[smc-discuss] മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരറിയിപ്പ്

aboobacker sidheeque mk aboobackervyd at gmail.com
Thu Nov 1 06:55:58 PDT 2012


Kollam, pakshe ea vishayathe pattiyulla smc yude nilapad
pathrangalilonnum kandillallo? Atho ente kannil pedathathu kondano?

On 11/1/12, Anivar Aravind <anivar.aravind at gmail.com> wrote:
> പരിചയമുള്ള പത്രക്കാര്‍ക്ക് ഇങ്ങനെ ഒരു കത്തയച്ചു.
>
> പരിപാടി 2.30 ക്കാണല്ലോ
> മലയാളത്തനിമയെപ്പറ്റി എന്തെങ്കിലും കൂടുതല്‍ വിവരം കിട്ടിയാല്‍ അറിയിക്കണേ .
>
> Talking Points for Journalists
>
> 1. ജനം തള്ളിയ ഒന്നാം ഘട്ടം മലയാളത്തനിമയെ കയ്യൊഴിഞ്ഞ് മാത്രമേ മലയാളം
> ഭാഷാകമ്പ്യൂട്ടിങ്ങില്‍ പുതിയ എന്തും നടപ്പിലാക്കാനാവൂ . അതില്‍ വ്യക്തത
> ലഭിക്കേണ്ടതുണ്ട് . രണ്ടാംഘട്ടം ഒന്നാം ഘട്ടത്തിന്റെ തുടര്‍ച്ചയാവരുത്
> 2. ഇതിനുമുമ്പ്  സിഡിറ്റും സിഡാക്കും നിര്‍മ്മിച്ച ഭാഷാകമ്പ്യൂട്ടിങ്ങ്
> ടൂളുകളൊക്കെ സ്വതന്ത്രസോഫ്റ്റ്വെയര്‍ ഫോര്‍ക്കുകളൊ (ഓപ്പണ്‍ ഓഫീസ് കാവേരി
> എന്നു പറഞ്ഞ് പ്രൊഡക്റ്റാക്കിയപോലെ) , നിലവാരമില്ലാത്തവയും  പൊതുപണം
> ദുര്‍വ്യയം ചെയ്യുന്നവയും ആയിരുന്നു. ആളുകള്‍ ഉപയോഗിക്കുന്ന ,
> പ്രവര്‍ത്തിക്കുന്ന ഒരൊറ്റ സോഫ്റ്റ്വെയര്‍ പോലും ഇവര്‍ നിര്‍മ്മിച്ചിട്ടില്ല .
> അങ്ങനെയൊരു ദുര്‍വ്യയമായി ഇതു മാറാതിരിക്കാന്‍ എന്തു സേഫ്ഗാര്‍ഡുകളാണുള്ളത്
> 3. ജനപഥത്തിലെ ലേഖനത്തില്‍ തമ്പാന്‍ ക്ലെയിം ചെയ്യുന്നവയില്‍ മിക്കതും
> ഇപ്പോള്‍ തന്നെ സ്വതന്ത്രമായി ലഭ്യമായ സൊല്യൂഷനുകളാണ് .അതു
> ചൂണ്ടിക്കാട്ടേണ്ടതുണ്ട്
> 4.  പുതിയ മലയാളത്തനിമയില്‍  കേരളത്തിലെ ഭാഷാവിദഗ്ധരുടെയും
> ഭാഷാസാങ്കേതികപ്രവര്‍ത്തരുടെയും പങ്ക് എങ്ങനെ ഉറപ്പുവരുത്തും
>
>
> അനിവര്‍
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
> +91 9448063780
>
> Talking Points for Journalists
>
> 1. ജനം തള്ളിയ ഒന്നാം ഘട്ടം മലയാളത്തനിമയെ കയ്യൊഴിഞ്ഞ് മാത്രമേ മലയാളം
> ഭാഷാകമ്പ്യൂട്ടിങ്ങില്‍ പുതിയ എന്തും നടപ്പിലാക്കാനാവൂ . അതില്‍ വ്യക്തത
> ലഭിക്കേണ്ടതുണ്ട് . രണ്ടാംഘട്ടം ഒന്നാം ഘട്ടത്തിന്റെ തുടര്‍ച്ചയാവരുത്
> 2. ഇതിനുമുമ്പ്  സിഡിറ്റും സിഡാക്കും നിര്‍മ്മിച്ച ഭാഷാകമ്പ്യൂട്ടിങ്ങ്
> ടൂളുകളൊക്കെ സ്വതന്ത്രസോഫ്റ്റ്വെയര്‍ ഫോര്‍ക്കുകളൊ (ഓപ്പണ്‍ ഓഫീസ് കാവേരി
> എന്നു പറഞ്ഞ് പ്രൊഡക്റ്റാക്കിയപോലെ) , നിലവാരമില്ലാത്തവയും  പൊതുപണം
> ദുര്‍വ്യയം ചെയ്യുന്നവയും ആയിരുന്നു. ആളുകള്‍ ഉപയോഗിക്കുന്ന ,
> പ്രവര്‍ത്തിക്കുന്ന ഒരൊറ്റ സോഫ്റ്റ്വെയര്‍ പോലും ഇവര്‍ നിര്‍മ്മിച്ചിട്ടില്ല .
