[smc-discuss] [Chamba] Translation review.

Praveen A pravi.a at gmail.com
Mon Mar 14 02:07:20 PDT 2011


2011, മാര്‍ച്ച് 12 3:08 വൈകുന്നേരം നു, Sajjad Anwar <sajjadkm at gmail.com> എഴുതി:
> Hi.
>
> Transcribed and translated Labeeb's footage on Chamba. The video is here
> http://gallery.chambaproject.in/videos/labeeb.webm
> Please review and respond.  Thanks!

Posted on to blog, but video is not playable in browser, it works only
after downloading it. Someone please figure out the problem.

http://www.chambaproject.in/2011/03/14/creative-team-member-labeeb-talks-about-chamba/

Next in line is the much awaited interview of Sooraj Kenoth
http://gallery.chambaproject.in/videos/sooraj-art-artist-middlemen-copyright.webm

"ഓക്കെ, റെഡി. ആക്ച്വലി, കല എന്നു് പറഞ്ഞാല്‍ ഒരു മള്‍ട്ടിപ്പിള്‍
ആസ്പെക്റ്റ് ഉളള ഒരു സാധനമാണു്. അപ്പം, ഒരു കല ശരിയ്ക്കും ഒരു
സംസ്കാരത്തിന്റെ പ്രതിനിധിയാണു്, അല്ലെങ്കില്‍ ആള്‍ക്കാരുടെ ചിന്തയെ
സ്വാധീനിയ്ക്കാന്‍ അങ്ങേയറ്റം ശക്തിയുള്ളൊരു സാധനമാണു്. എഴുത്തായാലും
വായനയായാലും പുസ്തകമായാലും സിനിമയായിക്കഴിഞ്ഞാലും എന്തായാലും. ഇപ്പോള്‍
ഏറ്റവും പുതിയ തലമുറയുടെ കല എന്നു് പറയുന്നതാണു് സിനിമ, ഏറ്റവും കൂടുതല്‍
സോഷ്യല്‍ ഇമ്പാക്റ്റുണ്ടാക്കാന്‍ പറ്റുന്ന ഒരു കലയാണു് സിനിമ. അപ്പം,
ഇതിനകത്തുള്ള പ്രശ്നമെന്താന്നു് ചോദിച്ചുകഴിഞ്ഞാല്‍, ഇതിനകത്തിപ്പോള്‍
ആര്‍ട്ടിസ്റ്റുകളെ സംരംക്ഷിയ്ക്കാനെന്നുള്ള മാതിരി ഒരുപാടു്
നിയമങ്ങളുണ്ടാക്കിയിട്ടുണ്ടു്, കോപ്പിറൈറ്റ് നിയമങ്ങള്‍ എന്നു്
പറഞ്ഞിട്ടു്. പക്ഷേ, ഇതിപ്പോ വന്നു് വന്നു് ഒരു മധ്യവര്‍ത്തിയെ അതായതു്
ഒരു് ഇടനിലക്കാരനെ സംരക്ഷിയ്ക്കുന്നൊരു സിസ്റ്റത്തിലേയ്ക്കു്
പോയിട്ടുണ്ടു്. പക്ഷേ, അതിലും കടന്നു് ഇടനിലക്കാരന്‍ സിനിമ
എന്തായിരിയ്ക്കണം എന്നു് തീരുമാനിയ്ക്കുന്ന ലെവലിലേയ്ക്കു്
വന്നിട്ടുണ്ടു്. അതായതു്, അവനു് സാമ്പത്തിക ലാഭമുണ്ടാക്കുന്ന സാധനങ്ങള്‍
മാത്രമേ അവന്‍ ചെയ്യുകയുള്ളൂ. അവനേതെങ്കിലും മള്‍ട്ടിനാഷനല്‍ കോര്‍പ്പ്
അല്ലെങ്കില്‍ ഏതെങ്കിലും മാഫിയ സെറ്റ് ഫിനാന്‍ഷ്യലി സപ്പോര്‍ട്ട്
ചെയ്യാന്‍ തയ്യാറാണെങ്കില്‍ അതാണു് നമ്മുടെ സംസ്കാരം അല്ലെങ്കില്‍ അതാണു്
നമ്മുടെ സംസ്കാരം എന്നു് പറഞ്ഞു് ഇമ്പോസ് ചെയ്യുന്ന രീതിയില്‍
സിനിമയെടുക്കാന്‍ അല്ലെങ്കില്‍ ഒരു കഥയെഴുതാന്‍ അല്ലെങ്കില്‍ അവര്‍ക്കു്
വേണ്ടി പേനകള്‍ ചലിപ്പിയ്ക്കാന്‍ നമ്മുടെ നാട്ടില്‍ ആള്‍ക്കാര്‍
ഇന്നുണ്ടു്. പക്ഷേ അതല്ല നമ്മുടെ ഉള്ളില്‍ നിന്നും, അതായതു്, നമ്മുടെ
കൂട്ടായ്മയില്‍ നിന്നും വരുന്നതാണു്. ഒറ്റയ്ക്കൊറ്റയ്ക്കു് ഓരോരുത്തരും
ചെയ്യേണ്ടതല്ല. അപ്പോ, ആ ഒരു കൂട്ടായ്മയെക്കുറിച്ചുള്ളൊരു ബോധം
എല്ലാവരിലേയ്ക്കുമെത്തിയ്ക്കാനും ആ കൂട്ടായ്മ നമ്മുടെ നാട്ടിലുണ്ടെന്നും
അതു് സ്വതന്ത്ര സോഫ്റ്റ്‌‍വെയറിലടിസ്ഥാനമാക്കി നമുക്കു് രൂപീകരിയ്ക്കാനും
അല്ലെങ്കില്‍ അതിനെ ശക്തിപ്പെടുത്താനു നമുക്കു് സാധിയ്ക്കും എന്നും
ഞങ്ങള്‍ ഈ സിനിമയിലൂടെ പറയാന്‍ ഉദ്ദേശിയ്ക്കുന്നു."

"ok, ready. Actually, art is something which has multiple aspects. So,
art is representative of a culture or it has great power to influence
people's thoughts, whether it is writing, reading, book or cinema.
Now, cinema is the art form of new generation, this art form can have
huge social impact. So, if we ask what is the problem with this? We
have made many laws such a copyright laws which claims to protect
artists. But it has now come to a system that protects the middleman.
But it has even gone to a far greater level of middleman deciding what
cinema should be, ie. they will do only what makes them money. We now
have people who are ready to make a movie or write a story or move
their pen to portray or impose something as our culture if a
multi-national corporation or a mafia set is ready to support them
financially.  But cinema is something that comes from inside ie, from
our community, not something to be done individually. So to spread the
message of such a community or to herald the presence or strengthen
such a community existing in our place, which is based on values of
Swathanthra Software, is the message we would like to convey with this
movie."

We still have many videos to transcribe and translate, some of them in
english too. Also if anyone can make these to subtitles, they are
welcome too.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list