[smc-discuss] [Chamba] Translation review.

Jinesh K J jinesh at jinsbond.in
Sat Mar 12 04:35:09 PST 2011


-----BEGIN PGP SIGNED MESSAGE-----
Hash: SHA1

കുറച്ചു മാറ്റിയെഴുതണമെന്നു തോന്നി.


കലാസൃഷ്ടികള്‍ ജനങ്ങളിലെത്തിക്കാനുള്ള വ്യവസ്ഥാപിതരീതികള്‍ പലപ്പോഴും പ്രേക്ഷകരുടെയും
കലാകാരന്‍മാരുടെയും താല്‍പ്പര്യങ്ങള്‍ ഒരുപോലെ
ഹനിക്കുന്നതായി കണ്ടുവരുന്നു. ഈ അവസ്ഥയെ ചെറുക്കാന്‍ ഒരു കൂട്ടായ്മയുടെ ഒത്തൊരുമിച്ചുള്ള ശ്രമമെന്ന
ആശയമാണു് ചാമ്പ സ്വതന്ത്ര മൂവി പ്രോജക്റ്റിനു(is chamba swathanthra movie project a
noun?) പിന്നില്‍. കഥ, തിരക്കഥ, സ്റ്റോറി ബോര്‍ഡ് തുടങ്ങി ചലചിത്രത്തിന്റെ എല്ലാ വശങ്ങളും
തികച്ചും ജനാധിപത്യപരവും വികേന്ദ്രികൃതവുമായ രീതിയില്‍ കൂട്ടായ്മ ചര്‍ച്ച ചെയ്യുകയും കലാസൃഷ്ടി
രൂപപ്പെടുത്തകയും ചെയ്യുന്നു. അതു് ഇതേ വഴികളിലൂടെത്തന്നെ ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നു. ഈ
സംരംഭത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായുള്ള പണം പൊതുജനങ്ങളില്‍ നിന്നുള്ള
അതായതു് പ്രേക്ഷകരില്‍ നിന്നുള്ള സംഭാവനകളിലൂടെയാണു് സ്വരൂപിക്കുന്നതു്.

ജിനേഷ്


On Saturday 12 March 2011 03:08 PM, Sajjad Anwar wrote:
> Hi.
> 
> Transcribed and translated Labeeb's footage on Chamba. The video is here
> http://gallery.chambaproject.in/videos/labeeb.webm
> Please review and respond.  Thanks!
> 
> The text is as follows:
> 
> *മലയാളം :*
> കലാ സൃഷ്ടികള്‍ പ്രേക്ഷകരില്‍ എത്തിക്കാന്‍ ഇന്ന് നിലവില്‍ ഉള്ള പല വ്യവസ്ഥാപിത
> രീതികളും കലാകാരന്മാരുടെയും അതുപോലെ പ്രേക്ഷകരുടെയും താല്പര്യങ്ങള്‍
> ഹനിക്കുന്നു എന്ന് വിശ്വസിക്കുന്നു. അതിനെതിരെ കൂട്ടായ്മയുടെ പ്രവര്‍ത്തനഫലം
> ആയിട്ട് ഉണ്ടാക്കുന്ന ഒരു സിനിമ എന്ന ഒരു കണ്‍സെപ്റ്റ് ആണ് ചാമ്പ സ്വതന്ത്ര
> സിനിമ പ്രൊജക്റ്റ്. അപ്പോ, അതില്‍ നിന്ന് കമ്മ്യൂണിറ്റിയിലെ ആള്‍കാര് ചര്‍ച്ച
> ചെയ്ത് കഥ തീരുമാനിക്കുക അതുപോലെ സിനിമയുടെ മറ്റ് തിരക്കഥ, സ്റ്റോറി ബോര്‍ഡ്
> അങ്ങനെ എല്ലാ വശങ്ങളിലും ജനാധിപത്യമായ രീതിയില്‍ ഡീസെന്‍ട്രലൈസ് ചെയ്ത് ഒരു കലാ
> സൃഷ്ടി ഉണ്ടാക്കി അതേ രീതിയില്‍ തന്നെ, അതെ മെത്തേഡില്‍ കൂടെ തന്നെ ജനങ്ങളില്‍
> എത്തിക്കുവാന്‍ വേണ്ടിയാണ് ചാമ്പ സ്വതന്ത്ര സിനിമ പ്രൊജക്റ്റ് ശ്രമിക്കുന്നത്.
> അപ്പൊ, ഇതിനുള്ള ഫണ്ടിങ്ങ് എന്ന് പറയുന്നത് ജനങ്ങളില്‍ നിന്ന് അതായത്
> പ്രേക്ഷകരില്‍ നിന്നുള്ള ഡൊണേഷന്‍ ഉപയോഗിച്ചാണ് ഈ സിനിമ ഉണ്ടാക്കുന്നത്.
> 
> *English:*
> Established methods to spread creative works to people have been found to
> hinder interests of artists and audience.
> The concept behind Chamba Swathanthra Movie Project is combined effort of a
> community to counter this state.
> The comminuty discusses every aspect of the movie like story, script, story
> board etc. in a democratic and decentralized way and create an artwork. The
> same methods are followed to bring the result to people. Now, the funding
> for the project is met though donations from the people ie, directly from
> the audience.
> 
> Regards.
> 
> 
> 
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> 

-----BEGIN PGP SIGNATURE-----
Version: GnuPG v1.4.10 (GNU/Linux)
Comment: Using GnuPG with Mozilla - http://enigmail.mozdev.org/

iQEcBAEBAgAGBQJNe2h8AAoJEN/jx0M09bw0nnoH+wQ8d5XBYaIMc1n2twDOtbsG
YCNCYuTKnlDqFO92xPGSrp32gESWC+xukipKv6rskkrqSwC5ApwTuyg0GLA9m2Dz
EKR9Hma4m3OrK+tNH/RK5SnQQsRnXyS68WPv/YKy49fdKZCPLfRedTCbFq5Pm1Sn
F1ZNvVyiPsAE8iSbWNh3Lj3cxb9ydN1Nz+B7s3IXZi+H2f8JB9B13+7Q04fPqyFK
9hQBtLDJfZFetc8xOOOHX6fwL3vJlfPReXCjpky3Bv/KA+q7cnEBBKeiaYkIIa6r
ryX2j4sauQYpSuWwcKFqkUOjQkn35YNdRFbRVCIfbyZ4xS/Q4nYkLgtvOyjSMSw=
=YXvd
-----END PGP SIGNATURE-----



More information about the discuss mailing list