[smc-discuss] Firefox 4 Malayalam review
ashik salahudeen
aashiks at gmail.com
Mon Mar 28 09:34:45 PDT 2011
ഞാനും അനിയും മുന്‍പ് ഇത് ചെയ്തിട്ടുണ്ട്. അന്നേരം നമ്മള്‍ ചെയ്തത്
ഏതാണ്ട് ദാ ഇത് പോലെ ആണ്.
ആദ്യം മെര്‍ക്കൂറിയല്‍ ഉപയോഗിച്ച് ഈ യൂവാറെല്‍ ക്ളോണ്‍ ചെയ്യുക.
http://hg.mozilla.org/l10n-central/ml
ഇതിന്റെ ഉള്ളിലാണ്. എന്റെ ഓര്‍മ്മ ശരി ആണേല്‍ ml/dom/chrome എന്ന
ഡയറക്റ്ററിയിലാണ് മിക്ക സംഭവങ്ങളും.
എന്നിട്ട് എല്ലാവരും കൂടി അയ്യാര്‍സിയില്‍ നമ്മുടെ ചാനലില്‍ കേറുക.
എല്ലാരും ഫയര്‍ഫോക്സ് മലയാളം ഇന്സ്റ്റാളുക. എന്നിട്ട് കുറ്റങ്ങള്‍
ഒന്നൊന്നായി കണ്ടു പിടിക്കുക.
ഇന്നി തിരുത്താനുള്ള വാചകം ഉള്ള ഫയല്‍ കണ്ടുപിടിക്കാനായി നിങ്ങളുടെ
ഫയല്‍മാനേജര്‍ ( നോട്ടിലസ്സോ, ഡോള്‍ഫിനോ ) തന്നിരിക്കുന്ന തിരച്ചില്‍
സംവിധാനം ഉപയോഗിക്കണം.
എന്നിട്ട് ആ തിരുത്തല്‍ അവിടെ ചേര്‍ക്കണം. എന്നിട്ട് ആ ഫയല്‍ ഈ
ലിസ്റ്റില്‍ അയച്ചാല്‍ അനി അത് തിരിച്ച് അവിടെ കമ്മിറ്റ് ചെയ്യും.
ഈ യൂവാറെല്‍ ക്ളോണ്‍ ചെയ്യുന്നതും ഫയല്‍ തിരയുന്നതും ഒക്കെ ഒരാളായാല്‍
മതി, ആ ആളോട് ഐയ്യാര്‍സി വഴി ബാക്കി ഉള്ളവര്‍ പിഴവുകളും തിരുത്തലുകളും
പറഞ്ഞ് കൊടുത്താല്‍ ആ ഒരാള്‍ തിരുത്തല്‍ ചെയ്ത് അനിക്ക് അയച്ച്
കൊടുത്താല്‍ മതി,
അല്ലെങ്കില്‍ ആ യൂവാറെല്‍ വെബ്‌ബ്രൗസര്‍ വഴി ബ്രൗസ് ചെയ്ത് ഫയലുകള്‍
ഒരോന്ന് ഓരോ ആളും ഡൗണ്‍ലോഡ് ചെയ്ത് തിരുത്തി , അത് എവിടെ നിന്ന്
ഡൗണ്‍ലോഡ് ചെയ്തു എന്ന് കാണീച്ചു കൊണ്ട് തിരിച്ച് ലിസ്റ്റില്‍ അയച്ചാലും
മതി.
--
aashik
More information about the discuss
mailing list