[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി

Ani Peter peter.ani at gmail.com
Thu Aug 22 08:48:15 PDT 2013


ഇതു് 27th (ചൊവ്വ) രാത്രി 8:30ക്കു് മാറ്റുവാന്‍ സാധിയ്ക്കുമോ?

On വ്യാഴം 22 ആഗസ്റ്റ് 2013 08:07 വൈകു, ബാലശങ്കർ സി wrote:
> ഞായറാഴ്ച (ആഗസ്റ്റ് 25) *രാത്രി 8.30ക്ക്* ഐ ആർ സിയിൽ ഒത്തുകൂടാം, പൊതുപരിപാടിയെ 
> കുറിച്ച് ചർച്ച ചെയ്യാൻ. ഞായർ ആയത് കൊണ്ട് എല്ലാവർക്കും ഒഴിവായിരിക്കുമെന്ന് വിശ്വസിക്കുന്നു.
>
> server : irc.freenode.net <http://irc.freenode.net>
> channel: #smc-project
>
>
> Regards,
> Balasankar C
> http://balasankarc.in
>
>
> 2013, ആഗസ്റ്റ് 21 9:11 PM ന്, Nandaja Varma <nandaja.varma at gmail.com 
> <mailto:nandaja.varma at gmail.com>> എഴുതി:
>
>     അപ്പോല്‍  ഐ. ആര്‍. സി. യില്‍ വെച്ച് കാണാം.. :) ഈ ഞായര്‍?
>
>     On 8/21/13, ബാലശങ്കർ സി <c.balasankar at gmail.com
>     <mailto:c.balasankar at gmail.com>> wrote:
>     > ആ ഐ ആർ സി മീറ്റിന് ഒരു {{കൈ}}.
>     >
>     > എന്റെ കുറച്ച് സജഷൻസ് ഇവയാണ് (സംവാദം താളിലും കൊടുത്തിട്ടുണ്ട്) -
>     > 1. ഒരു ഇൻസ്റ്റാൾ ഫെസ്റ്റ് - സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ (ഗ്നു/ലിനക്സ്
>     > പ്രധാനമായും) ആവശ്യക്കാർക്ക് ഇൻസ്റ്റാൾ ചെയ്തു കൊടുക്കുക/ ചെയ്യാൻ
>     > പഠിപ്പിക്കുക. വേറെ ഏതെങ്കിലും ഇവന്റിന് പാരലൽ ആയിട്ട് നടത്താം.
>     > 2. മലയാളം ടൈപ്പിങ്ങ് പഠിപ്പിക്കൽ.. കൂടിപ്പോയാൽ ഒരു പത്തുമിനുട്ട് മാത്രം
>     > വേണ്ടി വരുന്ന പരിപാടി.
>     > 3. പത്രം/മാസിക ആൾക്കാർ ആരെങ്കിലും വരുന്നുണ്ടെങ്കിൽ, അവർക്ക് സ്ക്രൈബസിൽ
>     > മലയാളം പരിശീലനം.
>     > 4. സ്വമക ഡെവലപ്പ് ചെയ്ത സോഫ്റ്റ്‌വെയറുകളുടെ ലൈവ് ഡെമോൺസ്ട്രേഷൻ.
>     >
>     > Regards,
>     > Balasankar C
>     > http://balasankarc.in
>     >
>     >
>     > 2013, ആഗസ്റ്റ് 21 8:30 PM ന്, manoj k <manojkmohanme03107 at gmail.com
>     <mailto:manojkmohanme03107 at gmail.com>> എഴുതി:
>     >
>     >> വാര്‍ഷിക മീറ്റിന്റെ കാര്യങ്ങളെക്കുറിച്ച് ആലോചിയ്ക്കാന്‍ ഈ ആഴ്ച അവസാനം ഒരു
>     >> IRC മീറ്റ് വച്ചാലോ. ?
>     >>
>     >> നടത്തണമെന്ന് ആഗ്രഹിക്കുന്ന പരിപാടികളെക്കുറിച്ച് വിക്കിയില്‍ ചേര്‍ക്കാമോ ?
>     >> സെമിനാറുകളും വര്‍ക്ഷോപ്പുകളും തുടങ്ങി പലതും പ്ലാന്‍ ചെയ്യാവുന്നതാണ്. പല
>     >> മേഖലയില്‍ നിന്ന് പങ്കെടുക്കുന്ന ആളുകളെത്തുന്നതിനാല്‍ അവരെയെല്ലാം
>     >> സജീവമാക്കുന്ന രീതിയില്‍ പരിപാടികള്‍ ഉഷാറാക്കാം. :)
>     >>
>     >> 2013/8/21 Anivar Aravind <anivar.aravind at gmail.com
>     <mailto:anivar.aravind at gmail.com>>
>     >>
