[smc-discuss] മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരറിയിപ്പ്

Anivar Aravind anivar.aravind at gmail.com
Fri Nov 2 02:56:25 PDT 2012


സര്‍ക്കാര്‍ മലയാളത്തനിമാ പരിപാടി സ്ട്രീം ഇന്നലെ കണ്ടു .
എവിടെയും തൊടാതിരിക്കാന്‍ ശ്രദ്ധിച്ചായിരുന്നു അവതരണങ്ങളെല്ലാം . വിവാദം
കൊണ്ടും എംടിയുടെ  സ്റ്റേറ്റ്മെന്റും കൊണ്ടും ഉണ്ടായ മാറ്റം  :-)   (
http://www.mathrubhumi.com/online/malayalam/news/story/1916789/2012-11-01/kerala).
ലിപി പരിഷ്കരണശ്രമം ഉപേക്ഷിപ്പിക്കാന്‍ കഴിഞ്ഞത് നമ്മളുടെ വലിയൊരു വിജയമാണ് .

ലോകത്തിലെ ഏറ്റവും കൂടുതല്‍ ടെക്നോക്രാറ്റുകള്‍ മലയാളികളാണ് ,
ഭാഷാവിദഗ്ധന്മാരെയും ടെക്നോറ്റുകളെയും അവരുടെ  എന്‍ജിയോജളെയും
മലയാളത്തനിമയില്‍ സഹകരിപ്പിക്കുമെന്ന് തമ്പാന്‍.. ഈ ടെക്നോക്രാറ്റ് എന്താ
സംഭവം എന്ന് പിടികിട്ടിയില്ല.

 സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്  പരിപാടിയുമായി സഹകരിക്കണമെന്നു ഡോ. അച്യുത്
ശങ്കര്‍. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു .
ഞങ്ങളെ അറിയിക്കുകയും ക്ഷണിക്കുകയും ചെയ്യാത്ത ഒരു പരിപാടിയുമായി
സോഷ്യല്‍മീഡിയയിലൂടെ ഒരു സംവാദത്തില്‍ ഏര്‍പ്പെടുകയും ക്ലാരിറ്റിയും
കണ്‍സള്‍ട്ടേഷനുകളും നടത്തിമാത്രം വര്‍ക്കിങ്ങ് പ്ലാന്‍ രൂപീകരിക്കേണ്ടതിന്റെ
ആവശ്യം ഉന്നയിക്കുകയും ചെയ്ത ഞങ്ങളോടാണ്  സഹകരിക്കണമെന്നു പറയുന്നത് .


പരിപാടിയില്‍ സിഡിറ്റിന്റെ ഡോ. ഗോവിന്ദരു  ശ്രദ്ധേയമായ ഒരു പോയന്റ് പറഞ്ഞു .
സിഡിറ്റ് തനതുലിപിക്കായി ഒരു ഓസിആര്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു. പക്ഷേ
അപ്പോഴേക്കും സിഡാക്ക് പുതിയ(ടൈപ്പ് റൈറ്റര്‍) ലിപിക്കായി  അതു
വികസിപ്പിച്ചിരുന്നു. (നയന എന്ന ഇതുവരെയും പ്രവര്‍ത്തിച്ചതായി അറിവില്ലാത്ത
ഓസിആറിനെപ്പറ്റിയാണ് പറയുന്നത്) . അതുകൊണ്ട് സിഡിറ്റ് അതിന്റെ സോഴ്സ്കോഡിനായി
സിഡാക്കിനെ സമീപിച്ചു . അതിന്റെ സോഴ്സ്കോഡ് പരിഷകരിക്കാമെന്ന് ഇവര്‍
കരുതിയത്രേ . എന്നാല്‍ സിഡാക്ക് പറഞ്ഞത് അവര് അങ്ങനെയൊന്ന് ഡെവലപ്പ്
ചെയ്തിട്ടില്ലെന്നും അവരത് ഔട്ട്സോഴ്സ് ചെയ്ത് ചെയ്തതാണെന്നും അതുകൊണ്ട്
സോഴ്സ്കോഡ് ലഭിച്ചില്ലെന്നും ആണ് . ചുരുക്കത്തില്‍ ഉത്തരവാദിത്വം ആര്‍ക്കും
ഇല്ല. ഡോ. ഗോവിന്ദരു ഇതു പറഞ്ഞത് ഒത്തൊരുമിച്ച് പരസ്പരസഹകരണത്തോടെ
പ്രവര്‍ത്തിക്കണമെന്ന് ഊന്നാനാണ്. പക്ഷേ ഇതു ശ്രദ്ധേയമായ
ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്

