[smc-discuss] Malayalam words

Jayadevan Raja jayadevanraja at gmail.com
Fri Sep 23 15:15:17 PDT 2011


ആധുനിക മനുഷ്യന്റെ പുതിയ ആശയങ്ങള്‍ക്കു് വേണ്ടി ആധുനിക മനുഷ്യന്‍ ഉണ്ടാക്കിയ
എല്ലാ വാക്കുകളുടേയും പിതൃത്വം ഇംഗ്ലീഷിനു് നല്‍കി, മറ്റു് ഭാഷക്കാര്‍ അവക്കു്
പകരം വേറെ വാക്കുകള്‍ കണ്ടുപിടിക്കണമെന്നും, മലയാളികള്‍ ഉള്‍പ്പെടെ എല്ലാ
മനുഷ്യരും ഇന്നുപയോഗിക്കുന്ന വാക്കുകള്‍ മലയാളം അല്ല എന്നും ഉള്ള വാദങ്ങളെ
നമ്മള്‍ തള്ളിക്കളയണം.

കോഴ്സും കരിക്കുലവും എല്ലാം മലയാളികള്‍ക്കും മറാഠികള്‍ക്കും പഞ്ജാബികള്‍ക്കും
ചൈനക്കാര്‍ക്കും, എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന വാക്കുകളാണു്. ഇത്തരം
വാക്കുകള്‍ക്കു് മേല്‍ ഇംഗ്ലീഷിനു്  ഉള്ള ആവകാശം മറ്റു
ഭാഷകള്‍ക്കുള്ളതിനേക്കാള്‍ ഒട്ടും കൂടുതലും അല്ല കുറവും അല്ല.


2011/9/23 rajesh tc <tcrajeshin at gmail.com>

>
>  ചില മരുന്നുകള്‍ കഴിക്കുമ്പോഴും ഒരു കോഴ്‌സ്‌ എന്നൊക്കെ നാം പറയാറില്ലേ.
> അപ്പോള്‍ ഇവിടെ കോഴ്‌സിന്‌ എന്താണ്‌ അര്‍ഥം നല്‍കുക?
>
> T.C.RAJESH
> +91 9656 10 9657
> +91 9061 98 8886
>
>
>
> 2011/9/23 വെള്ളെഴുത്ത് വി <abhiprayam at gmail.com>
>
>> പ്രവൃത്തി, പ്രവര്‍ത്തി (ഇതില്‍ ഏതാണു് ശരി?)
>> നാമമായി പ്രവൃത്തി ശരി. ക്രിയയായി പ്രവര്‍ത്തിക്കുക ശരി.
>>
>>
>> 2011/9/22 Manilal K M <libregeek at gmail.com>
>>
>>> 2011/9/21 Manilal K M <libregeek at gmail.com>:
>>> > ൧. Course - (http://en.wikipedia.org/wiki/Course_%28education%29) :
>>> > പാഠപരമ്പര( T.രാമലിംഗം പിള്ളയുടെ നിഘണ്ടുവില്‍ നിന്നും), പഠനക്രമം,
>>> > പാഠ്യക്രമം, പാഠാവലി (ഇതില്‍ പാഠാവലിയാണു് ഏറ്റവും കൂടുതല്‍
>>> > പ്രയോഗത്തിലുള്ളതു്.)
>>> > ൨. Classroom - ക്ലാസ്‌മുറി
>>> > ൩. Block - A block of content in a web page : കട്ട
>>> > ൪. activity - പ്രവൃത്തി, പ്രവര്‍ത്തി (ഇതില്‍ ഏതാണു് ശരി?)
>>> > ൫. action - നടപടി
>>> >
>>> > This is part of localizing Moodle to Malayalam. Please provide your
>>> > valuable comments.
>>>
>>> പാഠ്യക്രമം curriculum എന്ന അര്‍ത്ഥത്തില്‍ പലയിടത്തും കണ്ടിട്ടുണ്ട്.
>>> എന്നാല്‍ ഓളം നിഘണ്ടുവില്‍ course ന്റെ അര്‍ത്ഥമായി പാഠ്യക്രമം എന്നും
>>> curriculum എന്നതിനു പാഠക്രമം എന്നും കൊടുത്തിട്ടുണ്ടു്.  ഇതു ശരിയാണോ?
>>>
>>>
>>> http://malayalam.webdunia.com/newsworld/finance/news/0905/30/1090530036_1.htm
>>> http://olam.in/Dictionary/en_ml/curriculum
>>> http://olam.in/Dictionary/en_ml/course
>>>
>>> courses നു പാഠ്യക്രമം എന്നോ പാഠാവലിയെന്നോ ഉപയോഗിച്ചാല്‍ അതിന്റെ
>>> ബഹുവചനം എന്തായിരിക്കും? മുകളില്‍ കൊടുത്തിരിക്കുന്ന വാക്കുകള്‍ക്കു കൂടി
>>> ഉചിതമായ മലയാളം വാക്കുകള്‍ നിര്‍ദ്ദേശിക്കാമോ?
>>>
>>> thanks
>>> --
>>> Manilal K M : മണിലാല്‍ കെ എം.
>>> http://libregeek.blogspot.com
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>>
>> --
>> http://vellezhuthth.blogspot.com
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Thanking You,
Appu
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110923/d6c1a7f7/attachment-0002.htm>


More information about the discuss mailing list