[smc-discuss] release-notes - gnome-3-4

Praveen A pravi.a at gmail.com
Sat Mar 24 11:33:53 PDT 2012


2012, മാര്‍ച്ച് 24 8:55 pm നു, Santhosh Thottingal
<santhosh.thottingal at gmail.com> എഴുതി:
> നിങ്ങളെ വെബ്താളുകള്‍ കാണുന്നതിനും ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍
> കണ്ടുപിടിയ്ക്കുന്നതിനും കഴിവുള്ളതാക്കുന്നു.
> Multiple mistakes.

നന്ദി :)

> 1. നിങ്ങളെ [...] കഴിവുള്ളതാക്കുന്നു. - ഈ പ്രയോഗം ശരിയല്ല.
> കഴിവുള്ളവ[നാ|ളാ|രാ]ക്കുന്നു എന്നേ മനുഷ്യരെക്കുറിച്ചു് പറയുമ്പോള്‍
> എഴുതാറുള്ളൂ.
> 2. ഒരു യൂസറിനെ ഈ അപ്ലിക്കേഷന്‍ ഈ കഴിവുകള്‍ പരിശീലിപ്പിക്കുന്നില്ല.
> കഴിവുള്ളവനാക്കുകയല്ല, ഈവക കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുകയാണു്
> ചെയ്യുന്നതു്.

മാറ്റി.

msgid ""
"Lets you view web pages and find information on the internet.\n"
"Powered by WebKit %d.%d.%d"
msgstr ""
"നിങ്ങളെ വെബ് താളുകള്‍ കാണുന്നതിനും ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍
കണ്ടുപിടിയ്ക്കുന്നതിനും സഹായിയ്ക്കുന്നു.\n"
"വെബ്കിറ്റ് %d.%d.%d ഈ ബ്രൌസറിന്റെ ഐശ്വര്യം"

> 3. വെബ്ക്കിറ്റ് (വെബ്കിറ്റ് ഏന്നേ ഉച്ചരിക്കാറുള്ളൂ)

മാറ്റി.

> ഈ ബ്രൌസറിന്റെ
> ഐശ്വര്യം. വ്യക്തിപരമായി എനിക്കിതുപിടിച്ചില്ല. വെബ്കിറ്റ് 1.6.1
> ഉപയോഗിക്കുന്നു/ഉപയോഗിക്കുന്നതു് എന്നാവാം.

ശ്രീ മുത്തപ്പന്‍/ഗുരുവായൂരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം എന്നൊക്കെ പല
വീടുകളിലും കണ്ടിട്ടുണ്ടു്. ഒരു രസമുള്ള സാംസ്കാരിക പരിഭാഷ ആയിക്കോട്ടെ
എന്നു് വിചാരിച്ചു :) വല്ലാതെ ബോറായെന്നെല്ലാവര്‍ക്കും
തോന്നുകയാണെങ്കില്‍ മാറ്റാം.

> Credits എന്നതിനു നമ്മള്‍ "ബഹുമതികള്‍" എന്നതിനുപകരം  "അണിയറയില്‍"
> എന്നുപയോഗിച്ചുതുടങ്ങിയിരുന്നതായി  ചെറിയൊരോര്‍മ്മ.

about എന്നതിനു് അണിയറ വിശേഷം എന്നാക്കിയിരുന്നു. ഇവിടെ അണിയറയില്‍
എന്നാക്കി. libgnomeui യിലാണു് മാറ്റിയതു് പക്ഷേ മാറ്റം ഇവിടെ കണ്ടില്ല.

> ബഹുമതികള്‍ എന്നെഴുതിയതില്‍ ള്‍ ന്റെ വലതുഭാഗത്തെ ഒരു കഷണം
> വെട്ടിപ്പോകുന്നതു് മീരയുടെ 5.0.1 പതിപ്പില്‍ പരിഹരിച്ചിരുന്നു.

ശരിയാക്കി. ഡെബിയനിലിപ്പോഴും 5.0 ആണു്.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.
-------------- next part --------------
A non-text attachment was scrubbed...
Name: epiphany-web-5.png
Type: image/png
Size: 105448 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20120325/c4ffddaa/attachment-0002.png>


More information about the discuss mailing list