1. സിഡാക്ക് ഒരു യൂസറെപ്പോലെ ബൈനറി മാത്രം വാങ്ങി സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്
ഔട്ട്സോഴ്സിങ്ങ് നടത്തുന്ന ഏജന്‍സിയാണോ ? പൊതുപണം കൊണ്ട് നിര്‍മ്മിക്കുന്ന
സോഫ്റ്റ്‌വെയറുകള്‍ സ്വതന്ത്രലൈസന്‍സുകളില്‍ ഇറക്കുമെന്ന്
ഉറപ്പുവരുത്തേണ്ടതല്ലേ . സിഡാക്കിന്റെ ഡയറക്ടര്‍ ഇന്നത്തെ പ്രസന്റേഷനില്‍
ഊന്നിപ്പറഞ്ഞ സിഡാക്കിന്റെ റിസര്‍ച്ച് എന്നു പറയുന്നത് ഔട്ട്സോഴ്സിങ്ങ് ആണൊ ?

2. http://tools.malayalam.kerala.gov.in/ ല്‍ ഉള്ള സര്‍ക്കാര്‍ ഫണ്ടിങ്ങോടെ
സിഡിറ്റ് , ഡോ .ഗോവിന്ദരുവിന്റെ നേതൃത്വത്തില്‍  ഡെവലപ്പ് ചെയ്ത ഓണ്‍ലൈന്‍
നിഘണ്ടുക്കളും നാനാര്‍ത്ഥ നിഘണ്ടുവും സ്വതന്ത്രലൈസന്‍സില്‍(അന്നത്തെ ഐടി
പോളിസി പ്രകാരം ഇത് മാന്‍ഡേറ്ററി ആണ് ) പുറത്തിറക്കാന്‍ സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതു നടക്കുകയുണ്ടായില്ല.
ഇത് ഡെസ്ക്ടോപ്പുകളിലെത്താതെ ആരും സര്‍ക്കാര്‍ സൈറ്റില്‍ കേറി ഉപയോഗിക്കാന്‍
പോകുന്നില്ല. സ്വതന്ത്ര ലൈസന്‍സ് ചെയ്താല്‍ പാക്കേജിങ്ങ് നടത്തി സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ വിതരണങ്ങളില്‍ ലഭ്യമാക്കല്‍ ഒരു പ്രതിഫലവും കൂടാതെ സ്വതന്ത്ര
മലയാളം കമ്പ്യൂട്ടിങ്ങ് ചെയ്തുകൊള്ളാം എന്ന ഞങ്ങളുടെ വാഗ്ദാനം
ആവര്‍ത്തിക്കുന്നു.  ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ആദ്യ പടിയെന്ന
നിലയില്‍ ഇതില്‍ നിന്നു തുടങ്ങാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും ഗവണ്‍മെന്റും
മുന്‍കൈ എടുക്കാമോ .

3. സര്‍ക്കാര്‍ പണം കൊണ്ട് ഒരേപാക്കേജുകള്‍ പലപേരില്‍ അവതരിക്കുന്നത് കുറെ
കണ്ടതാണ്. അച്യുത് ശങ്കര്‍ സാറിന്റെ കാലത്ത് തുടങ്ങിയ ക്ലിക്കിന്റെ പല
പ്രൊഡക്റ്റുകളും സിഡിറ്റ് പുതിയ പേരുകളില്‍ പുതിയ പ്രൊജക്റ്റുകളായി
അവതരിപ്പിച്ചിട്ടുണ്ട് . അങ്ങനെയൊന്ന് ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍
സ്വതന്ത്ര ലൈസന്‍സുകളില്‍ ഇതുവരെയുള്ളവ ലൈസന്‍സ് ചെയ്ത് സോഴ്സ് ലഭ്യമാക്കാന്‍
മുന്‍കൈ എടുക്കാമോ . സിഡാക്കിന്റെ ത്രിഭാഷാ നിഘണ്ടു പോലെയൊക്കെയുള്ള ഇന്ന്
ആരും ഉപയോഗിക്കാത്ത എന്നാല്‍ പൊതുപണം കൊണ്ട് ഡെവലപ്പ് ചെയ്ത ഡാറ്റാശേഖരങ്ങള്‍
നേരിട്ട് പോയി പലതവണ ആവശ്യപ്പെട്ടിട്ടും കിട്ടാത്ത അനുഭവത്തിന്റെ
വെളിച്ചത്തിലാണ് ഇതു കുറിക്കുന്നത്