> അങ്ങനെയൊരു ദുര്‍വ്യയമായി ഇതു മാറാതിരിക്കാന്‍ എന്തു സേഫ്ഗാര്‍ഡുകളാണുള്ളത്
> 3. ജനപഥത്തിലെ ലേഖനത്തില്‍ തമ്പാന്‍ ക്ലെയിം ചെയ്യുന്നവയില്‍ മിക്കതും
> ഇപ്പോള്‍ തന്നെ സ്വതന്ത്രമായി ലഭ്യമായ സൊല്യൂഷനുകളാണ് .അതു
> ചൂണ്ടിക്കാട്ടേണ്ടതുണ്ട്
> 4.  പുതിയ മലയാളത്തനിമയില്‍  കേരളത്തിലെ ഭാഷാവിദഗ്ധരുടെയും
> ഭാഷാസാങ്കേതികപ്രവര്‍ത്തരുടെയും പങ്ക് എങ്ങനെ ഉറപ്പുവരുത്തും
>
>
> അനിവര്‍
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
> +91 9448063780
>
>
>
> 2012/10/29 Anivar Aravind <anivar.aravind at gmail.com>
>
>> *മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരറിയിപ്പ് .*
>> https://plus.google.com/u/0/107123824072951339311/posts/UBEicUmzSdY
>>
>> *ലിപി പരിഷ്കരണത്തിന്റെ അടുത്ത വെടി പൊട്ടാറായിരിക്കുന്നു .*
>> തുഗ്ലക്കിയന്‍ പരിഷ്കാരങ്ങള്‍ക്കായുള്ള അനൌണ്‍സ്മെന്റുകള്‍ പലഭാഗത്തുനിന്നും
>> വന്നുതുടങ്ങിയിട്ടുണ്ട്
>>
>> 1. ഒന്നാം വെടി : ഒക്ടോബര്‍ 2 ലെ വാര്‍ത്ത
>> *ലിപി പരിഷ്‌കരണംപോലെ ഐ.ടി.യുടെ വികാസത്തിന് അനുസൃതമായി ഭാഷ നവീകരിക്കും.*
>> http://www.mathrubhumi.com/story.php?id=306659
>>
>> എം. എല്‍.എ മാരായ പാലോട് രവി, സി.പി.മുഹമ്മദ്, അബ്ദുസമദ് സമദാനി, തോമസ്
>> ഉണ്ണിയാടന്‍, സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, ജോര്‍ജ്
>> ഓണക്കൂര്‍, ടി.പി.രാജീവന്‍, എം.ആര്‍. തമ്പാന്‍ എന്നിവരടങ്ങിയ സമിതിയാണ്
>> സാംസ്‌കാരിക നയത്തിന് രൂപം നല്‍കിയത്.
