[smc-discuss] ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍: വിതരണത്തിനു് തയ്യാറായിട്ടുണ്ടു്
Praveen A
pravi.a at gmail.com
Thu Aug 1 08:00:28 PDT 2013
സുഹൃത്തുക്കളെ,
നമ്മളില്‍ പലരുടേയും വളരെ നാളുകളുടെ പ്രയത്നഫലമായി ജിനേഷിന്റെ ബ്ലോഗ്
കുറിപ്പുകളുടെ സമാഹാരം വിതരണത്തിനു് തയ്യാറായിട്ടുണ്ടു്. 500
പകര്‍പ്പുകളാണു് ആദ്യ തവണ നമ്മളച്ചടിച്ചതു്. 250 പകര്‍പ്പുകള്‍ അകം
ബുക്സ് വഴി വിതരണം ചെയ്യും. 150 പകര്‍പ്പുകള്‍ ജിനേഷിന്റെ അച്ഛന്‍
ജിനേഷിന്റെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്‍കാനായി
വാങ്ങിയിട്ടുണ്ടു്. 70 പര്‍പ്പുകളാണു് നമുക്കു് സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങ് വഴി വില്‍ക്കേണ്ടതു്. 200 രൂപയാണു് ഒരു പര്‍പ്പിന്റെ
വില.
https://gitorious.org/logbook-of-an-observer/logbook-of-an-observer
എന്ന വിലാസത്തില്‍ ഇതിന്റെ സീടെക് സ്രോതസ്സ് കിട്ടും. ഈ വിവരങ്ങള്‍
നമ്മുടെ വെബ്സൈറ്റില്‍ ചേര്‍ക്കേണ്ടതുണ്ടു്. പിഡിഎഫ് ഫോര്‍മാറ്റില്‍
ഡൌണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ടു്. ഈ വിതരണ
സംരംഭത്തില്‍ നിങ്ങളോരോരുത്തരുടേയും സഹായം പ്രതീക്ഷിയ്ക്കുന്നു.
ജിനേഷിന്റെ ഓര്‍മ്മകള്‍ സജീവമായി നിലനിര്‍ത്തുന്നതോടൊപ്പം തന്നെ
നമ്മളെല്ലാവരും ഒത്തുചേര്‍ന്നിരിയ്ക്കുന്ന സ്വാതന്ത്ര്യത്തിനായുള്ള
സമരത്തില്‍ ജിനേഷിന്റെ കുറിപ്പുകള്‍ ഒരു വലിയ മുതല്‍ക്കൂട്ടാകും.
ഇതിന്റെ മുന്‍കൈ എടുക്കാന്‍ ആരെങ്കിലും മുന്നോട്ടു് വരുമോ?
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your rights
from them; you give them permission to rule, only so long as they follow the
rules: laws and constitution.
More information about the discuss
mailing list