4. വാര്‍ത്തകളില്‍ ഇങ്ങനെ കാണുന്നു .
http://www.madhyamam.com/news/198267/121102

ഏഴ് പ്രധാന പരിപാടികളാണ് രണ്ടാംഘട്ടത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. വ്യാകരണം
പരിശോധിക്കാനുള്ള സംവിധാനമാണ് ഒന്നാമത്തേത്. ഇതിന്‍െറ 80 ശതമാനം
പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 2. അക്ഷര പരിശോധനാ (സ്പെല്‍ ചെക്)
സംവിധാനം, 3. സ്പീച്ച് ടു ടെക്സ്റ്റ്: മലയാളത്തില്‍ പറയുന്നത് സ്ക്രീനില്‍
തെളിയുന്ന രീതി, 4. ഫോണ്ട് പരിഷ്കരണം. മാസത്തില്‍ ഒരു പുതിയ ഫോണ്ട്
രൂപകല്‍പനയാണ് ലക്ഷ്യം, 5. വിവര്‍ത്തനം: ഇംഗ്ളീഷ്/മറ്റുഭാഷകള്‍
മലയാളത്തിലേക്കും തിരിച്ചും പരിഭാഷപ്പെടുത്തുന്ന സംവിധാനം, 6. മൊബൈല്‍
മലയാളം, 7. ഭരണഭാഷ മലയാളമാക്കല്‍.

ഈ പരിപാടികളുടെ രൂപീകരണം എന്തൊക്കെ ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.
എവിടെയൊക്കെ ആരൊക്കെ അതു ചെയ്തിട്ടുണ്ട് , പുതുതായി എന്തൊക്കെ ചെയ്യാനുണ്ട് ,
അത് എങ്ങനെ വേണം , നിര്‍മ്മിക്കുന്നതു് എങ്ങനെ ജനങ്ങളിലേക്കെത്തിക്കും എന്നീ
ആലോചനയുടെ പുറത്തുവേണമെന്നതാണ് കണ്‍സള്‍ട്ടേഷന്‍ എന്നതുകൊണ്ട്
അര്‍ത്ഥമാക്കുന്നത് . പ്രത്യേകിച്ചും ഗവണ്‍മെന്റ് പ്രൊജക്റ്റുകള്‍ ഇതുവരെ
പരാജയപ്പെട്ട മേഖലയാണ് ഇതെന്നതുകൊണ്ട് പ്രത്യേകിച്ചും . അതില്ലാതെയാണ് പദ്ധതി
രൂപീകരണം നടന്നിരിക്കുന്നത്. ഇതു നല്ല പ്രവണതയല്ല. കണ്‍സള്‍ട്ടേഷന്‍ പദ്ധതി
നടപ്പിലാക്കലിനുമാത്രമല്ല , പദ്ധതി രൂപീകരണത്തിലും ആവശ്യമാണെന്നതാണ് 2008
മുതല്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് .
തീരുമാനങ്ങളെല്ലാം എടുത്ത് ഇനി കണ്‍സള്‍ട്ടേഷന്‍ ആവാം എന്നു പറയുന്നത് നല്ല
പ്രവണതയല്ല .


