[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി

Praveen A pravi.a at gmail.com
Mon Aug 26 10:40:19 PDT 2013


മനോജേ, ബുധനാഴ്ച (മറ്റന്നാള്‍) ഞാനും സൂരജും തൃശ്ശൂരുണ്ടാകും, അന്നു്
ഉത്സാഹക്കമ്മിറ്റി കൂടിയാലോ?

25/08/13-നു manoj k <manojkmohanme03107 at gmail.com> എഴുതിയിരിക്കുന്നു:
> അല്പസമയത്തിനകം IRC ആരംഭിക്കും. ഓണ്‍ലൈനുള്ളവര്‍ #smc-project ല്‍ വരുമല്ലോ.
>
>    - IRC: #smc-project on
> freenode<http://webchat.freenode.net/?randomnick=1&channels=smc-project>
>
>
>
> 2013/8/25 Hrishi <hrishi.kb at gmail.com>
>
>> ഒരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍ - ഇന്ന് 8.30 നാണ് മീറ്റിങ്ങ്.
>> എല്ലാരും  #smc-project ചാനലില്‍ കാണുമല്ലോ.. :)
>>
>> On 8/23/13, aboobacker sidheeque mk <aboobackervyd at gmail.com> wrote:
>> > Sunday
>> >
>> > On 8/21/13, Anivar Aravind <anivar.aravind at gmail.com> wrote:
>> >> കൂട്ടുകാരെ ,
>> >>
>> >> കഴിഞ്ഞ മെയിലില്‍ പറഞ്ഞതുപോലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ
>> >> വാര്‍ഷിക
>> >> പൊതുപരിപാടിക്കായി ഒക്ടോബര്‍ 13,14,15 തിയ്യതികളിലായി തൃശ്ശൂര്‍
>> >> സാഹിത്യഅക്കാദമി ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ടു്. മനോജാണു് ബുക്ക്
>> >> ചെയ്തതു്.
>> >> പണം
>> >> ഞാന്‍ അഡ്വാന്‍സ് ചെയ്തു . ഈ ബുക്കിങ്ങിനു് സാംസ്കാരിക സംഘടന
>> >> എന്നരീതിയില്‍
>> >> സാഹിത്യ അക്കാദമി  40% ഡിസ്കൌണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട് .
>> മഹാനവമി,
>> >> വിജയദശമി, അതിന്റെ പിറ്റെദിവസം ഇങ്ങനെയാണ് ദിവസങ്ങള്‍ കിടക്കുന്നത്.
>> >> അതിനടുത്ത
>> >> ദിവസം (16) ബക്രീദായതിനാല്‍ പരമാവധിപേര്‍ നാട്ടിലുണ്ടാവുന്ന സമയമാണു്.
>> >> അതിനാല്‍ ടിക്കറ്റുകള്‍ വൈകാതെ ബുക്ക് ചെയ്തു വെച്ചോളൂ.
>> >>
>> >> നമ്മുടെ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ
>> >> തീരും
>> .
>> >> അവയുടെ റിലീസ് അടക്കമുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. മീറ്റിങ്ങിന്റെ
>> >> ഒരു
>> >> പകല്‍ നമ്മുടെ ജനറല്‍ ബോഡി മീറ്റിങ്ങിനായി മാറ്റിവെക്കണം . അതല്ലാത്ത
>> >> സമയം
>> >> പബ്ലിക് പ്രോഗ്രാമിനായി മാറ്റിവെച്ചാല്‍ മതി .
>> >>
>> >> ഒപ്പം മറ്റൊരു പ്രാധാന്യം കൂടിയുണ്ട് . 2001 അവസാനം  ബൈജു തുടങ്ങിയ
>> >> മലയാളം
>> >> ലിനക്സ്  എന്ന സംഘമാണു് 2002 ഒക്റ്റോബര്‍ 21നു്
>> >> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്നപേരു സ്വീകരിച്ച് സാവന്നയില്‍
>> >> രജിസ്റ്റര്‍
>> >> ചെയ്യുന്നതു് .
>> >> https://savannah.nongnu.org/forum/forum.php?forum_id=1148
>> >>