>> -----------
>> 2. രണ്ടാം വെടി ഒക്ടോബര്‍ 13
>>
>> http://www.mathrubhumi.com/online/malayalam/news/story/1880410/2012-10-13/kerala
>> വാര്‍ത്തയില്‍ നിന്നു്:
>>
>> *"നവംബര്‍ ഒന്നിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മലയാളത്തനിമ
>> രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ച് ഭാഷാ കമ്പ്യൂട്ടിങ്
>> സെമിനാര്‍
>> നടക്കും. "*
>>
>> 3. മൂന്നാം വെടി : ഒക്ടോബര്‍ 22 .
>>
>> http://www.mathrubhumi.com/malappuram/news/1898726-local_news-malappuram-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html
>> *തിരൂര്‍: ലിപി പരിഷ്‌കരിച്ച് മലയാളത്തെ കമ്പ്യൂട്ടര്‍ ഭാഷയാക്കി
>> മാറ്റുമെന്ന് ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല സ്‌പെഷല്‍ ഓഫീസറുമായ കെ.
>> ജയകുമാര്‍ പറഞ്ഞു.*
>>
>> തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
>> -----
>>
>> ഹുസൈന്‍ മാഷ് സമകാലിക മലയാളം വാരികയില്‍ ( vol 15, issue 18, September 30,
>> 2011) എഴുതിയ ലേഖനം ഈയവസരത്തില്‍ ഓര്‍ക്കുന്നതു് നന്നായിരിക്കും.
>>
>> ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:
>>
>> http://lists.smc.org.in/pipermail/discuss-smc.org.in/2011-September/013064.html
>> ലേഖനത്തില്‍ നിന്നു്:
>>
>> *"തൊണ്ണൂറുകളുടെ അവസാനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
>> നേതൃത്വത്തില്‍ മലയാളലിപി പരിഷ്കരിക്കാനുള്ള രണ്ടാം ശ്രമം അരങ്ങേറി.
>> മലയാളത്തില്‍ അക്ഷരങ്ങളുടെ എണ്ണം വളരെയധികം കൂടുതലാണെന്നും വിദേശികള്‍ക്കു്
>> മലയാളം പഠിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുണ്ടെന്നും അവര്‍ കണ്ടെത്തി.
>> ഇന്‍ഫര്‍മേഷന്‍ സൊസൈറ്റിയിലേക്കു് കുതിച്ചുകൊണ്ടിരിക്കുന്ന മലയാളിസമൂഹത്തെ
>> സുസജ്ജരാക്കാന്‍ മലയാളത്തില്‍ ഋകാരവും റകാരവും ആവശ്യമില്ലെന്നു് അവര്‍
>> വാദിച്ചു. 'ഋഷി', 'ചന്ദ്രന്‍' എന്നീ വാക്കുകള്‍ 'റ്ഷി', 'ചന്ദ്രന്‍' എന്നു്
>> എളുപ്പത്തില്‍ എഴുതണം എന്നായിരുന്നു പുതിയ നിര്‍ദ്ദേശം. ഡോ. തമ്പാന്‍ ഭാഷാ
>> ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നപ്പോള്‍ രൂപംകൊണ്ട 'മലയാളത്തനിമ' എന്ന
>> പ്രോജക്ടിന്റെ സാരഥി ഡോ. പ്രബോധചന്ദ്രന്‍ നായരായിരുന്നു. 1999ല്‍ ആര്‍.
>> ചിത്രജകുമാറിന്റെ നേതൃത്വത്തില്‍ രചന അക്ഷരവേദി രൂപീകരിക്കുകയും
>> മലയാളത്തിന്റെ
>> സമഗ്ര ലിപിസഞ്ചയം (പഴയ/തനതു ലിപി) കമ്പ്യൂട്ടറില്‍ ആവിഷ്കരിക്കുകയും
>> ചെയ്തതോടെ
>> 'മലയാളത്തനിമ'യുടെ വാദങ്ങള്‍ പൊളിയുകയും ഭാഷാകമ്പ്യൂട്ടിംഗിന്റെ
>> അരങ്ങില്‍നിന്നു് പരിഹാസ്യമായി പുറത്താകുകയും ചെയ്തു. പത്തുവര്‍ഷങ്ങള്‍ക്കു
>> ശേഷം ഡോ. തമ്പാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തു്
>> തിരിച്ചെത്തിയതോടെ മലയാളത്തനിമ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍
>> ആരംഭിച്ചിരിക്കുന്നു."*
>>
>> ആ ചര്‍ച്ചയില്‍ തന്നെ മഹേഷ് മംഗലാട്ട് തമ്പാനു മറുപടിയായി എഴുതിയ ലേഖനം ഇവിടെ
>> http://mayyazhi.blogspot.in/2012/09/blog-post.html
>>
>> ഇതിന്റെ വെടിക്കെട്ട് നവമ്പര്‍ 1ന് തിരുവനന്തപുരത്ത് പൊട്ടുകയാണ് .
