[smc-discuss] [DAKF] Re: മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരറിയിപ്പ്

Benny Francis webdunian at gmail.com
Sun Nov 4 21:09:49 PST 2012


തമിഴ്നാട് സര്‍ക്കാര്‍ സംഘടിപ്പിച്ച ഉലകത്തമിഴ് മാനാട്ടില്‍ (വിശ്വ തമിഴ്
സമ്മേളനം – 2010) തുടക്കം തൊട്ട് അവസാനം വരെ പങ്കെടുക്കാന്‍ എനിക്ക് ഭാഗ്യം
ലഭിച്ചിരുന്നു. തമിഴ് മാനാടിന്‍റെ ഒരു ഭാഗമായി തമിഴ് ഇണൈയം കോണ്‍ഫറന്‍സും
ഉണ്ടായിരുന്നു.



കനിമൊഴിയും രാജയുമൊക്കെ (തട്ടിപ്പും വെട്ടിപ്പുമൊക്കെ
ആരോപിക്കപ്പെടുന്നുണ്ടെങ്കിലും) തമിഴ് ഇണൈയത്തിന്‌ നല്‍കിയ സംഭാവനകള്‍
അതുല്യമെന്ന് പറയാതെ വയ്യ. കേരളത്തില്‍ തട്ടിപ്പും വെട്ടിപ്പും മാത്രമേയുള്ളൂ
സംഭാവനകളില്ലല്ലോ!



ഇണൈയം 2010-ന്‍റെ ഭാഗമായി തമിഴ്നാട് സര്‍ക്കാരും കനിത്തമിഴ് സംഘവും (
kanithamizh.in) തമിഴ് വെര്‍ച്ച്വല്‍ യൂണിവേഴ്സിറ്റിയും (tamilvu.org)
ഇന്‍ഫിറ്റും (infitt.org) സഹകരിച്ച് ഇണൈയത്തില്‍ അവതരിപ്പിച്ച കോണ്‍ഫറന്‍സ്
പേപ്പറുകള്‍ ഒരു പുസ്തകമാക്കി ഇറക്കിയിട്ടുണ്ട്. വിശ്വമഹാസമ്മേളനമൊക്കെ
സംഘടിപ്പിക്കുമ്പോള്‍ നടത്തിപ്പുകാര്‍ ഇതൊക്കെയൊന്ന് മറിച്ച്
നോക്കിയിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു!



1. കമ്പ്യൂട്ടര്‍ വഴി തമിഴ് പഠനം (21 പേപ്പര്‍)
2. ഇന്‍റര്‍നെറ്റും വിദ്യാഭ്യാസ രംഗവും (6 പേപ്പര്‍)

3. തമിഴ് ഭാഷാ കമ്പ്യൂട്ടിംഗ് (21 പേപ്പര്‍)

4. തമിഴ് സ്പെല്‍ ചെക്കര്‍ (6 പേപ്പര്‍)

5. തമിഴ് ടെക്സ്റ്റ് ടു സ്പീച്ച് (13 പേപ്പര്‍)

6. തമിഴ് ഡിജിറ്റല്‍ ലൈബ്രറികളും നിഘണ്ടുകളും (12 പേപ്പര്‍)

7. നെറ്റിനായുള്ള തമിഴ് ആപ്ലിക്കേഷനുകള്‍  (5 പേപ്പര്‍)

8. തമിഴ് ഓസി‍ആര്‍ (7 പേപ്പര്‍)

9. മെഷീന്‍ ട്രാന്‍സ്‌ലേഷന്‍ (11 പേപ്പര്‍)

10. തമിഴ് ടൈപ്പിംഗും ഫോണ്ടുകളും (3 പേപ്പര്‍)

11. നെറ്റും തമിഴ് ഭാഷയുടെ പരിണാമവും (4 പേപ്പര്‍)

12. തമിഴും ഇ-ഗവേണന്‍സും (7 പേപ്പര്‍)

13. കമ്പ്യൂട്ടര്‍ വഴി വിദ്യാഭ്യാസം (8 പേപ്പര്‍)

14. തമിഴ് സെര്‍ച്ച് (7 പേപ്പര്‍)

15. തമിഴ് മൊബൈല്‍ കമ്പ്യൂട്ടിംഗ് (5 പേപ്പര്‍)

16. തമിഴ് യൂണീക്കോഡ് (4 പേപ്പര്‍)





അക്കാദമിക്ക് രംഗത്തുള്ളവരെയും മൈക്രോസോഫ്റ്റ്, ഗൂഗിള്‍, അഡോബി തുടങ്ങിയ
കമ്പനികളില്‍ ജോലി നോക്കുന്ന പ്രൊഫഷണലുകളെയും ഭാഷാപ്രേമികളെയും
ടെക്നോക്രാറ്റുകളെയും വിക്കിപ്പീഡിയ പ്രവര്‍ത്തകരെയും ഫ്രീ സോഫ്റ്റ്‌വെയര്‍
വക്താക്കളെയും ഒക്കെ അണിനിരത്തിക്കൊണ്ടായിരുന്നു സെമിനാര്‍ നടന്നത്.