>> >> മലയാളംലിനക്സ് എന്ന പേരില്‍ നിന്നു  സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്ന
>> >> പേരിലേക്കു മാറാനെടുത്ത 10 മാസം കൂടി പരിഗണിച്ചാല്‍ ഈ വര്‍ഷം
>> >> സ്വതന്ത്രമലയാളം
>> >> കമ്പ്യൂട്ടിങ്ങിന്റെ 12 ആം വര്‍ഷമാണു്. ഒപ്പം യൂണിക്കോഡ് അധിഷ്ഠിത മലയാളം
>> >> കമ്പ്യൂട്ടിങ്ങിന്റെയും  അതിനുമുമ്പ് ആസ്കി അധിഷ്ഠിത കമ്പ്യൂട്ടിങ്ങ്
>> >> രീതികളായിരുന്നു നിലനിന്നിരുന്നതു് . സ്വതന്ത്രസോഫ്റ്റ്‌വെയറായ
>> >> വരമൊഴിയില്‍
>> >> 2000ല്‍ മലയാളം യൂണിക്കോഡ് കണ്‍വര്‍ഷന്‍ പിന്തുണവന്നിരുന്നെങ്കിലും അന്ന്
>> >> ഫോണ്ടുകളൊന്നും ലഭ്യമായിരുന്നില്ല. മലയാളം കമ്പ്യൂട്ടിങ്ങ് എന്ന
>> >> ഉദ്ദേശ്യത്തോടെ പൂര്‍ണ്ണ മലയാളം പിന്തുണ കമ്പ്യൂട്ടിങ്ങില്‍ ലഭ്യമാക്കുക
>> >> എന്ന
>> >> ദിശാബോധം ഉണ്ടാവുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങും
>> >> ഇന്‍ഡ്‌ലിനക്സും
>> >> പോലുള്ള സംഘങ്ങളുടെ വരവോടെയാണു് . ചുരുക്കത്തില്‍ മലയാളം
>> >> കമ്പ്യൂട്ടിങ്ങിന്റെ
>> >> മാത്രമല്ല ഇന്ത്യന്‍ ഭാഷാ കമ്പ്യൂടിങ്ങിന്റെത്തന്നെ 12 വര്‍ഷമാണു് 2013.
>> >> വേണമെങ്കില്‍ നമുക്ക് അങ്ങനെ ഒരു ഓര്‍മ്മപ്പെടുത്തലായി
>> ആഘോഷിക്കാവുന്നതാണു്.
>> >>
>> >>
>> >> എങ്ങനെ, എന്തു് എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ നമുക്ക് ഇവിടെ ചര്‍ച്ച
>> ചെയ്ത്
>> >> താഴെപ്പറയുന്ന വിക്കിപേജില്‍ ക്രോഡീകരിക്കാവുന്നതാണു്.
>> >>
>> >>
>> >> http://wiki.smc.org.in/AnnualMeet2013
>> >>
>> >> അനീഷും മനോജും റിഷിയും, ജിഷ്ണുവും ബാലുവും നന്ദജയും ഇര്‍ഷാദും ഒക്കെ
>> >> അടങ്ങുന്ന
>> >> നമ്മുടെ പുതിയടീം ഈ പരിപാടിക്കായി മുന്‍കൈ എടുക്കണമെന്നു
>> >> അഭ്യര്‍ത്ഥിക്കുന്നു
>> >> . ഒരു ഐആര്‍സി മീറ്റിങ്ങും കൂടുതല്‍ പ്ലാനിങ്ങിനായി  നടത്തുന്നതും
>> >> നന്നായിരിക്കും . എന്നാ തുടങ്ങുകയല്ലേ
>> >>
>> >> അനിവര്‍
>> >>
>> > _______________________________________________
>> > Swathanthra Malayalam Computing discuss Mailing List
>> > Project: https://savannah.nongnu.org/projects/smc
>> > Web: http://smc.org.in | IRC : #smc-project @ freenode
>> > discuss at lists.smc.org.in
>> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >
>> >
>>
>>
>> --
>> ---
>> Regards,
>> Hrishi | Stultus
>> http://stultus.in
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>


-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your rights
from them; you give them permission to rule, only so long as they follow the
rules: laws and constitution.


More information about the discuss mailing list