[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതു പരിപാടി (ഉത്സാഹക്കമ്മിറ്റി)
ViswaPrabha (വിശ്വപ്രഭ)
viswaprabha at gmail.com
Thu Aug 29 11:18:01 PDT 2013
ഒരു വിനീതമായ അഭ്യർത്ഥനയുണ്ടു്:
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പ്രസ്ഥാനത്തേയും 'മലയാളം കമ്പ്യൂട്ടിങ്ങ്'
എന്ന സങ്കേതത്തേയും ഒന്നായി കണക്കാക്കി, (അല്ലെങ്കിൽ യുണികോഡ് മലയാളം
മാത്രമാണു് മലയാളം കമ്പ്യൂട്ടിങ്ങ് എന്നുവ്യാഖ്യാനിച്ച്) അവയെ പരസ്പരം
തെറ്റിദ്ധരിപ്പിക്കാതിരിക്കണം.
ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ ഒരു ഭാഗം മാത്രമാണു് ലിപിസങ്കേതം. മലയാളത്തിന്റെ
യഥാർത്ഥ കമ്പ്യൂട്ടർ രംഗപ്രവേശം 12 വർഷത്തേക്കാളുമൊക്കെ വളരെ മുമ്പു തന്നെ
തുടങ്ങിവെച്ചിട്ടുണ്ടു്.
SMCയുടെ പന്ത്രണ്ടാം വാർഷികത്തിനു് ആത്മാർത്ഥമായും സകലവിധ ആശംസകളും
കഴിയാവുന്നത്ര സഹായവാഗ്ദാനങ്ങളും അർപ്പിച്ചുകൊണ്ടുതന്നെ,
സസ്നേഹം,
വിശ്വം
2013/8/29 Anivar Aravind <anivar.aravind at gmail.com>
>
>
>
> 2013/8/29 ബാലശങ്കർ സി <c.balasankar at gmail.com>
>
>> ഒരു സംശയം ഉണ്ട്... ഈ വ്യാഴവട്ടം എന്ന് കണക്കുകൂട്ടിയത് എങ്ങനെയാ?? ആദ്യത്തെ
>> ചുവടുവെയ്പ്പ് ഏതായിരുന്നു?? (ചുമ്മാ അറിയാൻ വേണ്ടിയാ)
>>
>> ആദ്യമെയിലില്‍ ഞാനിതു് സൂചിപ്പിച്ചിരുന്നല്ലോ .
>
> <quote>
>
> 2001 അവസാനം ബൈജു തുടങ്ങിയ മലയാളം ലിനക്സ് എന്ന സംഘമാണു് 2002 ഒക്റ്റോബര്‍
> 21നു് സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്നപേരു സ്വീകരിച്ച് സാവന്നയില്‍
> രജിസ്റ്റര്‍ ചെയ്യുന്നതു് .
> https://savannah.nongnu.org/forum/forum.php?forum_id=1148
>
> മലയാളംലിനക്സ് എന്ന പേരില്‍ നിന്നു സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്ന
> പേരിലേക്കു മാറാനെടുത്ത 10 മാസം കൂടി പരിഗണിച്ചാല്‍ ഈ വര്‍ഷം സ്വതന്ത്രമലയാളം
> കമ്പ്യൂട്ടിങ്ങിന്റെ 12 ആം വര്‍ഷമാണു്. ഒപ്പം യൂണിക്കോഡ് അധിഷ്ഠിത മലയാളം
> കമ്പ്യൂട്ടിങ്ങിന്റെയും അതിനുമുമ്പ് ആസ്കി അധിഷ്ഠിത കമ്പ്യൂട്ടിങ്ങ്
> രീതികളായിരുന്നു നിലനിന്നിരുന്നതു് . സ്വതന്ത്രസോഫ്റ്റ്‌വെയറായ വരമൊഴിയില്‍
> 2000ല്‍ മലയാളം യൂണിക്കോഡ് കണ്‍വര്‍ഷന്‍ പിന്തുണവന്നിരുന്നെങ്കിലും അന്ന്
> ഫോണ്ടുകളൊന്നും ലഭ്യമായിരുന്നില്ല. മലയാളം കമ്പ്യൂട്ടിങ്ങ് എന്ന
> ഉദ്ദേശ്യത്തോടെ പൂര്‍ണ്ണ മലയാളം പിന്തുണ കമ്പ്യൂട്ടിങ്ങില്‍ ലഭ്യമാക്കുക എന്ന
> ദിശാബോധം ഉണ്ടാവുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങും ഇന്‍ഡ്‌ലിനക്സും
> പോലുള്ള സംഘങ്ങളുടെ വരവോടെയാണു് . ചുരുക്കത്തില്‍ ഈവര്‍ഷം മലയാളം
> കമ്പ്യൂട്ടിങ്ങിന്റെ മാത്രമല്ല ഇന്ത്യന്‍ ഭാഷാ കമ്പ്യൂടിങ്ങിന്റെത്തന്നെ
> ഒരുവ്യാഴവട്ടം തികയുകയാണു് . വേണമെങ്കില്‍ നമുക്ക് അങ്ങനെ ഒരു
> ഓര്‍മ്മപ്പെടുത്തലായി ആഘോഷിക്കാവുന്നതാണു്.
> </quote>
>
> എന്തായാലും ബാലു ഇത് ചോദിച്ചതു നന്നായി .
> നമുക്ക് പരിപാടി രണ്ടുതരത്തില്‍ നടത്താം . ഒരുവര്‍ഷം നീണ്ട ആഘോഷപരിപാടികളോടെ
> തുടക്കം എന്ന രീതിയില്‍ ഇതു നടത്തി ഇനിയൊരു വര്‍ഷം നടക്കാനിരിക്കുന്ന
> പരിപാടികള്‍ മുഴുവന്‍ ഈ തീമില്‍തന്നെ നടത്താം . അല്ലെങ്കില്‍ ഈ ഒരു ആഘോഷം
> മാത്രം ആക്കാം . എങ്ങനെ വേണമെന്നു തീരുമാനിക്കണം
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130829/03c5f5c5/attachment-0003.htm>
More information about the discuss
mailing list