2012/11/1 aboobacker sidheeque mk <aboobackervyd at gmail.com>

> Kollam, pakshe ea vishayathe pattiyulla smc yude nilapad
> pathrangalilonnum kandillallo? Atho ente kannil pedathathu kondano?
>
> On 11/1/12, Anivar Aravind <anivar.aravind at gmail.com> wrote:
> > പരിചയമുള്ള പത്രക്കാര്‍ക്ക് ഇങ്ങനെ ഒരു കത്തയച്ചു.
> >
> > പരിപാടി 2.30 ക്കാണല്ലോ
> > മലയാളത്തനിമയെപ്പറ്റി എന്തെങ്കിലും കൂടുതല്‍ വിവരം കിട്ടിയാല്‍ അറിയിക്കണേ .
> >
> > Talking Points for Journalists
> >
> > 1. ജനം തള്ളിയ ഒന്നാം ഘട്ടം മലയാളത്തനിമയെ കയ്യൊഴിഞ്ഞ് മാത്രമേ മലയാളം
> > ഭാഷാകമ്പ്യൂട്ടിങ്ങില്‍ പുതിയ എന്തും നടപ്പിലാക്കാനാവൂ . അതില്‍ വ്യക്തത
> > ലഭിക്കേണ്ടതുണ്ട് . രണ്ടാംഘട്ടം ഒന്നാം ഘട്ടത്തിന്റെ തുടര്‍ച്ചയാവരുത്
> > 2. ഇതിനുമുമ്പ്  സിഡിറ്റും സിഡാക്കും നിര്‍മ്മിച്ച ഭാഷാകമ്പ്യൂട്ടിങ്ങ്
> > ടൂളുകളൊക്കെ സ്വതന്ത്രസോഫ്റ്റ്വെയര്‍ ഫോര്‍ക്കുകളൊ (ഓപ്പണ്‍ ഓഫീസ് കാവേരി
> > എന്നു പറഞ്ഞ് പ്രൊഡക്റ്റാക്കിയപോലെ) , നിലവാരമില്ലാത്തവയും  പൊതുപണം
> > ദുര്‍വ്യയം ചെയ്യുന്നവയും ആയിരുന്നു. ആളുകള്‍ ഉപയോഗിക്കുന്ന ,
> > പ്രവര്‍ത്തിക്കുന്ന ഒരൊറ്റ സോഫ്റ്റ്വെയര്‍ പോലും ഇവര്‍
> നിര്‍മ്മിച്ചിട്ടില്ല .
> > അങ്ങനെയൊരു ദുര്‍വ്യയമായി ഇതു മാറാതിരിക്കാന്‍ എന്തു സേഫ്ഗാര്‍ഡുകളാണുള്ളത്
> > 3. ജനപഥത്തിലെ ലേഖനത്തില്‍ തമ്പാന്‍ ക്ലെയിം ചെയ്യുന്നവയില്‍ മിക്കതും
> > ഇപ്പോള്‍ തന്നെ സ്വതന്ത്രമായി ലഭ്യമായ സൊല്യൂഷനുകളാണ് .അതു
> > ചൂണ്ടിക്കാട്ടേണ്ടതുണ്ട്
> > 4.  പുതിയ മലയാളത്തനിമയില്‍  കേരളത്തിലെ ഭാഷാവിദഗ്ധരുടെയും
> > ഭാഷാസാങ്കേതികപ്രവര്‍ത്തരുടെയും പങ്ക് എങ്ങനെ ഉറപ്പുവരുത്തും
> >
> >
> > അനിവര്‍
> > സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
> > +91 9448063780
> >
> > Talking Points for Journalists
> >
> > 1. ജനം തള്ളിയ ഒന്നാം ഘട്ടം മലയാളത്തനിമയെ കയ്യൊഴിഞ്ഞ് മാത്രമേ മലയാളം
> > ഭാഷാകമ്പ്യൂട്ടിങ്ങില്‍ പുതിയ എന്തും നടപ്പിലാക്കാനാവൂ . അതില്‍ വ്യക്തത
> > ലഭിക്കേണ്ടതുണ്ട് . രണ്ടാംഘട്ടം ഒന്നാം ഘട്ടത്തിന്റെ തുടര്‍ച്ചയാവരുത്
> > 2. ഇതിനുമുമ്പ്  സിഡിറ്റും സിഡാക്കും നിര്‍മ്മിച്ച ഭാഷാകമ്പ്യൂട്ടിങ്ങ്
> > ടൂളുകളൊക്കെ സ്വതന്ത്രസോഫ്റ്റ്വെയര്‍ ഫോര്‍ക്കുകളൊ (ഓപ്പണ്‍ ഓഫീസ് കാവേരി
> > എന്നു പറഞ്ഞ് പ്രൊഡക്റ്റാക്കിയപോലെ) , നിലവാരമില്ലാത്തവയും  പൊതുപണം
> > ദുര്‍വ്യയം ചെയ്യുന്നവയും ആയിരുന്നു. ആളുകള്‍ ഉപയോഗിക്കുന്ന ,
