[smc-discuss] [DAKF] Re: മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരറിയിപ്പ്

Anivar Aravind anivar.aravind at gmail.com
Mon Nov 5 23:05:47 PST 2012


മീക്കപോയന്റുകളിലും യോജിക്കുന്നു.  യോജിക്കാത്തവ താഴെ . ഇങ്ങനെയുള്ള
ചര്‍ച്ചകള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ലിസ്റ്റ് കൂടി കോപ്പി
വെച്ച്  നടത്തുന്നതായിരിക്കും കൂടുതല്‍ ഉചിതം

2012/11/6 Anilkumar KV <anilankv at gmail.com>:
> മലയാളവുമായി ബന്ധപ്പെട്ട ഭാഷാ സാങ്കേതിക വിദ്യയെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും
> സജീവമായി കാണുന്നതു് നല്ല കാര്യമാണു്.. ഇത്തരം ചര്‍ച്ചകളിലൂടെ മാത്രമെ,
> പലകാര്യങ്ങളിലും പുരോഗതിയുണ്ടാക്കുവാന്‍ സാധിക്കുള്ളു.
>
> ഇപ്പോഴത്തെ ആസ്ഥാന ഭാഷാ ആസൂത്രകര്‍ സ്വപ്നം കാണുന്നതോ, വിഭാവനം ചെയ്യുന്ന
> രീതിയിലോ ഉള്ളൊരു മലയാള ലിപിപരിഷ്കരണം നടപ്പിലാവാന്‍ പോകുന്നതല്ല. ഭാഷയെ
> സാങ്കേതിക വിദ്യക്കു് വഴങ്ങുന്നതാക്കുക എന്ന ആശയം കാലഹരണപ്പെട്ടതാണു്.
> ടെപ്പ്-റൈറ്റര്‍ യുഗത്തിലുണ്ടായ സാങ്കേതിക പരിമിതി ആധുനിക വിവരസാങ്കേതിക
> വിദ്യക്കില്ല. ഭാഷക്കനുസൃതമായി അതിനെ പാകപ്പെടുത്തിയെടുക്കാന്‍ സാധിക്കുമെന്ന
> കാര്യം, ഇക്കാര്യത്തെ കുറിച്ചു് ഗഹനമായി ചിന്തിക്കുന്ന ആര്‍ക്കും
> ബോദ്ധ്യപ്പെടുന്നതെയുള്ളു. അതിനാല്‍ ആ കാര്യങ്ങളിലേക്കു് കടക്കുന്നില്ല.
>
> എങ്കിലും നമ്മുടെ ഉദ്യോഗസ്ഥര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ഇത്തരം
> പ്രതിലോമകരമായ ആശയങ്ങളുടെ സ്വാധീനമുണ്ടാകുന്നവെന്നതു് പരിതാപകരമാണു്. ഭാഷാ
> സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ സമൂഹത്തില്‍ വേണ്ടവിധത്തില്‍ പ്രചാരം
> നേടിയിട്ടില്ലെന്നാണു് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതു്.  അതിനായി ഈ
> രംഗത്തുള്ള സംഘടനളുടേയും, വ്യക്തികളുടേയും പ്രവര്‍ത്തനം ഇനിയും
> ശക്തിപ്പെടുത്തേണ്ടതുണ്ടു്. ഇപ്പോളത്തെ ചര്‍ച്ചയുമായി ബന്ധപ്പെട്ട ചില
> നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നു.
>
> 1. ഭാഷ സമൂഹത്തില്‍ സ്വതന്ത്രമായി വികസിച്ചു് വന്നതാണു്. അതു് സമൂഹത്തിന്റെയാകെ
> സ്വത്താണു്. അവ  സ്വതന്ത്രമായി തന്നെ ഇനിയും വികസിക്കണം. അതിനാല്‍ ഭാഷയെ
