[smc-discuss] ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍: വിതരണത്തിനു് തയ്യാറായിട്ടുണ്ടു്
Anivar Aravind
anivar.aravind at gmail.com
Thu Aug 1 08:43:24 PDT 2013
2013/8/1 Praveen A <pravi.a at gmail.com>
> സുഹൃത്തുക്കളെ,
>
> നമ്മളില്‍ പലരുടേയും വളരെ നാളുകളുടെ പ്രയത്നഫലമായി ജിനേഷിന്റെ ബ്ലോഗ്
> കുറിപ്പുകളുടെ സമാഹാരം വിതരണത്തിനു് തയ്യാറായിട്ടുണ്ടു്. 500
> പകര്‍പ്പുകളാണു് ആദ്യ തവണ നമ്മളച്ചടിച്ചതു്. 250 പകര്‍പ്പുകള്‍ അകം
> ബുക്സ് വഴി വിതരണം ചെയ്യും. 150 പകര്‍പ്പുകള്‍ ജിനേഷിന്റെ അച്ഛന്‍
> ജിനേഷിന്റെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്‍കാനായി
> വാങ്ങിയിട്ടുണ്ടു്. 70 പര്‍പ്പുകളാണു് നമുക്കു് സ്വതന്ത്ര മലയാളം
> കമ്പ്യൂട്ടിങ്ങ് വഴി വില്‍ക്കേണ്ടതു്. 200 രൂപയാണു് ഒരു പര്‍പ്പിന്റെ
> വില.
>
> https://gitorious.org/logbook-of-an-observer/logbook-of-an-observer
> എന്ന വിലാസത്തില്‍ ഇതിന്റെ സീടെക് സ്രോതസ്സ് കിട്ടും. ഈ വിവരങ്ങള്‍
> നമ്മുടെ വെബ്സൈറ്റില്‍ ചേര്‍ക്കേണ്ടതുണ്ടു്. പിഡിഎഫ് ഫോര്‍മാറ്റില്‍
> ഡൌണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ടു്. ഈ വിതരണ
> സംരംഭത്തില്‍ നിങ്ങളോരോരുത്തരുടേയും സഹായം പ്രതീക്ഷിയ്ക്കുന്നു.
> ജിനേഷിന്റെ ഓര്‍മ്മകള്‍ സജീവമായി നിലനിര്‍ത്തുന്നതോടൊപ്പം തന്നെ
> നമ്മളെല്ലാവരും ഒത്തുചേര്‍ന്നിരിയ്ക്കുന്ന സ്വാതന്ത്ര്യത്തിനായുള്ള
> സമരത്തില്‍ ജിനേഷിന്റെ കുറിപ്പുകള്‍ ഒരു വലിയ മുതല്‍ക്കൂട്ടാകും.
>
> ഇതിന്റെ മുന്‍കൈ എടുക്കാന്‍ ആരെങ്കിലും മുന്നോട്ടു് വരുമോ?
>
പുസ്തകത്തിന്റെ കോപ്പികള്‍ക്കായി മുമ്പു പേരു ചേര്‍ത്തവര്‍ ഇവിടെ . ഇനി കോപ്പി
വേണ്ടവരും വിതരണത്തില്‍ സഹായിക്കാവുന്നവരും അവിടെ പേരു ചേര്‍ക്കുക
http://wiki.smc.org.in/Logbook_of_an_Observer_-_Publication
പ്രവീണും ഞാനും അടുത്താഴ്ച തിരുവനന്തപുരത്തെത്തുന്നുണ്ടു്.
തിരുവനന്തപുരത്തേക്കും ബാംഗ്ലൂരിലേക്കും ഉള്ള കോപ്പികള്‍
നമുക്കെത്തിക്കാമെന്നു തോന്നുന്നു .
~ regards
Anivar
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130801/63822e3e/attachment-0002.htm>
More information about the discuss
mailing list