[smc-discuss] Malayalam Unicode Fonts

Benny Francis webdunian at gmail.com
Fri Nov 30 20:55:18 PST 2012


ബ്രൗസർ ഡിസ്പ്ലേയിൽ പഴയ ചില്ല് പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്നല്ല ഈ
കുറിപ്പിന്റെ ആധാരം. ഭാഷാ കമ്പ്യൂട്ടിംഗ്, ഡിടിപി, ട്രാൻസ്ലേഷൻ എന്നീ മേഖലകളിൽ
ജോലി നോക്കുന്ന വ്യക്തികൾക്കും കമ്പനികൾക്കും കീറാമുട്ടിയാണ് മലയാളം
യൂണീക്കോഡ്. ചില്ലും ആണവ ചില്ലും മൈക്രോസോഫ്റ്റ് ഫോണ്ടും വേഡും പവർ പോയിന്റും
എക്സലും പോലുള്ള വിവിധ ആപ്ലിക്കേഷനുകളും ഇൻപുട്ട് ആപ്ലിക്കേഷനുകളും
ഒക്കെക്കൂടി ആശയക്കുഴപ്പം ഉണ്ടാക്കുന്ന സാഹചര്യം മാറ്റാൻ ടിടിഎഫ് മതി എന്ന്
പറയുന്ന അവസ്ഥയിലേക്ക് പലരും എത്തിയിട്ടുണ്ട്.

"I’m sorry Benny, again forgive my unbelievable inability to comprehend
Malayalam font problems, but can you explain more?" എന്ന് ഇന്നലെ ഒരു മദാമ്മ
ചോദിച്ചതാണ്. ഇരുപത്തിയഞ്ചോളം ഭാഷകളിലുള്ള പ്രൊജക്റ്റുകൾക്ക് മേൽനോട്ടം
വഹിക്കുന്ന ഇവർ "അൺബിലീവബിൾ എബിലിറ്റി" എന്ന് പറയണമെങ്കിൽ സംഭവത്തിന്റെ ദയനീയത
മനസ്സിലായല്ലോ.

മൈക്രോസോഫ്റ്റ് ഫോണ്ടെന്ന ബൈബിൾ

മേൽപ്പറഞ്ഞ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും മൈക്രോസോഫ്റ്റിൽ
നിന്നുള്ള യൂണീക്കോഡ് ഫോണ്ടെന്നാൽ ബൈബിളാണ്. ഇവരുടെയൊക്കെ ഒരു പ്രാഥമിക ധാരണ
"ഏരിയൽ യൂണീക്കോഡ് എംഎസ്" ഫോണ്ടിൽ ഇന്ത്യൻ ഭാഷകൾക്ക് പിന്തുണ ഉണ്ടെന്നാണ്.
എന്നാൽ ഈ ഫോണ്ടിൽ മലയാളം സപ്പോർട്ടില്ല എന്നതാണ് സത്യം. മലയാളത്തിനായി
കാർത്തികയെന്നൊരു ഫോണ്ടുണ്ട് മൈക്രോസോഫ്റ്റിന്റേതായി എന്ന് പലർക്കും അറിയില്ല.
അറിയാവുന്നവർക്ക് പഴയ ചില്ലിനെ പിന്തുണയ്ക്കുന്ന പഴയ കാർത്തികയെ കുറിച്ചാണ്
അറിയുക.

കാർത്തികയെന്ന മായാമോഹിനി

എക്സിപിക്ക് ശേഷം പുറത്തിറങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കൊപ്പം വരുന്ന
കാർത്തിക ഫോണ്ടിൽ ആണവ പിന്തുണയുണ്ട്. ബേക്ക്‌വാഡ് കൊമ്പാഷ്യബിലിറ്റിയും ഉണ്ട്.
പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം "ന്റ" ശരിക്ക് വരില്ല. "ള്ള" അടിച്ചാൽ ഉള്ളിൽ
തെളിഞ്ഞ് കാണാവുന്ന ഒരു ചന്ദ്രക്കലയും വരും. ഇതൊനൊക്കെ പുറമെ സാധാരണ
ഉണ്ടാകേണ്ട വലുപ്പത്തേക്കാൾ രണ്ടിരട്ടി വലുപ്പത്തിലാണ് പുതിയ കാർത്തിക കാണുക.
സങ്കീർണ്ണമായ ടേബിളുകൾക്ക് വേണ്ടി വലുപ്പം കുറച്ചും ക്രമീകരിച്ചും
തയ്യാറാക്കുന്ന ടെക്സ്റ്റ് വേറൊരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ ആപ്ലിക്കേഷനിലോ
തുറന്നാൽ ഹൃദയം തകർന്നുപോകും.

ഇൻപുട്ട് ടൂളുകൾ

ഞാനൊരു ഡെവലപ്പറോ പ്രോഗ്രാമറോ അല്ലാത്തതുകൊണ്ട് ആധികാരികമായി ഇൻപുട്ട്
ടൂളുകളുടെ പ്രശ്നമെന്തെന്ന് അറിയില്ല. പക്ഷേ, ആവശ്യമില്ലാത്ത കാരക്ടറുകൾ മിക്ക
ടൂളുകളും ഉണ്ടാക്കുന്നുണ്ടെന്ന് പല കമ്പനികളും പരാതിപ്പെടുകയുണ്ടായിട്ടുണ്ട്.
കീമാജിക്കിലെ ഇൻസ്ക്രിപ്റ്റ് ഓപ്ഷൻ ഉപയോഗിക്കരുതെന്ന് ഒരു കമ്പനി കർശനമായി
വിലക്കിയത് ഓർമ്മ വരുന്നു. മൊഴി ഉപയോഗിച്ച് ടൈപ്പുചെയ്യുന്ന പഴയ യൂണീക്കോഡിലും
പ്രശ്നങ്ങൾ ഉണ്ടെന്ന് പല കമ്പനികളും പറഞ്ഞിരുന്നു.