> > പ്രവര്‍ത്തിക്കുന്ന ഒരൊറ്റ സോഫ്റ്റ്വെയര്‍ പോലും ഇവര്‍
> നിര്‍മ്മിച്ചിട്ടില്ല .
> > അങ്ങനെയൊരു ദുര്‍വ്യയമായി ഇതു മാറാതിരിക്കാന്‍ എന്തു സേഫ്ഗാര്‍ഡുകളാണുള്ളത്
> > 3. ജനപഥത്തിലെ ലേഖനത്തില്‍ തമ്പാന്‍ ക്ലെയിം ചെയ്യുന്നവയില്‍ മിക്കതും
> > ഇപ്പോള്‍ തന്നെ സ്വതന്ത്രമായി ലഭ്യമായ സൊല്യൂഷനുകളാണ് .അതു
> > ചൂണ്ടിക്കാട്ടേണ്ടതുണ്ട്
> > 4.  പുതിയ മലയാളത്തനിമയില്‍  കേരളത്തിലെ ഭാഷാവിദഗ്ധരുടെയും
> > ഭാഷാസാങ്കേതികപ്രവര്‍ത്തരുടെയും പങ്ക് എങ്ങനെ ഉറപ്പുവരുത്തും
> >
> >
> > അനിവര്‍
> > സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
> > +91 9448063780
> >
> >
> >
> > 2012/10/29 Anivar Aravind <anivar.aravind at gmail.com>
> >
> >> *മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരറിയിപ്പ് .*
> >> https://plus.google.com/u/0/107123824072951339311/posts/UBEicUmzSdY
> >>
> >> *ലിപി പരിഷ്കരണത്തിന്റെ അടുത്ത വെടി പൊട്ടാറായിരിക്കുന്നു .*
> >> തുഗ്ലക്കിയന്‍ പരിഷ്കാരങ്ങള്‍ക്കായുള്ള അനൌണ്‍സ്മെന്റുകള്‍
> പലഭാഗത്തുനിന്നും
> >> വന്നുതുടങ്ങിയിട്ടുണ്ട്
> >>
> >> 1. ഒന്നാം വെടി : ഒക്ടോബര്‍ 2 ലെ വാര്‍ത്ത
> >> *ലിപി പരിഷ്‌കരണംപോലെ ഐ.ടി.യുടെ വികാസത്തിന് അനുസൃതമായി ഭാഷ നവീകരിക്കും.*
> >> http://www.mathrubhumi.com/story.php?id=306659
> >>
> >> എം. എല്‍.എ മാരായ പാലോട് രവി, സി.പി.മുഹമ്മദ്, അബ്ദുസമദ് സമദാനി, തോമസ്
> >> ഉണ്ണിയാടന്‍, സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, ജോര്‍ജ്
> >> ഓണക്കൂര്‍, ടി.പി.രാജീവന്‍, എം.ആര്‍. തമ്പാന്‍ എന്നിവരടങ്ങിയ സമിതിയാണ്
> >> സാംസ്‌കാരിക നയത്തിന് രൂപം നല്‍കിയത്.
> >> -----------
> >> 2. രണ്ടാം വെടി ഒക്ടോബര്‍ 13
> >>
> >>
> http://www.mathrubhumi.com/online/malayalam/news/story/1880410/2012-10-13/kerala
> >> വാര്‍ത്തയില്‍ നിന്നു്:
> >>
> >> *"നവംബര്‍ ഒന്നിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മലയാളത്തനിമ
> >> രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ച് ഭാഷാ കമ്പ്യൂട്ടിങ്
> >> സെമിനാര്‍
> >> നടക്കും. "*
> >>
> >> 3. മൂന്നാം വെടി : ഒക്ടോബര്‍ 22 .
> >>
> >>
> http://www.mathrubhumi.com/malappuram/news/1898726-local_news-malappuram-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html
> >> *തിരൂര്‍: ലിപി പരിഷ്‌കരിച്ച് മലയാളത്തെ കമ്പ്യൂട്ടര്‍ ഭാഷയാക്കി
