[smc-discuss] [task #10899] Localize Diaspora to Malayalam

Praveen A pravi.a at gmail.com
Sun Mar 20 20:49:05 PDT 2011


2011, മാര്‍ച്ച് 21 12:37 രാവിലെ നു, manoj k
<manojkmohanme03107 at gmail.com> എഴുതി:
> ഡയസ്പോറയിലേക്കുള്ള ഒരു ക്ഷണം ഞാന്‍ താങ്കള്‍ക്ക് അയച്ചിട്ടുണ്ട്. അത്
> നോക്കിയാല്‍ താങ്കള്‍ക്ക് എളുപ്പം  മനസ്സിലാകും.

ഫേസ്‌ബുക്ക്, ഓര്‍ക്കൂട്ട് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ
വികേന്ദ്രിതവും സ്വതന്ത്രവും നമ്മുടെ വിവരങ്ങള്‍ക്കു് നമ്മള്‍ തന്നെ
ഉടമകളായ ബദലാണു് ഡയാസ്പൊറ. ക്ലൌഡിലെ സ്വാതന്ത്ര്യം (freedom in the cloud
- referring to cloud computing) എന്ന എബന്‍ മോഗ്ലന്റെ പ്രഭാഷണം
കേട്ടിറങ്ങിയ ന്യൂയോര്‍ക്കി യൂണിവേഴ്സിറ്റിയിലെ മാക്സ്‌വെല്‍
സാല്‍സ്ബര്‍ഗ്, ഇലിയ ഴിട്ടോമ്സ്കി, ഡാനിയല്‍ ഗ്രിപ്പി, റാഫേല്‍ സോഫര്‍
എന്നീ നാലു് വിദ്യാര്‍ത്ഥികളാണു് ഈ സോഫ്റ്റ്‌വെയറിന്റെ വികസനം
തുടങ്ങിയതു്. ഇന്നിതു് വളരെ സജീവമായൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്.
നമ്മള്‍ മലയാളം പരിഭാഷ ചെയ്യുന്നതു് പോലെ തന്നെ ലോകമെമ്പാടുമുള്ള ആളുകള്‍
ഇതിന്റെ അണിയറയിലുണ്ടു്. ഇതു് പരീക്ഷിയ്ക്കുവാന്‍ അവര്‍ തന്നെ നല്‍കുന്ന
സേവനമാണു് joindiaspora.com. മറ്റുള്ളവരും ഇതേ സേവനം നല്‍കുന്നുണ്ടു്
diasp.org, poddery.org, social.mathaba.net തുടങ്ങിയവ ചില ഉദാഹരണങ്ങള്‍.
ആര്‍ക്കും സ്വന്തം സെര്‍വറില്‍ ഇതു് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണു്
(wordpress, drupal, joomla എന്നിവ പോലെ). ഇങ്ങനെ ഇന്‍സ്റ്റോള്‍
ചെയ്യുന്ന ഓരോ സേവനങ്ങള്‍ക്കും പരസ്പരം സംസാരിയ്ക്കവുന്നതാണു് (gmail,
yahoo, hotmail തുടങ്ങി പല ഈമെയില്‍ ദാതാക്കളും പരസ്പരം സംസാരിയ്ക്കാന്‍
അനുവദിയ്ക്കുന്നതു് പോലെ).

എന്റെ കയ്യില്‍ 40 invitations to joindiaspora.com ബാക്കിയുണ്ടു്.
ആര്‍ക്കെങ്കിലും വേണമെങ്കില്‍ എനിയ്ക്കു് തനിച്ചു് മെയിലയയ്ക്കാം.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list