[smc-discuss] മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരറിയിപ്പ്

Anivar Aravind anivar.aravind at gmail.com
Thu Nov 1 01:02:16 PDT 2012


പരിചയമുള്ള പത്രക്കാര്‍ക്ക് ഇങ്ങനെ ഒരു കത്തയച്ചു.

പരിപാടി 2.30 ക്കാണല്ലോ
മലയാളത്തനിമയെപ്പറ്റി എന്തെങ്കിലും കൂടുതല്‍ വിവരം കിട്ടിയാല്‍ അറിയിക്കണേ .

Talking Points for Journalists

1. ജനം തള്ളിയ ഒന്നാം ഘട്ടം മലയാളത്തനിമയെ കയ്യൊഴിഞ്ഞ് മാത്രമേ മലയാളം
ഭാഷാകമ്പ്യൂട്ടിങ്ങില്‍ പുതിയ എന്തും നടപ്പിലാക്കാനാവൂ . അതില്‍ വ്യക്തത
ലഭിക്കേണ്ടതുണ്ട് . രണ്ടാംഘട്ടം ഒന്നാം ഘട്ടത്തിന്റെ തുടര്‍ച്ചയാവരുത്
2. ഇതിനുമുമ്പ്  സിഡിറ്റും സിഡാക്കും നിര്‍മ്മിച്ച ഭാഷാകമ്പ്യൂട്ടിങ്ങ്
ടൂളുകളൊക്കെ സ്വതന്ത്രസോഫ്റ്റ്വെയര്‍ ഫോര്‍ക്കുകളൊ (ഓപ്പണ്‍ ഓഫീസ് കാവേരി
എന്നു പറഞ്ഞ് പ്രൊഡക്റ്റാക്കിയപോലെ) , നിലവാരമില്ലാത്തവയും  പൊതുപണം
ദുര്‍വ്യയം ചെയ്യുന്നവയും ആയിരുന്നു. ആളുകള്‍ ഉപയോഗിക്കുന്ന ,
പ്രവര്‍ത്തിക്കുന്ന ഒരൊറ്റ സോഫ്റ്റ്വെയര്‍ പോലും ഇവര്‍ നിര്‍മ്മിച്ചിട്ടില്ല .
അങ്ങനെയൊരു ദുര്‍വ്യയമായി ഇതു മാറാതിരിക്കാന്‍ എന്തു സേഫ്ഗാര്‍ഡുകളാണുള്ളത്
3. ജനപഥത്തിലെ ലേഖനത്തില്‍ തമ്പാന്‍ ക്ലെയിം ചെയ്യുന്നവയില്‍ മിക്കതും
ഇപ്പോള്‍ തന്നെ സ്വതന്ത്രമായി ലഭ്യമായ സൊല്യൂഷനുകളാണ് .അതു
ചൂണ്ടിക്കാട്ടേണ്ടതുണ്ട്
4.  പുതിയ മലയാളത്തനിമയില്‍  കേരളത്തിലെ ഭാഷാവിദഗ്ധരുടെയും
ഭാഷാസാങ്കേതികപ്രവര്‍ത്തരുടെയും പങ്ക് എങ്ങനെ ഉറപ്പുവരുത്തും