കമ്പ്യൂട്ടിംഗ് സെമിനാറിലെ പേപ്പര്‍ വിഷയങ്ങളാണ്‌ മുകളില്‍ സൂചിപ്പിച്ചത്.
ഇതല്ലാതെ, വേറെയും പല സെമിനാറുകളും ഉലകത്തമിഴ് മാനാടിന്‍റെ ഭാഗമായി
സംഘടിപ്പിച്ചിരുന്നു. അവയും പുസ്തകങ്ങളായും പിഡി‍എഫായും ലഭ്യമാണ്‌.
വിശ്വമലയാളസമ്മേളനത്തിന്‍റെ നടത്തിപ്പുകാര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത റഫറന്‍സ്
മെറ്റീരിയലാണിവ.





മൈക്രോസോഫ്റ്റിന്‍റെ ഭാഷാ‍ഇന്ത്യക്ക് (ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗിന്‌
വേണ്ടിയുള്ള ഒരു പോര്‍ട്ടല്‍) വേണ്ടി മൈക്കേല്‍ കപ്ലാന്‍ (മൈക്രോസോഫ്റ്റിന്‍റെ
പ്രാദേശികവല്‍ക്കരണ – ലോക്കലൈസേഷന്‍ - ടീമില്‍ ജോലിചെയ്യുകയാണ്‌ കപ്ലാന്‍)
അടക്കമുള്ള ഒരുപിടി വിദേശ പ്രൊഫഷണലുകളെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ എനിക്ക് അവസരം
ലഭിച്ചിരുന്നു.

 തമിഴരുടെ ഭാഷാപ്രണയത്തെയും ഭാഷയെയും ടെക്നോളജിയെയും ബന്ധിപ്പിക്കാന്‍ അവര്‍
നടത്തുന്ന ഉദ്യമങ്ങളെയും ഇവരൊക്കെ പ്രശംസിച്ചത് ഞാനോര്‍ക്കുന്നു.
മലയാളമെന്നാല്‍ സാഹിത്യം മാത്രമാണെന്ന് ധരിച്ച് വശായ സര്‍ക്കാരും
നാട്ടുകാരുമാണ്‌ കേരളത്തില്‍. നേരെയാക്കാന്‍ ബുദ്ധിമുട്ടാണ്‌.

