[smc-discuss] സൊസൈറ്റി പുരോഗതി
Anivar Aravind
anivar.aravind at gmail.com
Wed Aug 21 03:08:39 PDT 2013
കൂട്ടുകാരെ ,
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് 2010 ഫെബ്രുവരിയില്‍ തൃശ്ശൂരില്‍
രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും രജിസ്ട്രേഷന്‍ രേഖകള്‍ അക്കാലത്തുതന്നെ
നമ്മുടെ ശ്യാമിന്റെ മരണശേഷം നഷ്ടപ്പെട്ടുപോയതിനെത്തുടര്‍ന്നു്
നിര്‍ജ്ജീവാവസ്ഥയിലായിരുന്നു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സൊസൈറ്റി
. തിരു-കൊച്ചി ശാസ്ത്ര സാഹിത്യ ധര്‍മ്മസംഘങ്ങളുടെ രജിസ്ട്രേഷന്‍ നിയം 1955
പ്രകാരം തൃശ്ശൂരില്‍ R80/2010 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത ഈ സംഘത്തിന്റെ
രജിസ്ട്രേഷന്‍ രേഖകളും നമ്പറുമെല്ലാം ഒരു വീണ്ടെടുക്കാനായി കഴിഞ്ഞ
ഒരുവര്‍ഷത്തോളം നമ്മള്‍ പലതവണ ശ്രമിച്ചെങ്കിലും , തൃശ്ശൂര്‍ രജിസ്ട്രാര്‍
ഓഫീസ് പുതുക്കിപ്പണിയാനായി പൊളിച്ചിട്ട് രേഖകള്‍ ഒരു മുറിയില്‍
കുന്നുകൂട്ടിയിരിക്കുകയായിരുന്നതിനാല്‍ (നമ്പര്‍ നഷ്ടപ്പെട്ടതിനാല്‍) ഫലം
കണ്ടിരുന്നില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനം അവ വീണ്ടെടുക്കാനാവുകയും അസ്സല്‍
പകര്‍പ്പുകള്‍ ലഭ്യമാക്കാനാവുകയും ചെയ്തിട്ടുണ്ടു്. (ബൈലോ കോപ്പികള്‍ സ്കാന്‍
ചെയ്ത് വൈകാതെ ലഭ്യമാക്കാം) അതിനുശേഷം നിലനിന്നിരുന്ന എക്സിക്യുട്ടീവിന്റെ
പിന്തുണയോടെ ഒരു സംഘടന എന്ന രീതിയിലുള്ള നമ്മുടെ പ്രവര്‍ത്തന രേഖകള്‍
ശരിയാക്കിയെടുക്കാനുള്ള ശ്രമം നടന്നുവരികയാണു്.
സംഘടനയുടെ രജിസ്ട്രേഡ് വിലാസം പണ്ട് ഹിരണും സുഹൃത്തുക്കളും അയ്യന്തോള്‍,
തൃശ്ശൂരില്‍ താമസിച്ചിരുന്ന വാടകവീടായിരുന്നു. ആ വിലാസം ഇപ്പോള്‍
നിലവിലില്ലാത്തതിനാല്‍ നമ്മുടെ ട്രഷററായ മനോജ് കെ യുടെ വിലാസമാക്കി മാറ്റി
പുതുക്കിയിട്ടുണ്ട്. ( Parambath House, Amalanagar P.O , Thrissur- 650555)
സംഘടക്കായി സൌത്ത് ഇന്ത്യന്‍ ബാങ്ക് തൃശ്ശൂര്‍ മെയിന്‍ ബ്രാഞ്ചില്‍ ഒരു
അക്കൌണ്ട് തുടങ്ങിയിട്ടുണ്ടു്.
Swathanthra Malayalam Computing
A/c No 0084053000046718
South Indian Bank
Thrissur Main Branch
IFSC : SIBL0000084
സെക്രട്ടറിയായ ഞാനും ട്രഷറര്‍ ആയ മനോജും ആണു് അക്കൌണ്ടിന്റെ ഒപ്പിടല്‍
അധികാരമുള്ളവര്‍ . ഇന്റര്‍നെറ്റ് ബാങ്കിങ്ങിനു് അപേക്ഷിച്ചിരുന്നെങ്കിലും
അതിതുവരെ ലഭ്യമായിട്ടില്ല. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനുള്ള ഡൊണേഷനുകള്‍
ഈ അക്കൌണ്ടിലേക്ക് അയക്കാവുന്നതാണു്. ഒപ്പം contact at smc.org.in എന്ന
വിലാസത്തില്‍ അറിയിക്കുകയും വേണം. അക്കൌണ്ട് തുടങ്ങാനുള്ള 5000 രൂപ പ്രവീണ്‍
താല്ക്കാലികമായി കടം തന്നിരിക്കുകയാണു്. അതു് നമ്മള്‍
തിരിച്ചുകൊടുക്കേണ്ടതാണു്. സേവ്പോഡറി കാമ്പൈനിന്റെ ഇന്ത്യയില്‍ നിന്നുള്ള
ഡൊണേഷനുകള്‍ക്കുള്ള ഓര്‍ഗനൈസേഷന്‍ പിന്തുണ നമുക്കു നല്‍കാനാവുമോ എന്ന്‍ അവര്‍
ആവശ്യപ്പെട്ടതനുസരിച്ച് ഈ അക്കൌണ്ട് ആ കാമ്പൈനിനായി ഉപയോഗിച്ചിരുന്നു. അതിനായി
ലഭിച്ച ₹ 9,020 ഉള്‍പ്പെടെ ₹ 140,20 ഈ അക്കൌണ്ടിലിപ്പോള്‍ ഉണ്ടു്.
