[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി

ബാലശങ്കർ സി c.balasankar at gmail.com
Thu Aug 22 07:37:16 PDT 2013


ഞായറാഴ്ച (ആഗസ്റ്റ് 25) *രാത്രി 8.30ക്ക്* ഐ ആർ സിയിൽ ഒത്തുകൂടാം,
പൊതുപരിപാടിയെ കുറിച്ച് ചർച്ച ചെയ്യാൻ. ഞായർ ആയത് കൊണ്ട് എല്ലാവർക്കും
ഒഴിവായിരിക്കുമെന്ന് വിശ്വസിക്കുന്നു.

server : irc.freenode.net
channel: #smc-project


Regards,
Balasankar C
http://balasankarc.in


2013, ആഗസ്റ്റ് 21 9:11 PM ന്, Nandaja Varma <nandaja.varma at gmail.com> എഴുതി:

> അപ്പോല്‍  ഐ. ആര്‍. സി. യില്‍ വെച്ച് കാണാം.. :) ഈ ഞായര്‍?
>
> On 8/21/13, ബാലശങ്കർ സി <c.balasankar at gmail.com> wrote:
> > ആ ഐ ആർ സി മീറ്റിന് ഒരു {{കൈ}}.
> >
> > എന്റെ കുറച്ച് സജഷൻസ് ഇവയാണ് (സംവാദം താളിലും കൊടുത്തിട്ടുണ്ട്) -
> > 1. ഒരു ഇൻസ്റ്റാൾ ഫെസ്റ്റ് - സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ (ഗ്നു/ലിനക്സ്
> > പ്രധാനമായും) ആവശ്യക്കാർക്ക് ഇൻസ്റ്റാൾ ചെയ്തു കൊടുക്കുക/ ചെയ്യാൻ
> > പഠിപ്പിക്കുക. വേറെ ഏതെങ്കിലും ഇവന്റിന് പാരലൽ ആയിട്ട് നടത്താം.
> > 2. മലയാളം ടൈപ്പിങ്ങ് പഠിപ്പിക്കൽ.. കൂടിപ്പോയാൽ ഒരു പത്തുമിനുട്ട് മാത്രം
> > വേണ്ടി വരുന്ന പരിപാടി.
> > 3. പത്രം/മാസിക ആൾക്കാർ ആരെങ്കിലും വരുന്നുണ്ടെങ്കിൽ, അവർക്ക് സ്ക്രൈബസിൽ
> > മലയാളം പരിശീലനം.
> > 4. സ്വമക ഡെവലപ്പ് ചെയ്ത സോഫ്റ്റ്‌വെയറുകളുടെ ലൈവ് ഡെമോൺസ്ട്രേഷൻ.
> >
> > Regards,
> > Balasankar C
> > http://balasankarc.in
> >
> >
> > 2013, ആഗസ്റ്റ് 21 8:30 PM ന്, manoj k <manojkmohanme03107 at gmail.com>
> എഴുതി:
> >
> >> വാര്‍ഷിക മീറ്റിന്റെ കാര്യങ്ങളെക്കുറിച്ച് ആലോചിയ്ക്കാന്‍ ഈ ആഴ്ച അവസാനം
> ഒരു
> >> IRC മീറ്റ് വച്ചാലോ. ?
> >>
> >> നടത്തണമെന്ന് ആഗ്രഹിക്കുന്ന പരിപാടികളെക്കുറിച്ച് വിക്കിയില്‍ ചേര്‍ക്കാമോ
> ?
> >> സെമിനാറുകളും വര്‍ക്ഷോപ്പുകളും തുടങ്ങി പലതും പ്ലാന്‍ ചെയ്യാവുന്നതാണ്. പല
> >> മേഖലയില്‍ നിന്ന് പങ്കെടുക്കുന്ന ആളുകളെത്തുന്നതിനാല്‍ അവരെയെല്ലാം
> >> സജീവമാക്കുന്ന രീതിയില്‍ പരിപാടികള്‍ ഉഷാറാക്കാം. :)
> >>
> >> 2013/8/21 Anivar Aravind <anivar.aravind at gmail.com>
> >>
> >>>  കൂട്ടുകാരെ ,
> >>>
> >>> കഴിഞ്ഞ മെയിലില്‍ പറഞ്ഞതുപോലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ
> >>> വാര്‍ഷിക പൊതുപരിപാടിക്കായി ഒക്ടോബര്‍ 13,14,15 തിയ്യതികളിലായി തൃശ്ശൂര്‍
> >>> സാഹിത്യഅക്കാദമി ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ടു്. മനോജാണു് ബുക്ക് ചെയ്തതു്.
> >>> പണം
> >>> ഞാന്‍ അഡ്വാന്‍സ് ചെയ്തു . ഈ ബുക്കിങ്ങിനു് സാംസ്കാരിക സംഘടന
> എന്നരീതിയില്‍
> >>> സാഹിത്യ അക്കാദമി  40% ഡിസ്കൌണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട് .
> >>> മഹാനവമി,
> >>> വിജയദശമി, അതിന്റെ പിറ്റെദിവസം ഇങ്ങനെയാണ് ദിവസങ്ങള്‍ കിടക്കുന്നത്.
> >>> അതിനടുത്ത
> >>> ദിവസം (16) ബക്രീദായതിനാല്‍ പരമാവധിപേര്‍ നാട്ടിലുണ്ടാവുന്ന സമയമാണു്.
> >>> അതിനാല്‍ ടിക്കറ്റുകള്‍ വൈകാതെ ബുക്ക് ചെയ്തു വെച്ചോളൂ.
> >>>
> >>> നമ്മുടെ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ തീരും
> >>> .
> >>> അവയുടെ റിലീസ് അടക്കമുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. മീറ്റിങ്ങിന്റെ
> ഒരു
> >>> പകല്‍ നമ്മുടെ ജനറല്‍ ബോഡി മീറ്റിങ്ങിനായി മാറ്റിവെക്കണം . അതല്ലാത്ത സമയം
