[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി
Nandaja Varma
nandaja.varma at gmail.com
Wed Aug 21 08:41:22 PDT 2013
അപ്പോല്‍ ഐ. ആര്‍. സി. യില്‍ വെച്ച് കാണാം.. :) ഈ ഞായര്‍?
On 8/21/13, ബാലശങ്കർ സി <c.balasankar at gmail.com> wrote:
> ആ ഐ ആർ സി മീറ്റിന് ഒരു {{കൈ}}.
>
> എന്റെ കുറച്ച് സജഷൻസ് ഇവയാണ് (സംവാദം താളിലും കൊടുത്തിട്ടുണ്ട്) -
> 1. ഒരു ഇൻസ്റ്റാൾ ഫെസ്റ്റ് - സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ (ഗ്നു/ലിനക്സ്
> പ്രധാനമായും) ആവശ്യക്കാർക്ക് ഇൻസ്റ്റാൾ ചെയ്തു കൊടുക്കുക/ ചെയ്യാൻ
> പഠിപ്പിക്കുക. വേറെ ഏതെങ്കിലും ഇവന്റിന് പാരലൽ ആയിട്ട് നടത്താം.
> 2. മലയാളം ടൈപ്പിങ്ങ് പഠിപ്പിക്കൽ.. കൂടിപ്പോയാൽ ഒരു പത്തുമിനുട്ട് മാത്രം
> വേണ്ടി വരുന്ന പരിപാടി.
> 3. പത്രം/മാസിക ആൾക്കാർ ആരെങ്കിലും വരുന്നുണ്ടെങ്കിൽ, അവർക്ക് സ്ക്രൈബസിൽ
> മലയാളം പരിശീലനം.
> 4. സ്വമക ഡെവലപ്പ് ചെയ്ത സോഫ്റ്റ്‌വെയറുകളുടെ ലൈവ് ഡെമോൺസ്ട്രേഷൻ.
>
> Regards,
> Balasankar C
> http://balasankarc.in
>
>
> 2013, ആഗസ്റ്റ് 21 8:30 PM ന്, manoj k <manojkmohanme03107 at gmail.com> എഴുതി:
>
>> വാര്‍ഷിക മീറ്റിന്റെ കാര്യങ്ങളെക്കുറിച്ച് ആലോചിയ്ക്കാന്‍ ഈ ആഴ്ച അവസാനം ഒരു
>> IRC മീറ്റ് വച്ചാലോ. ?
>>
>> നടത്തണമെന്ന് ആഗ്രഹിക്കുന്ന പരിപാടികളെക്കുറിച്ച് വിക്കിയില്‍ ചേര്‍ക്കാമോ ?
>> സെമിനാറുകളും വര്‍ക്ഷോപ്പുകളും തുടങ്ങി പലതും പ്ലാന്‍ ചെയ്യാവുന്നതാണ്. പല
>> മേഖലയില്‍ നിന്ന് പങ്കെടുക്കുന്ന ആളുകളെത്തുന്നതിനാല്‍ അവരെയെല്ലാം
>> സജീവമാക്കുന്ന രീതിയില്‍ പരിപാടികള്‍ ഉഷാറാക്കാം. :)
>>
>> 2013/8/21 Anivar Aravind <anivar.aravind at gmail.com>
>>
>>> കൂട്ടുകാരെ ,
>>>
>>> കഴിഞ്ഞ മെയിലില്‍ പറഞ്ഞതുപോലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ
>>> വാര്‍ഷിക പൊതുപരിപാടിക്കായി ഒക്ടോബര്‍ 13,14,15 തിയ്യതികളിലായി തൃശ്ശൂര്‍
>>> സാഹിത്യഅക്കാദമി ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ടു്. മനോജാണു് ബുക്ക് ചെയ്തതു്.
>>> പണം
>>> ഞാന്‍ അഡ്വാന്‍സ് ചെയ്തു . ഈ ബുക്കിങ്ങിനു് സാംസ്കാരിക സംഘടന എന്നരീതിയില്‍
>>> സാഹിത്യ അക്കാദമി 40% ഡിസ്കൌണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട് .
>>> മഹാനവമി,
>>> വിജയദശമി, അതിന്റെ പിറ്റെദിവസം ഇങ്ങനെയാണ് ദിവസങ്ങള്‍ കിടക്കുന്നത്.
>>> അതിനടുത്ത
>>> ദിവസം (16) ബക്രീദായതിനാല്‍ പരമാവധിപേര്‍ നാട്ടിലുണ്ടാവുന്ന സമയമാണു്.
>>> അതിനാല്‍ ടിക്കറ്റുകള്‍ വൈകാതെ ബുക്ക് ചെയ്തു വെച്ചോളൂ.
>>>
>>> നമ്മുടെ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ തീരും
>>> .