> സാങ്കേതിക സംവിധാനങ്ങളും സ്വതന്ത്രമായിരിക്കണം. അതിനാല്‍ ഭാഷയെ സാങ്കേതിക
> വിദ്യാ വികസനം സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ തന്നെ വേണം.
>
> 2. മലയാളം ഭാഷാ സാങ്കേതിക വിദ്യe രംഗത്തു് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം
> കാഴ്ചവെച്ചതു്, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയും, മലയാളം
> വിക്കിപീഡിയ പ്രവര്‍ത്തകരുമാണു്.  സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
> സ്വാധീനമുള്ളതുകൊണ്ടാണു് ഇതു് സാദ്ധ്യമായതു്. ( മലയാളം വിക്കിപീഡിയ ഇത്ര
> പുരോഗമിച്ചതും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാധീനം അതിന്റെ
> പ്രവര്‍ത്തകരിലുണ്ടായതിനാലാണു്) എന്നാല്‍ കഴിഞ്ഞ കുറച്ചു് വര്‍ഷങ്ങളായി
> കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തിലും,
> സ്വാധീനത്തിലും കാര്യമായ ഇടിവു് സംഭവിച്ചിട്ടുണ്ടു്. അതുകൊണ്ടു തന്നെ, എസ് എം
> സി, മലയാളം വിക്കിപീഡിയ, ഡി എ കെ എഫു്, പ്രാദേശിക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
> കൂട്ടായ്മകള്‍ എന്നിവയെ ശക്തിപ്പെടുത്തിക്കൊണ്ടു് മാത്രമേ, ഭാഷാ സാങ്കേതിക
> വിദ്യയുടെ സാദ്ധ്യതകള്‍ മലയാളത്തിനു് നന്നായി ഉപയോഗപ്പെടുത്തുവാന്‍
> സാധിക്കുള്ളു. ഒപ്പം തന്നെ ഇത്തരം കൂട്ടായ്മകളുടെ പാരസ്പ്രര്യവും
> മെച്ചപ്പെടുത്തേണ്ടതുണ്ടു്.
>
> 3. പൊതുമേഖലാ സ്ഥാപനങ്ങള്‍ എറ്റെടുത്തിട്ടുള്ള ഭാഷാ സാങ്കേതിക വിദ്യാ
> പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമം വേണം, അവയുടെ
> സ്രോതസുകള്‍ സ്വതന്ത്ര ഉപയോഗ അനുമതിയോടെ പ്രസിദ്ധപ്പെടുത്തണം. കേവലം പ്രദര്‍ശന
> കാര്യങ്ങളായി ( show caasing) മാത്രം അതിനെ കാണാതെ, അവയുടെ ഉപയോഗം
> ജനങ്ങളിലേക്കെത്തിക്കാനുള്ള പ്രായോഗിക സമീപനം കൂടി വേണം. ഉപയോഗിക്കുന്നവരുമായി
> സംവദിക്കുവാന്‍ സജീവമായ വേദികള്‍  രൂപപ്പെടുത്തണം.
>
> 4. ഭാഷാ സാങ്കേതിക വിദ്യാ രംഗത്തെ സര്‍ക്കാര്‍ പദ്ധതികള്‍, ആ രംഗത്തു്
> പ്രവര്‍ത്തിക്കുന്ന സംഘങ്ങളുമായി സഹകരിച്ചു് നടപ്പിലാക്കുമെന്നു്
> പറയാറുണ്ടെങ്കിലും, പലപ്പോഴും നടക്കാറില്ല. അത്തരം യോജിച്ച
> പ്രവര്‍ത്തനങ്ങള്‍ക്കു് വ്യക്തമായ രൂപരേഖയും പ്രായോഗിക സമീപനവും
> രൂപപ്പെടുത്തണം.