> >>> പബ്ലിക് പ്രോഗ്രാമിനായി മാറ്റിവെച്ചാല്‍ മതി .
> >>>
> >>> ഒപ്പം മറ്റൊരു പ്രാധാന്യം കൂടിയുണ്ട് . 2001 അവസാനം  ബൈജു തുടങ്ങിയ മലയാളം
> >>> ലിനക്സ്  എന്ന സംഘമാണു് 2002 ഒക്റ്റോബര്‍ 21നു്
> >>> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്നപേരു സ്വീകരിച്ച് സാവന്നയില്‍
> >>> രജിസ്റ്റര്‍
> >>> ചെയ്യുന്നതു് .
> >>> https://savannah.nongnu.org/forum/forum.php?forum_id=1148
> >>>
> >>> മലയാളംലിനക്സ് എന്ന പേരില്‍ നിന്നു  സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്ന
> >>> പേരിലേക്കു മാറാനെടുത്ത 10 മാസം കൂടി പരിഗണിച്ചാല്‍ ഈ വര്‍ഷം
> >>> സ്വതന്ത്രമലയാളം
> >>> കമ്പ്യൂട്ടിങ്ങിന്റെ 12 ആം വര്‍ഷമാണു്. ഒപ്പം യൂണിക്കോഡ് അധിഷ്ഠിത മലയാളം
> >>> കമ്പ്യൂട്ടിങ്ങിന്റെയും  അതിനുമുമ്പ് ആസ്കി അധിഷ്ഠിത കമ്പ്യൂട്ടിങ്ങ്
> >>> രീതികളായിരുന്നു നിലനിന്നിരുന്നതു് . സ്വതന്ത്രസോഫ്റ്റ്‌വെയറായ
> വരമൊഴിയില്‍
> >>> 2000ല്‍ മലയാളം യൂണിക്കോഡ് കണ്‍വര്‍ഷന്‍ പിന്തുണവന്നിരുന്നെങ്കിലും അന്ന്
> >>> ഫോണ്ടുകളൊന്നും ലഭ്യമായിരുന്നില്ല. മലയാളം കമ്പ്യൂട്ടിങ്ങ് എന്ന
> >>> ഉദ്ദേശ്യത്തോടെ പൂര്‍ണ്ണ മലയാളം പിന്തുണ കമ്പ്യൂട്ടിങ്ങില്‍ ലഭ്യമാക്കുക
> >>> എന്ന
> >>> ദിശാബോധം ഉണ്ടാവുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങും ഇന്‍ഡ്‌ലിനക്സും
> >>> പോലുള്ള സംഘങ്ങളുടെ വരവോടെയാണു് . ചുരുക്കത്തില്‍ മലയാളം
> >>> കമ്പ്യൂട്ടിങ്ങിന്റെ
> >>> മാത്രമല്ല ഇന്ത്യന്‍ ഭാഷാ കമ്പ്യൂടിങ്ങിന്റെത്തന്നെ 12 വര്‍ഷമാണു് 2013.
> >>> വേണമെങ്കില്‍ നമുക്ക് അങ്ങനെ ഒരു ഓര്‍മ്മപ്പെടുത്തലായി
> >>> ആഘോഷിക്കാവുന്നതാണു്.
> >>>
> >>>
> >>> എങ്ങനെ, എന്തു് എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ നമുക്ക് ഇവിടെ ചര്‍ച്ച
> >>> ചെയ്ത്
> >>> താഴെപ്പറയുന്ന വിക്കിപേജില്‍ ക്രോഡീകരിക്കാവുന്നതാണു്.
> >>>
> >>>
> >>> http://wiki.smc.org.in/AnnualMeet2013
> >>>
> >>> അനീഷും മനോജും റിഷിയും, ജിഷ്ണുവും ബാലുവും നന്ദജയും ഇര്‍ഷാദും ഒക്കെ
> >>> അടങ്ങുന്ന നമ്മുടെ പുതിയടീം ഈ പരിപാടിക്കായി മുന്‍കൈ എടുക്കണമെന്നു
> >>> അഭ്യര്‍ത്ഥിക്കുന്നു . ഒരു ഐആര്‍സി മീറ്റിങ്ങും കൂടുതല്‍ പ്ലാനിങ്ങിനായി
> >>> നടത്തുന്നതും നന്നായിരിക്കും . എന്നാ തുടങ്ങുകയല്ലേ
> >>>
> >>> അനിവര്‍
> >>>
> >>> _______________________________________________
> >>> Swathanthra Malayalam Computing discuss Mailing List
> >>> Project: https://savannah.nongnu.org/projects/smc
> >>> Web: http://smc.org.in | IRC : #smc-project @ freenode
> >>> discuss at lists.smc.org.in
> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>>
> >>>
> >>>
> >>
> >> _______________________________________________
> >> Swathanthra Malayalam Computing discuss Mailing List
> >> Project: https://savannah.nongnu.org/projects/smc
> >> Web: http://smc.org.in | IRC : #smc-project @ freenode
> >> discuss at lists.smc.org.in
> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>
> >>
> >>
> >
>
>
> --
> Regards,
> Nandaja Varma
> http://nandajavarma.wordpress.com
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130822/7cd1bd6c/attachment-0003.htm>


More information about the discuss mailing list