അതുപോലെ സംഘടനയ്ക്കായുള്ള പാന്‍ നമ്പറിനു് അപേക്ഷിക്കുകയും അതു ലഭ്യമാകുകയും
ചെയ്തിട്ടുണ്ട് .
നമ്മുടെ പാന്‍ നമ്പര്‍ : AAJAS3648A
കഴിഞ്ഞ മൂന്നുവര്‍ഷത്തെ റിപ്പോര്‍ട്ടുകളും കണക്കുകളും ഓഫീസില്‍
സമര്‍പ്പിക്കല്‍ ഉടനെ നടക്കുന്നതാണു്.
ഈ വര്‍ഷം മുതല്‍ മെമ്പര്‍ഷിപ്പ് നല്‍കി ഇലക്ഷന്‍ നടത്തി ശരിയായരീതിയില്‍
നമുക്കു മുന്നോട്ടുപോകണമെന്നാണു് കരുതുന്നതു് .
സെപ്റ്റംബര്‍ ആദ്യവാരത്തോടെ മെമ്പര്‍ഷിപ്പ് അപേക്ഷകള്‍
സ്വീകരിച്ചുതുടങ്ങണമെന്നു കരുതുന്നു .
സ്വതന്ത്രസോഫ്റ്റ്‌വെയറിലും മലയാളം കമ്പ്യൂട്ടിങ്ങിലും സംഭാവന നല്‍കിയ
ആര്‍ക്കും മെമ്പര്‍ഷിപ്പിനു് അപേക്ഷിക്കാം.
നമ്മുടെ ബൈലോ പ്രകാരം ഒറ്റത്തവണ അഡ്മിഷന്‍ ഫീ 500 രൂപയും മാസവരി 50 രൂപയും
ആണു്. (അതായതു് കൊല്ലം 600 രൂപ) . ബൈലോ പ്രകാരം ജനറല്‍ബോഡിയുടെ മൂന്നില്‍
രണ്ടുഭാഗം പേരും അംഗീകരിച്ചാണു് പുതിയ മെമ്പര്‍മാരെ ചേര്‍ക്കുക
(സ്വതന്ത്രസോഫ്റ്റ്‌വെയറിലും മലയാളം കമ്പ്യൂട്ടിങ്ങിനും സംഭാവനചെയ്തവരാണെന്നു്
ഉറപ്പാക്കാനുള്ള ഒരു നിബന്ധനയാണിതു്. )
ഒക്റ്റോബറില്‍ നമുക്ക് ജനറല്‍ ബോഡി വിളിക്കാം അതിനുള്ളില്‍ തീരാതെ കിടക്കുന്ന
രേഖാ ജോലികള്‍ തീര്‍ക്കുകയും ഇന്‍കംടാക്സ് എക്സംപ്ഷനായുള്ള 12 A പെര്‍മിഷനായി
അപേക്ഷിക്കുകയും ചെയ്യാമെന്നു കരുതുന്നു .
SMC യുടെ വാര്‍ഷികയോഗത്തിനായി ഒക്ടോബര്‍ 13,14,15 തിയ്യതികളിലായി തൃശ്ശൂര്‍
സാഹിത്യഅക്കാദമി ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ടു് വിവരം പലരും
അറിഞ്ഞിരിക്കുമല്ലോ. മഹാനവമി, വിജയദശമി, അതിന്റെ പിറ്റെദിവസം ഇങ്ങനെയാണ്
ദിവസങ്ങള്‍ കിടക്കുന്നത്. അതിനടുത്ത ദിവസം (16) ബക്രീദായതിനാല്‍ പരമാവധിപേര്‍
നാട്ടിലുണ്ടാവുന്ന സമയമാണു്. അതിനാല്‍ ടിക്കറ്റുകള്‍ വൈകാതെ ബുക്ക് ചെയ്തു
വെച്ചോളൂ.
വാര്‍ഷിക പൊതുയോഗം എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച് പ്രത്യേകം ഒരു ത്രെഡ്
തുടങ്ങാം . ചര്‍ച്ച അതിലാക്കാം. സൊസൈറ്റി കാര്യങ്ങള്‍ മാത്രം ഈ ത്രെഡില്‍
സംസാരിക്കുക
അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130821/172d9966/attachment.htm>
More information about the discuss
mailing list