[smc-discuss] Fwd: [DAKF] കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാല്പത്തിഎട്ടാം സംസ്ഥാനവാ൪ഷികം അംഗീകരിച്ച പ്രമേയം KSSP Resolution on need for ensuring use of Malayalam in Courts, depts, banks etc

manoj k manojkmohanme03107 at gmail.com
Fri Mar 18 22:40:44 PDT 2011


<off-topic>
അമ്മക്ക് വാങ്ങിയ പുതിയ നോക്കിയ 1616 ല്‍  ലൈഫ് ടൂള്‍ സംവിധാനം ഉപയോഗിച്ച്
വരുന്ന മലയാളം കാര്‍ഷിക അറിയിപ്പുകള്‍ .ആദ്യത്തെ ഒരു മാസം ഈ സേവനം
സൌജന്യമാണെന്നാണ് പറയുന്നത്. :-P

*ഒരു കൌതുകത്തിന് അവ താഴെ ചേര്‍ക്കുന്നു . :)*

*കാര്‍ഷികം*
റബര്‍ RSS4: കനത്ത വെയിലേല്‍ക്കാതിരിക്കാന്‍ ഭാഗികമായ തണല്‍
ആവശ്യമാണ്.വേനല്‍ക്കാലത്ത് മരത്തിന്റെ കടയ്ക്കല്‍ മണ്ണിട്ട് മൂടേണ്ടത്
അത്യാവശ്യമാണ്.
ഉറവിടം:സിന്ജെന്ട

*കലാവസ്ഥ*
ആകാശം ഭാഗികമായി മേഘാവൃതം. ഇളം ചൂടും ഈര്‍പ്പവും ഉള്ള ദിവസം.
താപനില:24...33ഡി.സി
ഹ്യുമിഡിറ്റി:54%...89%
കാറ്റ്:ഉ.കി 6 കി.മി/മ
ഊറിയെടുത്തത്:0%

*കമ്പോളം*
കൊല്ലം, അരി രൂപ/ഖിന്ടല്‍
കുറഞ്ഞ 7800
കൂടിയ 8000
ശരാശരി 7900
സംഖ്യ: 110 ടണ്‍
വട്ടപ്പാറ, അരി രൂപ/ഖിന്ടല്‍
കുറഞ്ഞ 3800
കൂടിയ 3800
ശരാശരി 3800
സ്രോതസ്സ്:Madison, http://agmarknet.nic.in

Manoj.K/മനോജ്.കെ
> http://identi.ca/manojkmohan
>
> -------- Forwarded message ----------
>> From: Ashok
>>
>

> S <ashokan.nkl at gmail.com>
>> Date: 2011/3/16
>>               ബഹുഭൂരിപക്ഷം പേരുടെ കയ്യിലും മൊബൈല്‍ഫോണ്‍
>> എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഭരണസുതാര്യതക്കായി
>> ഉപയോഗപ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ എം-ഗവേണ്‍സ് അഥവാ മൊബൈല്‍
>> ഭരണപദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും, ഇത്തരം പദ്ധതികളില്‍ അയക്കുന്ന
>> എസ്.എം.എസുകള്‍ മലയാളത്തിലല്ല മറിച്ച് ഇംഗ്ലീഷിലാണ് എന്ന കുറവ്
>> ചൂണ്ടികാണിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇംഗ്ലീഷ് ലിപി അറിയാത്ത
>> സാധാരണ സാക്ഷരര്‍ക്ക് മൊബൈല്‍ ഭരണസംവിധാനം ഉപയോഗിക്കുന്നതിന് ഈ കുറവ്
>> തടസ്സമാകുന്നു. മൊബൈല്‍ ഭരണസംവിധാനത്തില്‍ മലയാളത്തിന്റെ തനതുലിപിയിലുള്ള
>> ഉപയോഗം സാധ്യമാക്കാനും, പ്രചരിപ്പിക്കാനും ഉള്ള നടപടികള്‍ ഉടന്‍
>> തുടങ്ങണമെന്ന് ഞങ്ങള്‍ ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
>> മലയാളത്തേക്കാള്‍ എത്രയോ അധികം സങ്കീര്‍ണ്ണമായ ലിപികളുള്ള ചൈനീസ്,
>> ജാപ്പാനീസ് ഭാഷകള്‍ മൊബൈല്‍ ഫോണുകളില്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന
>> സാഹചര്യത്തില്‍ മലയാളം ലിപി ഈ പദ്ധതിയില്‍ ഉപയോഗിക്കുന്നത് സാങ്കേതികമായി
>> അസാധ്യമായ ഒരു കാര്യമല്ല. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന
>> സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവേഷകര്‍, മൊബൈല്‍ ഫോണ്‍
>> നിര്‍മ്മാതാക്കള്‍, സേവനദാതാക്കള്‍ എന്നിവരുടെ സഹായം തേടാന്‍ സര്‍ക്കാര്‍
>> മുന്‍കൈയെടുക്കണം എന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
>>
>>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110319/8718dde8/attachment-0002.htm>


More information about the discuss mailing list