[smc-discuss] release-notes - gnome-3-4

Santhosh Thottingal santhosh.thottingal at gmail.com
Sat Mar 24 08:25:11 PDT 2012


On Sat, Mar 24, 2012 at 6:09 PM, Praveen A <pravi.a at gmail.com> wrote:
> 2012/3/22  <noreply at gnome.org>:
>> Current version http://library.gnome.org/misc/release-notes/3.4/index.html.ml (needs password, see my previous mail)
>
> One screenshot with Malayalam interface :)

നിങ്ങളെ വെബ്താളുകള്‍ കാണുന്നതിനും ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍
കണ്ടുപിടിയ്ക്കുന്നതിനും കഴിവുള്ളതാക്കുന്നു.
Multiple mistakes.
1. നിങ്ങളെ [...] കഴിവുള്ളതാക്കുന്നു. - ഈ പ്രയോഗം ശരിയല്ല.
കഴിവുള്ളവ[നാ|ളാ|രാ]ക്കുന്നു എന്നേ മനുഷ്യരെക്കുറിച്ചു് പറയുമ്പോള്‍
എഴുതാറുള്ളൂ.
2. ഒരു യൂസറിനെ ഈ അപ്ലിക്കേഷന്‍ ഈ കഴിവുകള്‍ പരിശീലിപ്പിക്കുന്നില്ല.
കഴിവുള്ളവനാക്കുകയല്ല, ഈവക കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുകയാണു്
ചെയ്യുന്നതു്.
3. വെബ്ക്കിറ്റ് (വെബ്കിറ്റ് ഏന്നേ ഉച്ചരിക്കാറുള്ളൂ) ഈ ബ്രൌസറിന്റെ
ഐശ്വര്യം. വ്യക്തിപരമായി എനിക്കിതുപിടിച്ചില്ല. വെബ്കിറ്റ് 1.6.1
ഉപയോഗിക്കുന്നു/ഉപയോഗിക്കുന്നതു് എന്നാവാം.

Credits എന്നതിനു നമ്മള്‍ "ബഹുമതികള്‍" എന്നതിനുപകരം  "അണിയറയില്‍"
എന്നുപയോഗിച്ചുതുടങ്ങിയിരുന്നതായി  ചെറിയൊരോര്‍മ്മ.

ബഹുമതികള്‍ എന്നെഴുതിയതില്‍ ള്‍ ന്റെ വലതുഭാഗത്തെ ഒരു കഷണം
വെട്ടിപ്പോകുന്നതു് മീരയുടെ 5.0.1 പതിപ്പില്‍ പരിഹരിച്ചിരുന്നു.

-Santhosh


More information about the discuss mailing list