> 5. മലയാളം ലിപി സാക്ഷാല്‍ക്കരണത്തില്‍ പരിഹരിക്കപ്പെടേണ്ടുന്ന ചില കാര്യങ്ങള്‍
> ഇനിയുമുണ്ടു്. അവക്കു്, അക്ഷര സഞ്ചയങ്ങള്‍, റെന്‍ഡറിങ് ലൈബ്രറികള്‍, തുടങ്ങി
> പലതലങ്ങളിലുള്ള പ്രതിവിധികളാണു് വേണ്ടതു്.  (ചില്ലക്ഷരങ്ങള്‍ക്കു് ഒരു
> കോഡ്‌പോയന്റ് - അഥവാ ആണവചില്ലു് - ഒട്ടുമിക്കപേരും ഇപ്പോള്‍ അംഗീകരിച്ചതിനാല്‍
> ZWJ യുടെ വലയത്തില്‍ നിന്നും മലയാളത്തിനു് ഏതാണ്ടു് രക്ഷപ്പെടാന്‍
> സാധിച്ചിട്ടുണ്ടു്. എങ്കിലും ZWNJ യില്‍ നിന്നുമുള്ള പ്രശ്നങ്ങളും
> ഒഴിവാക്കപ്പെടുന്നതു് നല്ലതായിരിക്കും.) ഓരോ തലത്തിലേയും പ്രശ്നങ്ങള്‍ക്കു്,
> അതാതുതലത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പരിഹാരം
> കണ്ടെത്തണം.

ഇത് തെറ്റായ സമീപനമാണ് . ZWJ യും  ZWNJ യും ഭാഷക്ക് ആവശ്യമായ ഷേപ്പിങ്ങ്
കാരക്റ്ററുകളാണ് .
ZWJ ഇപ്പോഴും വ്യാപകമായിത്തന്നെ ഉപയോഗിച്ചും പിന്തുണച്ചും വരുന്നുണ്ട് .
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഇന്‍പുട്ട് സിസ്റ്റങ്ങള്‍
പിന്തുണയ്ക്കുന്നത് ZWJ ഉപയോഗിക്കുന്ന ചില്ലുകളെത്തന്നെയാണ് യൂണിക്കോഡ്
ബാക്ക്‌വേര്‍ഡ് കമ്പാറ്റിബിലിറ്റിവഴി ഇതിനെ പിന്തുണക്കുന്നുമുണ്ട് .
ചില്ലുകള്‍ക്ക് അടിസ്ഥാനാക്ഷരങ്ങളുമായുള്ള ബന്ധം നിലനിര്‍ത്താന്‍
അതത്യാവശ്യവുമാണ് . സദ്വാരവും(with hole)  സദ്‌വാരവും (good week)
തമ്മിലുള്ള വ്യത്യാസം ZWNJ യുടേതാണ് . അതു പോലെ തമിഴ്‌നാട് തമിഴ്നാട്
(ഴക്കടിയില്‍ ന) ആയിപ്പോവാതിരിക്കാന്‍ zwnj ഇട്ടെഴുതുന്നപോലുള്ള
ആവശ്യങ്ങളുണ്ടുതാനും .

>
> 6. മലയാളത്തില്‍ അലങ്കാര അക്ഷര സഞ്ചയങ്ങള്‍ കുറവാണു്  ഒരോ മാസവും ഒരോ അക്ഷര
> സഞ്ചയങ്ങള്‍ വികസിപ്പിക്കാനുള്ള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിപാടി
> നടപ്പിലാവുകയാണെങ്കില്‍ ഇതിനൊരു പരിഹാരമാകും. ഈ  അക്ഷര സഞ്ചയങ്ങള്‍  സ്വതന്ത്ര
> ഉപയോഗ അനുമതിയോടെ വേണം വിതരണം ചെയ്യാന്‍.

സ്വതന്ത്ര ഉപയോഗ അനുമതിയോടെ വേണം വിതരണം ചെയ്യാനെന്നതില്‍ യോജിക്കുന്നു.
അതിനും മുമ്പ് അത് ജനം തള്ളിയ മലയാളത്തനിമാ ഒന്നാംഘട്ടം ലിപി
അനുസരിച്ചുള്ള ഫോണ്ടല്ല എന്നത് ഉറപ്പുവരുത്തേണ്ടതുണ്ട്  അതുപോലെ
ഓരോമാസവും ഓരോ ഫോണ്ടെന്നത് പ്രായോഗികമാണെന്ന് എനിക്ക് തോന്നുന്നില്ല .

