[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി

Anivar Aravind anivar.aravind at gmail.com
Wed Aug 21 04:04:30 PDT 2013


കൂട്ടുകാരെ ,

കഴിഞ്ഞ മെയിലില്‍ പറഞ്ഞതുപോലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക
പൊതുപരിപാടിക്കായി ഒക്ടോബര്‍ 13,14,15 തിയ്യതികളിലായി തൃശ്ശൂര്‍
സാഹിത്യഅക്കാദമി ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ടു്. മനോജാണു് ബുക്ക് ചെയ്തതു്. പണം
ഞാന്‍ അഡ്വാന്‍സ് ചെയ്തു . ഈ ബുക്കിങ്ങിനു് സാംസ്കാരിക സംഘടന എന്നരീതിയില്‍
സാഹിത്യ അക്കാദമി  40% ഡിസ്കൌണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട് . മഹാനവമി,
വിജയദശമി, അതിന്റെ പിറ്റെദിവസം ഇങ്ങനെയാണ് ദിവസങ്ങള്‍ കിടക്കുന്നത്. അതിനടുത്ത
ദിവസം (16) ബക്രീദായതിനാല്‍ പരമാവധിപേര്‍ നാട്ടിലുണ്ടാവുന്ന സമയമാണു്.
അതിനാല്‍ ടിക്കറ്റുകള്‍ വൈകാതെ ബുക്ക് ചെയ്തു വെച്ചോളൂ.

നമ്മുടെ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ തീരും .
അവയുടെ റിലീസ് അടക്കമുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. മീറ്റിങ്ങിന്റെ ഒരു
പകല്‍ നമ്മുടെ ജനറല്‍ ബോഡി മീറ്റിങ്ങിനായി മാറ്റിവെക്കണം . അതല്ലാത്ത സമയം
പബ്ലിക് പ്രോഗ്രാമിനായി മാറ്റിവെച്ചാല്‍ മതി .

ഒപ്പം മറ്റൊരു പ്രാധാന്യം കൂടിയുണ്ട് . 2001 അവസാനം  ബൈജു തുടങ്ങിയ മലയാളം
ലിനക്സ്  എന്ന സംഘമാണു് 2002 ഒക്റ്റോബര്‍ 21നു്
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്നപേരു സ്വീകരിച്ച് സാവന്നയില്‍ രജിസ്റ്റര്‍
ചെയ്യുന്നതു് .
https://savannah.nongnu.org/forum/forum.php?forum_id=1148

മലയാളംലിനക്സ് എന്ന പേരില്‍ നിന്നു  സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്ന
പേരിലേക്കു മാറാനെടുത്ത 10 മാസം കൂടി പരിഗണിച്ചാല്‍ ഈ വര്‍ഷം സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിന്റെ 12 ആം വര്‍ഷമാണു്. ഒപ്പം യൂണിക്കോഡ് അധിഷ്ഠിത മലയാളം
കമ്പ്യൂട്ടിങ്ങിന്റെയും  അതിനുമുമ്പ് ആസ്കി അധിഷ്ഠിത കമ്പ്യൂട്ടിങ്ങ്
രീതികളായിരുന്നു നിലനിന്നിരുന്നതു് . സ്വതന്ത്രസോഫ്റ്റ്‌വെയറായ വരമൊഴിയില്‍
2000ല്‍ മലയാളം യൂണിക്കോഡ് കണ്‍വര്‍ഷന്‍ പിന്തുണവന്നിരുന്നെങ്കിലും അന്ന്
ഫോണ്ടുകളൊന്നും ലഭ്യമായിരുന്നില്ല. മലയാളം കമ്പ്യൂട്ടിങ്ങ് എന്ന
ഉദ്ദേശ്യത്തോടെ പൂര്‍ണ്ണ മലയാളം പിന്തുണ കമ്പ്യൂട്ടിങ്ങില്‍ ലഭ്യമാക്കുക എന്ന
ദിശാബോധം ഉണ്ടാവുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങും ഇന്‍ഡ്‌ലിനക്സും
പോലുള്ള സംഘങ്ങളുടെ വരവോടെയാണു് . ചുരുക്കത്തില്‍ മലയാളം കമ്പ്യൂട്ടിങ്ങിന്റെ
മാത്രമല്ല ഇന്ത്യന്‍ ഭാഷാ കമ്പ്യൂടിങ്ങിന്റെത്തന്നെ 12 വര്‍ഷമാണു് 2013.
വേണമെങ്കില്‍ നമുക്ക് അങ്ങനെ ഒരു ഓര്‍മ്മപ്പെടുത്തലായി ആഘോഷിക്കാവുന്നതാണു്.


എങ്ങനെ, എന്തു് എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ നമുക്ക് ഇവിടെ ചര്‍ച്ച ചെയ്ത്
താഴെപ്പറയുന്ന വിക്കിപേജില്‍ ക്രോഡീകരിക്കാവുന്നതാണു്.


http://wiki.smc.org.in/AnnualMeet2013

അനീഷും മനോജും റിഷിയും, ജിഷ്ണുവും ബാലുവും നന്ദജയും ഇര്‍ഷാദും ഒക്കെ അടങ്ങുന്ന
നമ്മുടെ പുതിയടീം ഈ പരിപാടിക്കായി മുന്‍കൈ എടുക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു
. ഒരു ഐആര്‍സി മീറ്റിങ്ങും കൂടുതല്‍ പ്ലാനിങ്ങിനായി  നടത്തുന്നതും
നന്നായിരിക്കും . എന്നാ തുടങ്ങുകയല്ലേ

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130821/64f8e463/attachment.htm>


More information about the discuss mailing list