[smc-discuss] വിഭക്തി

Salil GK salilgk at gmail.com
Sun Mar 10 16:38:21 PDT 2013


സൈക്കിൾ എന്ന പദം ഉദ്ദേശിക - സൈക്കിൾക്ക് എന്നാണു വരുന്നതു .. അതിൽ ഒരു
രസക്കേട് തോന്നുന്നു :-(
ഇതിന്റെ കോഡ് എവിടെ ആണു കിട്ടുക


2013/3/10 Santhosh Thottingal <santhosh.thottingal at gmail.com>

> വിഭക്തി എന്താണെന്നറിയാത്തവര്‍ക്കായി: വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള
> ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു -
> http://ml.wikipedia.org/wiki/Grammatical_case
>
> പൂച്ച - പൂച്ചയ്ക്ക്, പൂച്ചയെ, പൂച്ചയാല്‍ എന്നൊക്കെ പറയുന്നതു് വിഭക്തി
> രൂപങ്ങളാണു്.
>
> മലയാളത്തില്‍ ഏഴു് വിഭക്തികളാണു് നിര്‍വചിക്കപ്പെട്ടിട്ടുള്ളതു്. നിർദ്ദേശിക
> (Nominative), പ്രതിഗ്രാഹിക (Accusative), സംയോജിക ( Conjuctive), ഉദ്ദേശിക
> (Dative), പ്രയോജിക (Instrumental), സംബന്ധിക (Genitive / Possessive) എന്നിവ.
>
> ഒരു നാമം കൊടുത്താല്‍ അതിന്റെ വിഭക്തിരൂപങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം
> ഉപയോഗിച്ചു് കണ്ടുപിടിക്കാമോ?
> അങ്ങനെയൊരു പ്രോഗ്രാം എഴുതിനോക്കിയതു് ദാ ഇവിടെ:
> http://thottingal.in/projects/js/jquery.i18n/demo/mlgrammar.html
>
> ഉദ്ദേശികയും സംബന്ധികയും ആണു് ഇതുവരെ ചെയ്തിട്ടുള്ളതു്. ബാക്കിയുള്ളവ കൂടി
> ചെയ്യാന്‍ പദ്ധതിയുണ്ടു്. താത്പര്യമുള്ളവര്‍ക്ക് പലതരത്തിലുള്ള വാക്കുകള്‍
> കൊടുത്തു് കൃത്യമായ പ്രത്യയരൂപങ്ങള്‍ വരുന്നില്ലേന്നു നോക്കാവുന്നതാണു്.
>
> -സന്തോഷ്
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130311/cb9bd7c7/attachment-0002.htm>


More information about the discuss mailing list