ആപ്ലിക്കേഷനുകൾ

എല്ലാം ചെയ്യേണ്ടത് നോട്ട്‌പാഡിൽ ആണെങ്കിൽ പ്രശ്നമില്ല. എന്നാൽ ആർടിഎഫ്,
ഡോക്ക്, ഡോക്ക് എക്സ് എന്നിവയിലൊക്കെ ടെക്സ്റ്റ് ചേർക്കുമ്പോൾ പല രീതിയാണ്
അവലംബിക്കേണ്ടത്. എന്നാൽ പിന്നെ, ഓപ്പൺ ഓഫീസ് ഉപയോഗിച്ചുകൂടെ എന്ന് ചിലർ
ചോദിച്ചേക്കാം. ഒരു കമ്പനിക്കും അത് വേണ്ട എന്നതാണ് ദുഃഖകരമായ സത്യം. പഴയ
യൂണീക്കോഡാണെങ്കിൽ ആർടിഎഫിലും ഡോക്ക് എക്സിലും പിന്തുണയില്ല. ഡോക്ക് മാത്രമാണ്
ശരണം.

പരിഹാരമാർഗ്ഗം

ജോയിനറുകളെ ഫോർമാറ്റ് കൺട്രോൾ കാരക്ടറുകളായി പരിഗണിച്ച് വലിച്ചെറിയുന്ന ആഗോള
ആപ്ലിക്കേഷനുകളുടെയും പ്രോഗ്രാമുകളുടെയും നടുക്ക് ജോയിനറുകളെ
അടിസ്ഥാനമാക്കുന്ന പഴയ ചില്ലും പിടിച്ച് യുദ്ധം ചെയ്യുക ദുഷ്കരം തന്നെ.
അതിനാൽ, ആറ്റമിക്ക് ചില്ല് ഒരു യാഥാർത്ഥ്യമായി നാം അംഗീകരിക്കേണ്ട
സമയമായിക്കഴിഞ്ഞു.

ഇതൊക്കെയാണ് ഭാഷാ കമ്പ്യൂട്ടിംഗ് മേഖലയിൽ ഉള്ളവർ ചെയ്തുകൊണ്ടിരിക്കുന്നത്: ആണവ
പിന്തുണയുള്ള മൈക്രോസോഫ്റ്റ് കാർത്തികയിലെ ഗ്ലിഫുകളെ വേണ്ട രീതിയിൽ മാറ്റാൻ
മൈക്രോസോഫ്റ്റിൽ സമ്മർദ്ധം ചെലുത്തൽ. അഞ്ജലിഓൾഡ്‌ലിപി പോലുള്ള, എല്ലാം
കൃത്യമായി റെൻഡർ ചെയ്യുന്ന യൂണീക്കോഡ് ഫോണ്ടുകൾ ഉണ്ടെന്ന് വെണ്ടർമാരെ
മനസ്സിലാക്കിക്കൽ.

വേറെയെന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ പറയുമല്ലോ. പിന്നെ, "ആണവനെയും പഴയ
ജോയിനർ ചില്ലിനെയും" ഒരു പോലെ റെൻഡർ ചെയ്യുന്ന, വിൻഡോസിൽ പ്രവർത്തിക്കുന്ന,
സൗജന്യമായ എന്തെങ്കിലും ഫോണ്ടുകൾ ഉണ്ടെങ്കിൽ അറിയിക്കുക. അച്ചടിയിൽ നല്ല
റീഡബിലിറ്റി ഉള്ള ഒന്നാണെങ്കിൽ പെരുത്ത് സന്തോഷം.

- ബെന്നി



On Sat, Dec 1, 2012 at 9:45 AM, Balasankar Chelamattath <
c.balasankar at gmail.com> wrote:

> So i guess, firefox is the only option.
>
> Thanks everyone for the replies.
>
>
> On Sat, Dec 1, 2012 at 9:28 AM, Sebin Jacob <sebinajacob at gmail.com> wrote:
>
>>
>> On 1 December 2012 03:19, Prince Mathew <mr.princemathew at gmail.com>wrote:
>>
>>> The major reason behind this problem is the boycott on atomic chillus.
>>>
>>
>> Rendering failure is not because of non confirmation to atomic chillus.
>> Even if atomic chillus are used by everyone, there would still be old text
>> represented by old chillus. Shouldn't that be displayed? And in practice,
>> various web portals including that of popular newspapers still use old
>> chillus. Shouldn't that be read well? Now, M$ proprietery font Kartika does
>> not have atomic chillu in it. What are you gonna do with it? On the other
>> hand, all of SMC fonts have included them, even though SMC was the last to
>> accept this proposal.
>>
>>
>>> Nowadays atomic chillus are accepted everywhere. But some people are
>>> still reluctant to admit them. People will take time to change. Tools
>>> developed by them still uses old character combination for chillus.
>>> Many browsers and text editors are messed up with the outdated text
>>> generated with these tools.
>>>
>>
>> Please. There are versions with both chillus.
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Balasankar C (Balu)
> ബാലശങ്കര്‍ സി (ബാലു)
>
> "If you tremble indignation at every injustice than you are a comrade of
> mine."
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20121201/78f97c5a/attachment-0003.htm>


More information about the discuss mailing list