[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി
manoj k
manojkmohanme03107 at gmail.com
Sun Aug 25 07:59:23 PDT 2013
അല്പസമയത്തിനകം IRC ആരംഭിക്കും. ഓണ്‍ലൈനുള്ളവര്‍ #smc-project ല്‍ വരുമല്ലോ.
- IRC: #smc-project on
freenode<http://webchat.freenode.net/?randomnick=1&channels=smc-project>
2013/8/25 Hrishi <hrishi.kb at gmail.com>
> ഒരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍ - ഇന്ന് 8.30 നാണ് മീറ്റിങ്ങ്.
> എല്ലാരും #smc-project ചാനലില്‍ കാണുമല്ലോ.. :)
>
> On 8/23/13, aboobacker sidheeque mk <aboobackervyd at gmail.com> wrote:
> > Sunday
> >
> > On 8/21/13, Anivar Aravind <anivar.aravind at gmail.com> wrote:
> >> കൂട്ടുകാരെ ,
> >>
> >> കഴിഞ്ഞ മെയിലില്‍ പറഞ്ഞതുപോലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ
> >> വാര്‍ഷിക
> >> പൊതുപരിപാടിക്കായി ഒക്ടോബര്‍ 13,14,15 തിയ്യതികളിലായി തൃശ്ശൂര്‍
> >> സാഹിത്യഅക്കാദമി ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ടു്. മനോജാണു് ബുക്ക് ചെയ്തതു്.
> >> പണം
> >> ഞാന്‍ അഡ്വാന്‍സ് ചെയ്തു . ഈ ബുക്കിങ്ങിനു് സാംസ്കാരിക സംഘടന എന്നരീതിയില്‍
> >> സാഹിത്യ അക്കാദമി 40% ഡിസ്കൌണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട് .
> മഹാനവമി,
> >> വിജയദശമി, അതിന്റെ പിറ്റെദിവസം ഇങ്ങനെയാണ് ദിവസങ്ങള്‍ കിടക്കുന്നത്.
> >> അതിനടുത്ത
> >> ദിവസം (16) ബക്രീദായതിനാല്‍ പരമാവധിപേര്‍ നാട്ടിലുണ്ടാവുന്ന സമയമാണു്.
> >> അതിനാല്‍ ടിക്കറ്റുകള്‍ വൈകാതെ ബുക്ക് ചെയ്തു വെച്ചോളൂ.
> >>
> >> നമ്മുടെ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ തീരും
> .
> >> അവയുടെ റിലീസ് അടക്കമുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. മീറ്റിങ്ങിന്റെ ഒരു
> >> പകല്‍ നമ്മുടെ ജനറല്‍ ബോഡി മീറ്റിങ്ങിനായി മാറ്റിവെക്കണം . അതല്ലാത്ത സമയം
> >> പബ്ലിക് പ്രോഗ്രാമിനായി മാറ്റിവെച്ചാല്‍ മതി .
> >>
> >> ഒപ്പം മറ്റൊരു പ്രാധാന്യം കൂടിയുണ്ട് . 2001 അവസാനം ബൈജു തുടങ്ങിയ മലയാളം
> >> ലിനക്സ് എന്ന സംഘമാണു് 2002 ഒക്റ്റോബര്‍ 21നു്
> >> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്നപേരു സ്വീകരിച്ച് സാവന്നയില്‍
> >> രജിസ്റ്റര്‍
> >> ചെയ്യുന്നതു് .
> >> https://savannah.nongnu.org/forum/forum.php?forum_id=1148
> >>
> >> മലയാളംലിനക്സ് എന്ന പേരില്‍ നിന്നു സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്ന
> >> പേരിലേക്കു മാറാനെടുത്ത 10 മാസം കൂടി പരിഗണിച്ചാല്‍ ഈ വര്‍ഷം
> >> സ്വതന്ത്രമലയാളം
> >> കമ്പ്യൂട്ടിങ്ങിന്റെ 12 ആം വര്‍ഷമാണു്. ഒപ്പം യൂണിക്കോഡ് അധിഷ്ഠിത മലയാളം
> >> കമ്പ്യൂട്ടിങ്ങിന്റെയും അതിനുമുമ്പ് ആസ്കി അധിഷ്ഠിത കമ്പ്യൂട്ടിങ്ങ്
> >> രീതികളായിരുന്നു നിലനിന്നിരുന്നതു് . സ്വതന്ത്രസോഫ്റ്റ്‌വെയറായ വരമൊഴിയില്‍
> >> 2000ല്‍ മലയാളം യൂണിക്കോഡ് കണ്‍വര്‍ഷന്‍ പിന്തുണവന്നിരുന്നെങ്കിലും അന്ന്
> >> ഫോണ്ടുകളൊന്നും ലഭ്യമായിരുന്നില്ല. മലയാളം കമ്പ്യൂട്ടിങ്ങ് എന്ന
> >> ഉദ്ദേശ്യത്തോടെ പൂര്‍ണ്ണ മലയാളം പിന്തുണ കമ്പ്യൂട്ടിങ്ങില്‍ ലഭ്യമാക്കുക
> >> എന്ന
> >> ദിശാബോധം ഉണ്ടാവുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങും ഇന്‍ഡ്‌ലിനക്സും
> >> പോലുള്ള സംഘങ്ങളുടെ വരവോടെയാണു് . ചുരുക്കത്തില്‍ മലയാളം
> >> കമ്പ്യൂട്ടിങ്ങിന്റെ
> >> മാത്രമല്ല ഇന്ത്യന്‍ ഭാഷാ കമ്പ്യൂടിങ്ങിന്റെത്തന്നെ 12 വര്‍ഷമാണു് 2013.
> >> വേണമെങ്കില്‍ നമുക്ക് അങ്ങനെ ഒരു ഓര്‍മ്മപ്പെടുത്തലായി
> ആഘോഷിക്കാവുന്നതാണു്.
> >>
> >>
> >> എങ്ങനെ, എന്തു് എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ നമുക്ക് ഇവിടെ ചര്‍ച്ച
> ചെയ്ത്
> >> താഴെപ്പറയുന്ന വിക്കിപേജില്‍ ക്രോഡീകരിക്കാവുന്നതാണു്.
> >>
> >>
> >> http://wiki.smc.org.in/AnnualMeet2013
> >>
> >> അനീഷും മനോജും റിഷിയും, ജിഷ്ണുവും ബാലുവും നന്ദജയും ഇര്‍ഷാദും ഒക്കെ
> >> അടങ്ങുന്ന
> >> നമ്മുടെ പുതിയടീം ഈ പരിപാടിക്കായി മുന്‍കൈ എടുക്കണമെന്നു
> >> അഭ്യര്‍ത്ഥിക്കുന്നു
> >> . ഒരു ഐആര്‍സി മീറ്റിങ്ങും കൂടുതല്‍ പ്ലാനിങ്ങിനായി നടത്തുന്നതും
> >> നന്നായിരിക്കും . എന്നാ തുടങ്ങുകയല്ലേ
> >>
> >> അനിവര്‍
> >>
> > _______________________________________________
> > Swathanthra Malayalam Computing discuss Mailing List
> > Project: https://savannah.nongnu.org/projects/smc
> > Web: http://smc.org.in | IRC : #smc-project @ freenode
> > discuss at lists.smc.org.in
> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >
> >
>
>
> --
> ---
> Regards,
> Hrishi | Stultus
> http://stultus.in
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130825/125e2206/attachment-0003.htm>
More information about the discuss
mailing list