> >> മാറ്റുമെന്ന് ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല സ്‌പെഷല്‍ ഓഫീസറുമായ
> കെ.
> >> ജയകുമാര്‍ പറഞ്ഞു.*
> >>
> >> തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു
> അദ്ദേഹം.
> >> -----
> >>
> >> ഹുസൈന്‍ മാഷ് സമകാലിക മലയാളം വാരികയില്‍ ( vol 15, issue 18, September 30,
> >> 2011) എഴുതിയ ലേഖനം ഈയവസരത്തില്‍ ഓര്‍ക്കുന്നതു് നന്നായിരിക്കും.
> >>
> >> ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:
> >>
> >>
> http://lists.smc.org.in/pipermail/discuss-smc.org.in/2011-September/013064.html
> >> ലേഖനത്തില്‍ നിന്നു്:
> >>
> >> *"തൊണ്ണൂറുകളുടെ അവസാനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
> >> നേതൃത്വത്തില്‍ മലയാളലിപി പരിഷ്കരിക്കാനുള്ള രണ്ടാം ശ്രമം അരങ്ങേറി.
> >> മലയാളത്തില്‍ അക്ഷരങ്ങളുടെ എണ്ണം വളരെയധികം കൂടുതലാണെന്നും വിദേശികള്‍ക്കു്
> >> മലയാളം പഠിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുണ്ടെന്നും അവര്‍ കണ്ടെത്തി.
> >> ഇന്‍ഫര്‍മേഷന്‍ സൊസൈറ്റിയിലേക്കു് കുതിച്ചുകൊണ്ടിരിക്കുന്ന മലയാളിസമൂഹത്തെ
> >> സുസജ്ജരാക്കാന്‍ മലയാളത്തില്‍ ഋകാരവും റകാരവും ആവശ്യമില്ലെന്നു് അവര്‍
> >> വാദിച്ചു. 'ഋഷി', 'ചന്ദ്രന്‍' എന്നീ വാക്കുകള്‍ 'റ്ഷി', 'ചന്ദ്രന്‍' എന്നു്
> >> എളുപ്പത്തില്‍ എഴുതണം എന്നായിരുന്നു പുതിയ നിര്‍ദ്ദേശം. ഡോ. തമ്പാന്‍ ഭാഷാ
> >> ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നപ്പോള്‍ രൂപംകൊണ്ട 'മലയാളത്തനിമ' എന്ന
> >> പ്രോജക്ടിന്റെ സാരഥി ഡോ. പ്രബോധചന്ദ്രന്‍ നായരായിരുന്നു. 1999ല്‍ ആര്‍.
> >> ചിത്രജകുമാറിന്റെ നേതൃത്വത്തില്‍ രചന അക്ഷരവേദി രൂപീകരിക്കുകയും
> >> മലയാളത്തിന്റെ
> >> സമഗ്ര ലിപിസഞ്ചയം (പഴയ/തനതു ലിപി) കമ്പ്യൂട്ടറില്‍ ആവിഷ്കരിക്കുകയും
> >> ചെയ്തതോടെ
> >> 'മലയാളത്തനിമ'യുടെ വാദങ്ങള്‍ പൊളിയുകയും ഭാഷാകമ്പ്യൂട്ടിംഗിന്റെ
> >> അരങ്ങില്‍നിന്നു് പരിഹാസ്യമായി പുറത്താകുകയും ചെയ്തു. പത്തുവര്‍ഷങ്ങള്‍ക്കു
> >> ശേഷം ഡോ. തമ്പാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തു്
> >> തിരിച്ചെത്തിയതോടെ മലയാളത്തനിമ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍
> >> ആരംഭിച്ചിരിക്കുന്നു."*
> >>
> >> ആ ചര്‍ച്ചയില്‍ തന്നെ മഹേഷ് മംഗലാട്ട് തമ്പാനു മറുപടിയായി എഴുതിയ ലേഖനം
> ഇവിടെ
> >> http://mayyazhi.blogspot.in/2012/09/blog-post.html
