറിച്ചും
പ്രകടനപതികയില്‍ പറയുമെന്നാശിച്ചു .  അങ്ങനെയുണ്ടായാല്‍ അതിന്റെ
അടിസ്ഥാനത്തില്‍ വോട്ടു തീര്‍ച്ചയായും ചെയ്യുന്നതാണ്


അനിവര്‍


More information about the discuss mailing list