2012/11/3 Anivar Aravind <anivar.aravind at gmail.com>

>
>
> 2012/11/3 കെവി & സിജി <kevinsiji at gmail.com>
>
>> ഇതുവരെ കണ്ട എല്ലാ വാർത്തകളിൽ നിന്നും മനസ്സിലാക്കാനാവുന്നതു്, ഇന്നു്
>> മലയാളത്തിന്റെ കാര്യത്തിൽ കംപ്യൂട്ടർ എത്രത്തോളം പ്രയോഗക്ഷമമാണെന്നു്
>> ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിയ്ക്കുന്നവർക്കു് യാതൊരു അറിവുമില്ലെന്നതാണു്.
>>
>> നിത്യജീവിതത്തിൽ കംപ്യൂട്ടറിനുള്ള പ്രയോഗസാധ്യതകൾ തന്നെ ശരിയ്ക്കു
>> മനസ്സിലാക്കിയിട്ടില്ലാത്തവർ, ഭാഷാകംപ്യൂട്ടിങ്ങിൽ കംപ്യൂട്ടറിന്റെ ഇന്നത്തെ
>> നിലവാരം മനസ്സിലാക്കാതിരിയ്ക്കുന്നതിൽ അത്ഭുതമില്ല.
>>
>> ഈ അജ്ഞാനികളുടെ ഇടയിലൂടെ തന്ത്രപരമായി സ്വന്തം ഗൂഢലക്ഷ്യങ്ങൾ നടപ്പിൽ
>> വരുത്തുവാൻ ശ്രമിയ്ക്കുന്ന കുറുക്കന്മാരെ വെളിച്ചത്തു കൊണ്ടുവരികയും,
>> അജ്ഞാനികൾക്കു് ഇക്കാര്യങ്ങളിൽ അല്പം വെളിച്ചം കൊടുക്കുകയുമാണു്, ഈ അവസ്ഥയിൽ
>> വേണ്ടതെന്നു് എനിയ്ക്കു തോന്നുന്നു.
>>
>
> തീര്‍ച്ചയായും കെവിന്‍ .
> സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങിയ ചര്‍ച്ചകള്‍ പലയിടത്തായി നടക്കുന്നുണ്ട്.
> ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്ക് എന്നൊരു ഈ ഗ്രൂപ്പില്‍ അച്യുത്ശങ്കര്‍
> അടക്കമുള്ളവരുമായി നടന്ന ഒരു സംവാദത്തിന്റെ അടിസ്ഥാനത്തിലാണ്
> ലിപിപരിഷ്കരണത്തിന്റെ അനൌണ്‍സ്മെന്റ് പിന്‍വലിക്കപ്പെട്ടത് .
>
> എന്തുചെയ്യണമെന്ന ചര്‍ച്ചയും അവിടവിടെയായി  നടക്കുന്നുണ്ട് .
>
> നമുക്കൊരു തുടര്‍ പരിപാടി ഉണ്ടാവേണ്ടതുണ്ട്
>
>  1.  ലിപിപരിഷ്കരണ അജണ്ട മലയാളം യൂണിവേഴ്സിറ്റി തുടരുന്ന സ്ഥിതിക്ക് നിയുക്ത
> വിസി . ജയകുമാറിനെകാണാനും വസ്തുതകള്‍ മനസ്സിലാക്കിക്കൊടുക്കാനുമുള്ള ഒരു
> ശ്രമമുണ്ടാവേണ്ടതാണ് . അത് ഉപകാരം ഉണ്ടാക്കിയില്ലെങ്കിലും ഉപദ്രവമുണ്ടാക്കാത്ത
> ഒരു സ്ഥാപനമെങ്കിലും ആക്കിത്തീര്‍ക്കേണ്ടതാണ്. അതിനായി ഒരു പ്രതിനിധി സംഘം
> അദ്ദേഹത്തെകാണുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു . അതിനായി
> ശ്രമിക്കേണ്ടതാണ്
> 2. മലയാളം കമ്പ്യൂട്ടിങ്ങിന്റെയും മലയാളം വിക്കിപ്പീഡിയയുടെയും
> മുന്നേറ്റങ്ങള്‍ ഇങ്ങനെ ഉയര്‍ത്തിക്കാട്ടാവുന്നതാണ് . ഇത് ഒറ്റ യാത്രയായോ
> രണ്ടുയാത്രകളായോ പ്ലാന്‍ ചെയ്യാവുന്നതാണ്.
> 3. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ചര്‍ച്ചയില്ലാതെ പ്ലാന്‍ പ്രഖ്യാപിച്ചു
> കഴിഞ്ഞു. വിവാദങ്ങളൊഴിവാക്കാനായെങ്കിലും ഇനി ചര്‍ച്ചക്കുള്ള സന്നദ്ധത
> പ്രകടിപ്പിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ നമ്മുടെ സമീപനം ഇക്കാര്യത്തില്‍
> എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടതാണ്
> 4. മൊബൈല്‍ സ്ക്രീന്‍വ്യൂയിങ്ങ് എന്ന കാരണം പറഞ്ഞ് പുതിയ ലിപിഫോണ്ടുകള്‍
> കൊണ്ടുവരാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട് . മൊബൈലിലെ സുഗമമായ വായനക്കായി
> നമ്മള്‍ ദ്യുതിയില്‍ (ഓര്‍ണ്ണമെന്റല്‍ ഫൊണ്ട് )ചെയ്തതുപോലെ പിരിച്ചെഴുതിയ ഒരു
> ഫോണ്ട് തയ്യാറാക്കേണ്ടതാണ് . അതായത് സ്ക്രൂ എന്ന മൂന്നുലെവലുള്ള കൂട്ടക്ഷരം
> സ്‌ക്രൂ എന്ന് കാണിക്കുന്ന പോലെയുള്ള മൊബൈലിനുവേണ്ടിമാത്രമുള്ള ഒന്ന്.
> അതുപോലെ EHF (Equal Hight Font) എന്ന ഹുസൈന്‍മാഷ് 2009 ല്‍ പ്രപ്പോസ് ചെയ്ത
> പുതിയ ഫോണ്ട് ഫാമിലി ആശയം ഒരു ഹൈ പ്രയോറിറ്റി പ്രൊജക്റ്റാക്കി
> മാറ്റേണ്ടതുണ്ട്. അതിനായി പണം കണ്ടെത്തേണ്ടതുമുണ്ട് .
> 5. സര്‍ക്കാര്‍ വിലാസം പ്രൊജക്റ്റുകളുടെ ലൈസന്‍സിങ്ങ് സ്വതന്ത്രമാക്കാനും
> റിലീസ് ചെയ്യാനുമുള്ള  കാമ്പൈനുകളും കൂട്ടായശ്രമങ്ങളും  തുടരേണ്ടതുണ്ട് .
>
> തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു
>
>
> അനിവര്‍
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20121105/a15ea8b5/attachment-0002.htm>


More information about the discuss mailing list