>     >>>  കൂട്ടുകാരെ ,
>     >>>
>     >>> കഴിഞ്ഞ മെയിലില്‍ പറഞ്ഞതുപോലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ
>     >>> വാര്‍ഷിക പൊതുപരിപാടിക്കായി ഒക്ടോബര്‍ 13,14,15 തിയ്യതികളിലായി തൃശ്ശൂര്‍
>     >>> സാഹിത്യഅക്കാദമി ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ടു്. മനോജാണു് ബുക്ക് ചെയ്തതു്.
>     >>> പണം
>     >>> ഞാന്‍ അഡ്വാന്‍സ് ചെയ്തു . ഈ ബുക്കിങ്ങിനു് സാംസ്കാരിക സംഘടന എന്നരീതിയില്‍
>     >>> സാഹിത്യ അക്കാദമി  40% ഡിസ്കൌണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട് .
>     >>> മഹാനവമി,
>     >>> വിജയദശമി, അതിന്റെ പിറ്റെദിവസം ഇങ്ങനെയാണ് ദിവസങ്ങള്‍ കിടക്കുന്നത്.
>     >>> അതിനടുത്ത
>     >>> ദിവസം (16) ബക്രീദായതിനാല്‍ പരമാവധിപേര്‍ നാട്ടിലുണ്ടാവുന്ന സമയമാണു്.
>     >>> അതിനാല്‍ ടിക്കറ്റുകള്‍ വൈകാതെ ബുക്ക് ചെയ്തു വെച്ചോളൂ.
>     >>>
>     >>> നമ്മുടെ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ തീരും
>     >>> .
>     >>> അവയുടെ റിലീസ് അടക്കമുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. മീറ്റിങ്ങിന്റെ ഒരു
>     >>> പകല്‍ നമ്മുടെ ജനറല്‍ ബോഡി മീറ്റിങ്ങിനായി മാറ്റിവെക്കണം . അതല്ലാത്ത സമയം
>     >>> പബ്ലിക് പ്രോഗ്രാമിനായി മാറ്റിവെച്ചാല്‍ മതി .
>     >>>
>     >>> ഒപ്പം മറ്റൊരു പ്രാധാന്യം കൂടിയുണ്ട് . 2001 അവസാനം  ബൈജു തുടങ്ങിയ മലയാളം
>     >>> ലിനക്സ്  എന്ന സംഘമാണു് 2002 ഒക്റ്റോബര്‍ 21നു്
>     >>> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്നപേരു സ്വീകരിച്ച് സാവന്നയില്‍
>     >>> രജിസ്റ്റര്‍
>     >>> ചെയ്യുന്നതു് .
>     >>> https://savannah.nongnu.org/forum/forum.php?forum_id=1148
>     >>>
>     >>> മലയാളംലിനക്സ് എന്ന പേരില്‍ നിന്നു  സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്ന
>     >>> പേരിലേക്കു മാറാനെടുത്ത 10 മാസം കൂടി പരിഗണിച്ചാല്‍ ഈ വര്‍ഷം
>     >>> സ്വതന്ത്രമലയാളം
>     >>> കമ്പ്യൂട്ടിങ്ങിന്റെ 12 ആം വര്‍ഷമാണു്. ഒപ്പം യൂണിക്കോഡ് അധിഷ്ഠിത മലയാളം
>     >>> കമ്പ്യൂട്ടിങ്ങിന്റെയും  അതിനുമുമ്പ് ആസ്കി അധിഷ്ഠിത കമ്പ്യൂട്ടിങ്ങ്
>     >>> രീതികളായിരുന്നു നിലനിന്നിരുന്നതു് . സ്വതന്ത്രസോഫ്റ്റ്‌വെയറായ വരമൊഴിയില്‍
>     >>> 2000ല്‍ മലയാളം യൂണിക്കോഡ് കണ്‍വര്‍ഷന്‍ പിന്തുണവന്നിരുന്നെങ്കിലും അന്ന്
>     >>> ഫോണ്ടുകളൊന്നും ലഭ്യമായിരുന്നില്ല. മലയാളം കമ്പ്യൂട്ടിങ്ങ് എന്ന
>     >>> ഉദ്ദേശ്യത്തോടെ പൂര്‍ണ്ണ മലയാളം പിന്തുണ കമ്പ്യൂട്ടിങ്ങില്‍ ലഭ്യമാക്കുക
>     >>> എന്ന
>     >>> ദിശാബോധം ഉണ്ടാവുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങും ഇന്‍ഡ്‌ലിനക്സും