>>> അവയുടെ റിലീസ് അടക്കമുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. മീറ്റിങ്ങിന്റെ ഒരു
>>> പകല്‍ നമ്മുടെ ജനറല്‍ ബോഡി മീറ്റിങ്ങിനായി മാറ്റിവെക്കണം . അതല്ലാത്ത സമയം
>>> പബ്ലിക് പ്രോഗ്രാമിനായി മാറ്റിവെച്ചാല്‍ മതി .
>>>
>>> ഒപ്പം മറ്റൊരു പ്രാധാന്യം കൂടിയുണ്ട് . 2001 അവസാനം ബൈജു തുടങ്ങിയ മലയാളം
>>> ലിനക്സ് എന്ന സംഘമാണു് 2002 ഒക്റ്റോബര്‍ 21നു്
>>> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്നപേരു സ്വീകരിച്ച് സാവന്നയില്‍
>>> രജിസ്റ്റര്‍
>>> ചെയ്യുന്നതു് .
>>> https://savannah.nongnu.org/forum/forum.php?forum_id=1148
>>>
>>> മലയാളംലിനക്സ് എന്ന പേരില്‍ നിന്നു സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്ന
>>> പേരിലേക്കു മാറാനെടുത്ത 10 മാസം കൂടി പരിഗണിച്ചാല്‍ ഈ വര്‍ഷം
>>> സ്വതന്ത്രമലയാളം
>>> കമ്പ്യൂട്ടിങ്ങിന്റെ 12 ആം വര്‍ഷമാണു്. ഒപ്പം യൂണിക്കോഡ് അധിഷ്ഠിത മലയാളം
>>> കമ്പ്യൂട്ടിങ്ങിന്റെയും അതിനുമുമ്പ് ആസ്കി അധിഷ്ഠിത കമ്പ്യൂട്ടിങ്ങ്
>>> രീതികളായിരുന്നു നിലനിന്നിരുന്നതു് . സ്വതന്ത്രസോഫ്റ്റ്‌വെയറായ വരമൊഴിയില്‍
>>> 2000ല്‍ മലയാളം യൂണിക്കോഡ് കണ്‍വര്‍ഷന്‍ പിന്തുണവന്നിരുന്നെങ്കിലും അന്ന്
>>> ഫോണ്ടുകളൊന്നും ലഭ്യമായിരുന്നില്ല. മലയാളം കമ്പ്യൂട്ടിങ്ങ് എന്ന
>>> ഉദ്ദേശ്യത്തോടെ പൂര്‍ണ്ണ മലയാളം പിന്തുണ കമ്പ്യൂട്ടിങ്ങില്‍ ലഭ്യമാക്കുക
>>> എന്ന
>>> ദിശാബോധം ഉണ്ടാവുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങും ഇന്‍ഡ്‌ലിനക്സും
>>> പോലുള്ള സംഘങ്ങളുടെ വരവോടെയാണു് . ചുരുക്കത്തില്‍ മലയാളം
>>> കമ്പ്യൂട്ടിങ്ങിന്റെ
>>> മാത്രമല്ല ഇന്ത്യന്‍ ഭാഷാ കമ്പ്യൂടിങ്ങിന്റെത്തന്നെ 12 വര്‍ഷമാണു് 2013.
>>> വേണമെങ്കില്‍ നമുക്ക് അങ്ങനെ ഒരു ഓര്‍മ്മപ്പെടുത്തലായി
>>> ആഘോഷിക്കാവുന്നതാണു്.
>>>
>>>
>>> എങ്ങനെ, എന്തു് എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ നമുക്ക് ഇവിടെ ചര്‍ച്ച
>>> ചെയ്ത്
>>> താഴെപ്പറയുന്ന വിക്കിപേജില്‍ ക്രോഡീകരിക്കാവുന്നതാണു്.
>>>
>>>
>>> http://wiki.smc.org.in/AnnualMeet2013
>>>
>>> അനീഷും മനോജും റിഷിയും, ജിഷ്ണുവും ബാലുവും നന്ദജയും ഇര്‍ഷാദും ഒക്കെ
>>> അടങ്ങുന്ന നമ്മുടെ പുതിയടീം ഈ പരിപാടിക്കായി മുന്‍കൈ എടുക്കണമെന്നു
>>> അഭ്യര്‍ത്ഥിക്കുന്നു . ഒരു ഐആര്‍സി മീറ്റിങ്ങും കൂടുതല്‍ പ്ലാനിങ്ങിനായി
>>> നടത്തുന്നതും നന്നായിരിക്കും . എന്നാ തുടങ്ങുകയല്ലേ
>>>
>>> അനിവര്‍
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
--
Regards,
Nandaja Varma
http://nandajavarma.wordpress.com
More information about the discuss
mailing list