അനിവര്‍
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
+91 9448063780

Talking Points for Journalists

1. ജനം തള്ളിയ ഒന്നാം ഘട്ടം മലയാളത്തനിമയെ കയ്യൊഴിഞ്ഞ് മാത്രമേ മലയാളം
ഭാഷാകമ്പ്യൂട്ടിങ്ങില്‍ പുതിയ എന്തും നടപ്പിലാക്കാനാവൂ . അതില്‍ വ്യക്തത
ലഭിക്കേണ്ടതുണ്ട് . രണ്ടാംഘട്ടം ഒന്നാം ഘട്ടത്തിന്റെ തുടര്‍ച്ചയാവരുത്
2. ഇതിനുമുമ്പ്  സിഡിറ്റും സിഡാക്കും നിര്‍മ്മിച്ച ഭാഷാകമ്പ്യൂട്ടിങ്ങ്
ടൂളുകളൊക്കെ സ്വതന്ത്രസോഫ്റ്റ്വെയര്‍ ഫോര്‍ക്കുകളൊ (ഓപ്പണ്‍ ഓഫീസ് കാവേരി
എന്നു പറഞ്ഞ് പ്രൊഡക്റ്റാക്കിയപോലെ) , നിലവാരമില്ലാത്തവയും  പൊതുപണം
ദുര്‍വ്യയം ചെയ്യുന്നവയും ആയിരുന്നു. ആളുകള്‍ ഉപയോഗിക്കുന്ന ,
പ്രവര്‍ത്തിക്കുന്ന ഒരൊറ്റ സോഫ്റ്റ്വെയര്‍ പോലും ഇവര്‍ നിര്‍മ്മിച്ചിട്ടില്ല .
അങ്ങനെയൊരു ദുര്‍വ്യയമായി ഇതു മാറാതിരിക്കാന്‍ എന്തു സേഫ്ഗാര്‍ഡുകളാണുള്ളത്
3. ജനപഥത്തിലെ ലേഖനത്തില്‍ തമ്പാന്‍ ക്ലെയിം ചെയ്യുന്നവയില്‍ മിക്കതും
ഇപ്പോള്‍ തന്നെ സ്വതന്ത്രമായി ലഭ്യമായ സൊല്യൂഷനുകളാണ് .അതു
ചൂണ്ടിക്കാട്ടേണ്ടതുണ്ട്
4.  പുതിയ മലയാളത്തനിമയില്‍  കേരളത്തിലെ ഭാഷാവിദഗ്ധരുടെയും
ഭാഷാസാങ്കേതികപ്രവര്‍ത്തരുടെയും പങ്ക് എങ്ങനെ ഉറപ്പുവരുത്തും