> >>
> >> ഇതിന്റെ വെടിക്കെട്ട് നവമ്പര്‍ 1ന് തിരുവനന്തപുരത്ത് പൊട്ടുകയാണ് .
> >> അനൌണ്‍സ്മെന്റ് ഇവിടെ
> >>
> >> http://viswamalayalam.com/news/?page_id=210
> >>
> >> ഉച്ചക്ക് 2.30 – മലയാളത്തനിമ
> >> കേര-ള-ഭാഷാ ഇന്‍സ്റ്റി-റ്റ്യൂ-ട്ടിന്‍റെ മല-യാ-ള-ത്ത-നിമ രണ്ടാം-ഘട്ടം
> >> പ്രവര്‍ത്ത-ന-ങ്ങ-ളുടെ തുടക്കം
> >> ഉദ്ഘാ-ടനം – കെ.വി.തോമസ് (കേന്ദ്ര ഭക്ഷ്യ-വ-കുപ്പുമന്ത്രി)
> >> ഭാഷാ കംപ്യൂട്ടിംഗ് – സെമി-നാര്‍
> >> പദ്ധതി രൂപ-രേഖ – ഡോ.-എം.-ആര്‍.-ത-ന്പാന്‍
> >> പങ്കെ-ടു-ക്കു-ന്ന-വര്‍ – ഡോ.അച്യുത് ശങ്കര്‍.എ-സ്.-നാ-യര്‍
> >> കെ. അശോക് കുമാര്‍
> >> വി.-കെ.-ഭ-ദ്രന്‍
> >> ഡോ.-ഗോ-വി-ന്ദരു
> >>
> >> അക്ഷരങ്ങൾക്കിടയിൽ വരകളും അക്ഷരപ്പിശകുകളും അതേ പടി പകര്‍ത്തിയിട്ടതാണു്.
> >> എന്റെ വകയല്ല :)
> >>
> >> ഈ ഭാഷേടെ പരിപ്പെടുക്കലിന്റെ (മലയാളത്തനിമ) രണ്ടാംഘട്ടത്തിന്റെ
> >> ഉദ്ഘാടനത്തിനുമുമ്പ് ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്ത്
> പ്രവര്‍ത്തിക്കുന്നവരുമായി
> >> ഒരു കണ്‍സള്‍ട്ടേഷന്‍ പോലും ഈ പരിപാടിയെപ്പറ്റി ഇവര്‍ നടത്തിയതായി
> അറിവില്ല.
> >> തമ്പാന്‍  ഈ മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന എല്ലാ സുഹൃത്തുക്കളും
> >> "ടൈപ്പ്‌റൈറ്റര്‍ ലിപി" ക്കുശേഷം "കമ്പ്യൂട്ടര്‍ ലിപി"യെന്ന പേരില്‍
> >> കൊണ്ടുവരുന്ന അടുത്ത "മലയാളത്തനിമ"യെ തുറന്നു
> കാട്ടണമെന്നഭ്യര്‍ത്ഥിക്കുന്നു
> >> (മൊബൈലിന്  QWERTY കീബോര്‍ഡ് വന്നതു ഭാഗ്യം . അല്ലെങ്കില്‍ മൊബൈല്‍ ലിപിയും
> >> ഇവരു കൊണ്ടുവന്നേനെ)
> >>
> >> തിരുവനന്തപുരത്തുകാര് പ്രത്യേകം ശ്രദ്ധിക്കുമല്ലോ :-) ഇതു ഷെയറുചെയ്ത്
> >> കൂടുതല്‍ പേരിലേക്ക് ഈ വിവരം എത്തിക്കാനും താല്പര്യപ്പെടുന്നു
> >
> >
> >
> >
> > --
> > "[It is not] possible to distinguish between 'numerical' and
> 'nonnumerical'
> > algorithms, as if numbers were somehow different from other kinds of
> > precise information." - Donald Knuth
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
"[It is not] possible to distinguish between 'numerical' and 'nonnumerical'
algorithms, as if numbers were somehow different from other kinds of
precise information." - Donald Knuth
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20121102/136be8dc/attachment-0003.htm>


More information about the discuss mailing list