>
> 7. ഉപയോഗ യോഗ്യമായ യാന്ത്രിക എഴുത്തു്, വിവര്‍ത്തനം എന്നീ സംവിധാനങ്ങള്‍
> മലയാളത്തിനു് വേണ്ടി വികസിപ്പിക്കുന്നതിലുള്ള കാലതാമസം വലിയ ദോഷം
> ചെയുന്നുണ്ടു്. പലതലങ്ങളില്‍ പാരസ്പര്യമില്ലാതെ നടക്കുന്ന ശ്രമങ്ങളെ
> ഏകോപിപ്പിച്ചു് ഇവ പെട്ടന്നു് തന്നെ യാഥാര്‍ത്ഥ്യമാക്കണം

കഴിഞ്ഞ നാലുകൊല്ലങ്ങളായി സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
ആവശ്യപ്പെടുന്നത് ഈ ശ്രമങ്ങളേതൊക്കെയെന്ന് മനസ്സിലാക്കിവേണം പുതിയ
ഇടപെടലുകള്‍ നടത്താനും പ്ലാന്‍ ചെയ്യാനും എന്നാണ് . അതാണ് തുടര്‍ച്ചയായി
അവഗണിക്കപ്പെടുന്നത് .

> 8. പല  ഭാഷാ സാങ്കേതിക സംവിധാനങ്ങള്‍ രൂപപ്പെടുത്താനും വലിയ തോതില്‍ മലയാളം
> ഉള്ളടക്കം ആവശ്യമാണു്. അതിനാല്‍ ഉള്ളടക്ക നിര്‍മ്മാണത്തിനു് വളരെയേറെ ഊന്നല്‍
> കൊടുക്കണം. സര്‍ക്കാര്‍ അധീനതയിലുള്ള പ്രസിദ്ധീകരണങ്ങളും രേഖകളും സ്വതന്ത്ര
> ഉപയോഗ അനുമതിയോടെ പ്രസിദ്ധപ്പെടുത്തണം.

തീര്‍ച്ചയായും സ്വതന്ത്രകോര്‍പ്പസ്സുകളുടെ നിര്‍മ്മാണം ഒരു പ്രയോറിറ്റി
ഏരിയ ആവണം . ഇത്തരത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ സിഡിറ്റിനും  സിഡാക്കിനും
 അക്കാദമിക് സ്ഥാപങ്ങല്‍ക്കും ഒക്കെ ഏറ്റെടുക്കാവുന്നതാണ് .  ഇതുവരെ
റിലീസ് ചെയ്യാതെ കെട്ടിക്കിടക്കുന്നവ റിലീസ് ചെയ്യുകയും വേണം

>
> 9. സ്കൂള്‍ വിക്കി പദ്ധതികള്‍ ശക്തിപ്പെടുത്തണം. കുട്ടികളെ മലയാളത്തിലുള്ള
> സ്വതന്ത്ര പ്രാദേശിക ഭൂപടനിര്‍മ്മാണം പരിശീലിപ്പിക്കണം
>
> 10. കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു് ഭാഷാ സാങ്കേതിക വിദ്യാ സംവിധാനങ്ങള്‍
> വികസിപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കുകയും പ്രോത്സാഹനം നല്‍കുകയും വേണം.
>
> 11. പാഠ്യപദ്ധതിയുടെ ബന്ധപ്പെട്ട തലങ്ങളിലൊക്കെ ഭാഷാ സാങ്കേതിക വിദ്യ
> ഉള്‍പ്പെടുത്തണം. അവയെ കാലോചിതമായി പിഷ്കരികരിക്കാനുള്ള സംവിധാനമൊരുക്കണം.
>
> ഇനിയും കാര്യങ്ങളുണ്ടു് അവ ക്രമേണെ കൂട്ടിചേര്‍ക്കാം.
>
> മലയാളം സര്‍വ്വകലാശാലയെ കുറിച്ചുള്ള ചര്‍ച്ച വേറെ തന്നെയാക്കുകയായിരിക്കും
> കൂടുതല്‍ നല്ലതു്.
>
> - അനില്‍
>
> --
>
>



-- 
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth


More information about the discuss mailing list