>> അനൌണ്‍സ്മെന്റ് ഇവിടെ
>>
>> http://viswamalayalam.com/news/?page_id=210
>>
>> ഉച്ചക്ക് 2.30 – മലയാളത്തനിമ
>> കേര-ള-ഭാഷാ ഇന്‍സ്റ്റി-റ്റ്യൂ-ട്ടിന്‍റെ മല-യാ-ള-ത്ത-നിമ രണ്ടാം-ഘട്ടം
>> പ്രവര്‍ത്ത-ന-ങ്ങ-ളുടെ തുടക്കം
>> ഉദ്ഘാ-ടനം – കെ.വി.തോമസ് (കേന്ദ്ര ഭക്ഷ്യ-വ-കുപ്പുമന്ത്രി)
>> ഭാഷാ കംപ്യൂട്ടിംഗ് – സെമി-നാര്‍
>> പദ്ധതി രൂപ-രേഖ – ഡോ.-എം.-ആര്‍.-ത-ന്പാന്‍
>> പങ്കെ-ടു-ക്കു-ന്ന-വര്‍ – ഡോ.അച്യുത് ശങ്കര്‍.എ-സ്.-നാ-യര്‍
>> കെ. അശോക് കുമാര്‍
>> വി.-കെ.-ഭ-ദ്രന്‍
>> ഡോ.-ഗോ-വി-ന്ദരു
>>
>> അക്ഷരങ്ങൾക്കിടയിൽ വരകളും അക്ഷരപ്പിശകുകളും അതേ പടി പകര്‍ത്തിയിട്ടതാണു്.
>> എന്റെ വകയല്ല :)
>>
>> ഈ ഭാഷേടെ പരിപ്പെടുക്കലിന്റെ (മലയാളത്തനിമ) രണ്ടാംഘട്ടത്തിന്റെ
>> ഉദ്ഘാടനത്തിനുമുമ്പ് ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി
>> ഒരു കണ്‍സള്‍ട്ടേഷന്‍ പോലും ഈ പരിപാടിയെപ്പറ്റി ഇവര്‍ നടത്തിയതായി അറിവില്ല.
>> തമ്പാന്‍  ഈ മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന എല്ലാ സുഹൃത്തുക്കളും
>> "ടൈപ്പ്‌റൈറ്റര്‍ ലിപി" ക്കുശേഷം "കമ്പ്യൂട്ടര്‍ ലിപി"യെന്ന പേരില്‍
>> കൊണ്ടുവരുന്ന അടുത്ത "മലയാളത്തനിമ"യെ തുറന്നു കാട്ടണമെന്നഭ്യര്‍ത്ഥിക്കുന്നു
>> (മൊബൈലിന്  QWERTY കീബോര്‍ഡ് വന്നതു ഭാഗ്യം . അല്ലെങ്കില്‍ മൊബൈല്‍ ലിപിയും
>> ഇവരു കൊണ്ടുവന്നേനെ)
>>
>> തിരുവനന്തപുരത്തുകാര് പ്രത്യേകം ശ്രദ്ധിക്കുമല്ലോ :-) ഇതു ഷെയറുചെയ്ത്
>> കൂടുതല്‍ പേരിലേക്ക് ഈ വിവരം എത്തിക്കാനും താല്പര്യപ്പെടുന്നു
>
>
>
>
> --
> "[It is not] possible to distinguish between 'numerical' and 'nonnumerical'
> algorithms, as if numbers were somehow different from other kinds of
> precise information." - Donald Knuth
>


More information about the discuss mailing list