>     >>> പോലുള്ള സംഘങ്ങളുടെ വരവോടെയാണു് . ചുരുക്കത്തില്‍ മലയാളം
>     >>> കമ്പ്യൂട്ടിങ്ങിന്റെ
>     >>> മാത്രമല്ല ഇന്ത്യന്‍ ഭാഷാ കമ്പ്യൂടിങ്ങിന്റെത്തന്നെ 12 വര്‍ഷമാണു് 2013.
>     >>> വേണമെങ്കില്‍ നമുക്ക് അങ്ങനെ ഒരു ഓര്‍മ്മപ്പെടുത്തലായി
>     >>> ആഘോഷിക്കാവുന്നതാണു്.
>     >>>
>     >>>
>     >>> എങ്ങനെ, എന്തു് എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ നമുക്ക് ഇവിടെ ചര്‍ച്ച
>     >>> ചെയ്ത്
>     >>> താഴെപ്പറയുന്ന വിക്കിപേജില്‍ ക്രോഡീകരിക്കാവുന്നതാണു്.
>     >>>
>     >>>
>     >>> http://wiki.smc.org.in/AnnualMeet2013
>     >>>
>     >>> അനീഷും മനോജും റിഷിയും, ജിഷ്ണുവും ബാലുവും നന്ദജയും ഇര്‍ഷാദും ഒക്കെ
>     >>> അടങ്ങുന്ന നമ്മുടെ പുതിയടീം ഈ പരിപാടിക്കായി മുന്‍കൈ എടുക്കണമെന്നു
>     >>> അഭ്യര്‍ത്ഥിക്കുന്നു . ഒരു ഐആര്‍സി മീറ്റിങ്ങും കൂടുതല്‍ പ്ലാനിങ്ങിനായി
>     >>> നടത്തുന്നതും നന്നായിരിക്കും . എന്നാ തുടങ്ങുകയല്ലേ
>     >>>
>     >>> അനിവര്‍
>     >>>
>     >>> _______________________________________________
>     >>> Swathanthra Malayalam Computing discuss Mailing List
>     >>> Project: https://savannah.nongnu.org/projects/smc
>     >>> Web: http://smc.org.in | IRC : #smc-project @ freenode
>     >>> discuss at lists.smc.org.in <mailto:discuss at lists.smc.org.in>
>     >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>     >>>
>     >>>
>     >>>
>     >>
>     >> _______________________________________________
>     >> Swathanthra Malayalam Computing discuss Mailing List
>     >> Project: https://savannah.nongnu.org/projects/smc
>     >> Web: http://smc.org.in | IRC : #smc-project @ freenode
>     >> discuss at lists.smc.org.in <mailto:discuss at lists.smc.org.in>
>     >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>     >>
>     >>
>     >>
>     >
>
>
>     --
>     Regards,
>     Nandaja Varma
>     http://nandajavarma.wordpress.com
>     _______________________________________________
>     Swathanthra Malayalam Computing discuss Mailing List
>     Project: https://savannah.nongnu.org/projects/smc
>     Web: http://smc.org.in | IRC : #smc-project @ freenode
>     discuss at lists.smc.org.in <mailto:discuss at lists.smc.org.in>
>     http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>

-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130822/3c850d39/attachment-0003.htm>


More information about the discuss mailing list