അനിവര്‍
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
+91 9448063780



2012/10/29 Anivar Aravind <anivar.aravind at gmail.com>

> *മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരറിയിപ്പ് .*
> https://plus.google.com/u/0/107123824072951339311/posts/UBEicUmzSdY
>
> *ലിപി പരിഷ്കരണത്തിന്റെ അടുത്ത വെടി പൊട്ടാറായിരിക്കുന്നു .*
> തുഗ്ലക്കിയന്‍ പരിഷ്കാരങ്ങള്‍ക്കായുള്ള അനൌണ്‍സ്മെന്റുകള്‍ പലഭാഗത്തുനിന്നും
> വന്നുതുടങ്ങിയിട്ടുണ്ട്
>
> 1. ഒന്നാം വെടി : ഒക്ടോബര്‍ 2 ലെ വാര്‍ത്ത
> *ലിപി പരിഷ്‌കരണംപോലെ ഐ.ടി.യുടെ വികാസത്തിന് അനുസൃതമായി ഭാഷ നവീകരിക്കും.*
> http://www.mathrubhumi.com/story.php?id=306659
>
> എം. എല്‍.എ മാരായ പാലോട് രവി, സി.പി.മുഹമ്മദ്, അബ്ദുസമദ് സമദാനി, തോമസ്
> ഉണ്ണിയാടന്‍, സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, ജോര്‍ജ്
> ഓണക്കൂര്‍, ടി.പി.രാജീവന്‍, എം.ആര്‍. തമ്പാന്‍ എന്നിവരടങ്ങിയ സമിതിയാണ്
> സാംസ്‌കാരിക നയത്തിന് രൂപം നല്‍കിയത്.
> -----------
> 2. രണ്ടാം വെടി ഒക്ടോബര്‍ 13
>
> http://www.mathrubhumi.com/online/malayalam/news/story/1880410/2012-10-13/kerala
> വാര്‍ത്തയില്‍ നിന്നു്:
>
> *"നവംബര്‍ ഒന്നിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മലയാളത്തനിമ
> രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ച് ഭാഷാ കമ്പ്യൂട്ടിങ് സെമിനാര്‍
> നടക്കും. "*
>
> 3. മൂന്നാം വെടി : ഒക്ടോബര്‍ 22 .
>
> http://www.mathrubhumi.com/malappuram/news/1898726-local_news-malappuram-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html
> *തിരൂര്‍: ലിപി പരിഷ്‌കരിച്ച് മലയാളത്തെ കമ്പ്യൂട്ടര്‍ ഭാഷയാക്കി
> മാറ്റുമെന്ന് ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല സ്‌പെഷല്‍ ഓഫീസറുമായ കെ.
> ജയകുമാര്‍ പറഞ്ഞു.*
>
> തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
> -----
>
> ഹുസൈന്‍ മാഷ് സമകാലിക മലയാളം വാരികയില്‍ ( vol 15, issue 18, September 30,
> 2011) എഴുതിയ ലേഖനം ഈയവസരത്തില്‍ ഓര്‍ക്കുന്നതു് നന്നായിരിക്കും.
>
> ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:
>
> http://lists.smc.org.in/pipermail/discuss-smc.org.in/2011-September/013064.html
> ലേഖനത്തില്‍ നിന്നു്:
>
> *"തൊണ്ണൂറുകളുടെ അവസാനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
> നേതൃത്വത്തില്‍ മലയാളലിപി പരിഷ്കരിക്കാനുള്ള രണ്ടാം ശ്രമം അരങ്ങേറി.
> മലയാളത്തില്‍ അക്ഷരങ്ങളുടെ എണ്ണം വളരെയധികം കൂടുതലാണെന്നും വിദേശികള്‍ക്കു്
> മലയാളം പഠിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുണ്ടെന്നും അവര്‍ കണ്ടെത്തി.
> ഇന്‍ഫര്‍മേഷന്‍ സൊസൈറ്റിയിലേക്കു് കുതിച്ചുകൊണ്ടിരിക്കുന്ന മലയാളിസമൂഹത്തെ
> സുസജ്ജരാക്കാന്‍ മലയാളത്തില്‍ ഋകാരവും റകാരവും ആവശ്യമില്ലെന്നു് അവര്‍
> വാദിച്ചു. 'ഋഷി', 'ചന്ദ്രന്‍' എന്നീ വാക്കുകള്‍ 'റ്ഷി', 'ചന്ദ്രന്‍' എന്നു്
