[smc-discuss] Malayalam words
Manilal K M
libregeek at gmail.com
Fri Sep 23 19:34:31 PDT 2011
2011/9/24 Jayadevan Raja <jayadevanraja at gmail.com>:
> ആധുനിക മനുഷ്യന്റെ പുതിയ ആശയങ്ങള്‍ക്കു് വേണ്ടി ആധുനിക മനുഷ്യന്‍ ഉണ്ടാക്കിയ
> എല്ലാ വാക്കുകളുടേയും പിതൃത്വം ഇംഗ്ലീഷിനു് നല്‍കി, മറ്റു് ഭാഷക്കാര്‍ അവക്കു്
> പകരം വേറെ വാക്കുകള്‍ കണ്ടുപിടിക്കണമെന്നും, മലയാളികള്‍ ഉള്‍പ്പെടെ എല്ലാ
> മനുഷ്യരും ഇന്നുപയോഗിക്കുന്ന വാക്കുകള്‍ മലയാളം അല്ല എന്നും ഉള്ള വാദങ്ങളെ
> നമ്മള്‍ തള്ളിക്കളയണം.
>
> കോഴ്സും കരിക്കുലവും എല്ലാം മലയാളികള്‍ക്കും മറാഠികള്‍ക്കും പഞ്ജാബികള്‍ക്കും
> ചൈനക്കാര്‍ക്കും, എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന വാക്കുകളാണു്. ഇത്തരം
> വാക്കുകള്‍ക്കു് മേല്‍ ഇംഗ്ലീഷിനു് ഉള്ള ആവകാശം മറ്റു
> ഭാഷകള്‍ക്കുള്ളതിനേക്കാള്‍ ഒട്ടും കൂടുതലും അല്ല കുറവും അല്ല.
യോജിക്കുന്നു. പക്ഷെ നല്ല മലയാളം വാക്കുകള്‍ ഉള്ളപ്പോള്‍ നമ്മള്‍ എന്തിനു
മറ്റു ഭാഷയില്‍ നിന്നും കടം കൊള്ളണം ?
--
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com
More information about the discuss
mailing list