> എളുപ്പത്തില്‍ എഴുതണം എന്നായിരുന്നു പുതിയ നിര്‍ദ്ദേശം. ഡോ. തമ്പാന്‍ ഭാഷാ
> ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നപ്പോള്‍ രൂപംകൊണ്ട 'മലയാളത്തനിമ' എന്ന
> പ്രോജക്ടിന്റെ സാരഥി ഡോ. പ്രബോധചന്ദ്രന്‍ നായരായിരുന്നു. 1999ല്‍ ആര്‍.
> ചിത്രജകുമാറിന്റെ നേതൃത്വത്തില്‍ രചന അക്ഷരവേദി രൂപീകരിക്കുകയും മലയാളത്തിന്റെ
> സമഗ്ര ലിപിസഞ്ചയം (പഴയ/തനതു ലിപി) കമ്പ്യൂട്ടറില്‍ ആവിഷ്കരിക്കുകയും ചെയ്തതോടെ
> 'മലയാളത്തനിമ'യുടെ വാദങ്ങള്‍ പൊളിയുകയും ഭാഷാകമ്പ്യൂട്ടിംഗിന്റെ
> അരങ്ങില്‍നിന്നു് പരിഹാസ്യമായി പുറത്താകുകയും ചെയ്തു. പത്തുവര്‍ഷങ്ങള്‍ക്കു
> ശേഷം ഡോ. തമ്പാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തു്
> തിരിച്ചെത്തിയതോടെ മലയാളത്തനിമ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍
> ആരംഭിച്ചിരിക്കുന്നു."*
>
> ആ ചര്‍ച്ചയില്‍ തന്നെ മഹേഷ് മംഗലാട്ട് തമ്പാനു മറുപടിയായി എഴുതിയ ലേഖനം ഇവിടെ
> http://mayyazhi.blogspot.in/2012/09/blog-post.html
>
> ഇതിന്റെ വെടിക്കെട്ട് നവമ്പര്‍ 1ന് തിരുവനന്തപുരത്ത് പൊട്ടുകയാണ് .
> അനൌണ്‍സ്മെന്റ് ഇവിടെ
>
> http://viswamalayalam.com/news/?page_id=210
>
> ഉച്ചക്ക് 2.30 – മലയാളത്തനിമ
> കേര-ള-ഭാഷാ ഇന്‍സ്റ്റി-റ്റ്യൂ-ട്ടിന്‍റെ മല-യാ-ള-ത്ത-നിമ രണ്ടാം-ഘട്ടം
> പ്രവര്‍ത്ത-ന-ങ്ങ-ളുടെ തുടക്കം
> ഉദ്ഘാ-ടനം – കെ.വി.തോമസ് (കേന്ദ്ര ഭക്ഷ്യ-വ-കുപ്പുമന്ത്രി)
> ഭാഷാ കംപ്യൂട്ടിംഗ് – സെമി-നാര്‍
> പദ്ധതി രൂപ-രേഖ – ഡോ.-എം.-ആര്‍.-ത-ന്പാന്‍
> പങ്കെ-ടു-ക്കു-ന്ന-വര്‍ – ഡോ.അച്യുത് ശങ്കര്‍.എ-സ്.-നാ-യര്‍
> കെ. അശോക് കുമാര്‍
> വി.-കെ.-ഭ-ദ്രന്‍
> ഡോ.-ഗോ-വി-ന്ദരു
>
> അക്ഷരങ്ങൾക്കിടയിൽ വരകളും അക്ഷരപ്പിശകുകളും അതേ പടി പകര്‍ത്തിയിട്ടതാണു്.
> എന്റെ വകയല്ല :)
>
> ഈ ഭാഷേടെ പരിപ്പെടുക്കലിന്റെ (മലയാളത്തനിമ) രണ്ടാംഘട്ടത്തിന്റെ
> ഉദ്ഘാടനത്തിനുമുമ്പ് ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി
> ഒരു കണ്‍സള്‍ട്ടേഷന്‍ പോലും ഈ പരിപാടിയെപ്പറ്റി ഇവര്‍ നടത്തിയതായി അറിവില്ല.
> തമ്പാന്‍  ഈ മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന എല്ലാ സുഹൃത്തുക്കളും
> "ടൈപ്പ്‌റൈറ്റര്‍ ലിപി" ക്കുശേഷം "കമ്പ്യൂട്ടര്‍ ലിപി"യെന്ന പേരില്‍
> കൊണ്ടുവരുന്ന അടുത്ത "മലയാളത്തനിമ"യെ തുറന്നു കാട്ടണമെന്നഭ്യര്‍ത്ഥിക്കുന്നു
> (മൊബൈലിന്  QWERTY കീബോര്‍ഡ് വന്നതു ഭാഗ്യം . അല്ലെങ്കില്‍ മൊബൈല്‍ ലിപിയും
> ഇവരു കൊണ്ടുവന്നേനെ)
>
> തിരുവനന്തപുരത്തുകാര് പ്രത്യേകം ശ്രദ്ധിക്കുമല്ലോ :-) ഇതു ഷെയറുചെയ്ത്
> കൂടുതല്‍ പേരിലേക്ക് ഈ വിവരം എത്തിക്കാനും താല്പര്യപ്പെടുന്നു




-- 
"[It is not] possible to distinguish between 'numerical' and 'nonnumerical'
algorithms, as if numbers were somehow different from other kinds of
precise information." - Donald Knuth
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20121101/d8e8d9bc/attachment-0002.htm>


More information about the discuss mailing list