[smc-discuss] ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം വീണ്ടും ഭീഷണിയില്‍ - പ്രതിഷേധിക്കുക

Adv. T.K Sujith tksujith at gmail.com
Sat Mar 23 07:29:09 PDT 2013


അമേരിക്കല്‍ സര്‍ക്കാര്‍ വഴി SOPA, PIPA എന്നീ നിയമങ്ങള്‍ നടപ്പാക്കി
ഇന്റര്‍നെറ്റിനെ വരിഞ്ഞുകെട്ടാനാണ് കോര്‍പ്പറേറ്റുകള്‍ ആദ്യം ശ്രമിച്ചത്.
വിക്കിപീഡിയ അടക്കമുള്ള സ്വതന്ത്ര വിജ്ഞാന സമൂഹം ഒറ്റക്കെട്ടായി നിന്ന് അതിനെ
ചെറുത്തു തോല്‍പ്പിച്ചു. ഇപ്പോള്‍ അവര്‍ , വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം
(W3C) പോലുള്ള ഇന്റര്‍നെറ്റ് രംഗത്തെ നോണ്‍ഗവണ്‍മെന്റല്‍ സ്ഥാപനങ്ങളിലൂടെ
തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള ഗൂഢനീക്കം തുടങ്ങിയിരിക്കുന്നു.

HTML -5 ല്‍ എന്‍ക്രിപ്റ്റഡ് മീഡിയ എക്സറ്റന്‍ഷന്‍സിനുള്ള (EME) പ്രൊപ്പോസല്‍
സംവിധാനം ഉള്‍ച്ചേര്‍ക്കുകവഴി HTML -ല്‍ ഡിജിറ്റല്‍ റെസ്ട്രിക്ഷന്‍സ്
മാനേജ്മെന്റ് (DRM) കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവര്‍
നടത്തുന്നത്. ഹോളിവുഡിന്റെ ആവശ്യപ്രകാരവും കോര്‍പ്പറേറ്റ് ഭീമന്മരായ Netflix,
Google, Microsoft, BBC തുടങ്ങിയവരുടെ പിന്തുണയോടെയും കടന്നുവരുന്ന ഈ വിനാശകരമായ
നിര്‍ദ്ദേശങ്ങള്‍
<https://dvcs.w3.org/hg/html-media/raw-file/tip/encrypted-media/encrypted-media.html>ഇന്റര്‍നെറ്റിനെ
അതിന്റെ പരിപൂര്‍ണ്ണ സാദ്ധ്യതകളിലേക്ക് നയിക്കുക എന്ന W3C യുടെ ദൌത്യത്തെ
തന്നെ പിന്നോട്ടടിപ്പിക്കുന്നതാണ്.

EME എന്നത് ഇന്റര്‍നെറ്റ് സ്വാതനന്ത്ര്യം എന്ന സങ്കല്‍പ്പത്തില്‍ നിന്നുമുള്ള
നീതികരിക്കാനാവാത്ത തിരിഞ്ഞുപോക്കാണ് . കച്ചവടസ്ഥാപനങ്ങള്‍ക്ക്
അസാന്മാര്‍ഗ്ഗികമായ നിയന്ത്രണങ്ങള്‍ ഉപയോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാനുള്ള
നീക്കങ്ങള്‍ക്കുള്ള അംഗീകാരവും അതിനുള്ള സംവിധാനവുമാണ് ഇതുവഴി ഉണ്ടാകുന്നത്.
നിശ്ചിത മാദ്ധ്യമകുത്തകകളുടെ മേധാവിത്വം അത് ഇന്റര്‍നെറ്റില്‍
കടത്തിക്കൊണ്ടുവരുകയും "പൂര്‍ണ്ണ വെബ്പൌരത്വം" എന്ന ആശയത്തെ തന്നെ തുരങ്കം
വെയ്കുകയും ചെയ്യും. മാദ്ധ്യമക്കുത്തകളുടെ ഈ നിയന്ത്രണ സങ്കല്‍പ്പങ്ങള്‍
ആത്യന്തികമായി ഫ്ലാഷ്, സില്‍വര്‍ലൈറ്റ് പോലുള്ളവയുടെ അന്ത്യവും കുറിക്കും.

എല്ലാറ്റിലുമുപരി, ഈ നീക്കം W3C യുടെ തന്നെ അടിസ്ഥാന മൂല്യങ്ങള്‍ക്ക്
വിരുദ്ധവുമാണ്. DRM പ്ലഗിന്‍സിന്റെ നുഴഞ്ഞുകയറ്റം ഉപയോക്തൃ
സ്വാതന്ത്യത്തിലേക്കും സ്വകാര്യതയിലേക്കുമുള്ള നുഴഞ്ഞുകയറ്റമായിത്തന്നെ മാറും.
വെബ്ബിനെ "റോയല്‍റ്റിമുക്തമായി " നിലനിര്‍ത്തണമെന്ന W3C യുടെ നിലപാടിന്
വിരുദ്ധവുമാണത്. ഞങ്ങള്‍ പ്രത്യേകമായി ഏതെങ്കിലും സാങ്കേതികവിദ്യയേയോ, DRM
പദ്ധതികളെയോ നിര്‍ദ്ദേശിക്കുന്നില്ല എന്ന് അവര്‍ അവകാശപ്പെടുന്നത് നാട്യം
മാത്രമാണ്. മാദ്ധ്യമ സ്ഥാപനങ്ങളുടെ മറവില്‍ ഉയോക്താക്കളില്‍ കുത്തക
സോഫ്‌റ്റ്‌വെയറുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണിതിലൂടെ
നടക്കുവാന്‍പോകുന്നത്.

ആകയാല്‍ എന്‍ക്രിപ്റ്റഡ് മീഡിയ എക്സറ്റന്‍ഷന്‍സിനുള്ള (EME) പ്രൊപ്പോസല്‍
തള്ളിക്കളയാനും വെബില്‍, ഡിജിറ്റല്‍ റെസ്ട്രിക്ഷന്‍സ് മാനേജ്മെന്റ് (DRM)
തുന്നിച്ചേര്‍ക്കാനുമുള്ള നീക്കത്തില്‍ നിന്നും പിന്തിരിയാനും വേള്‍ഡ് വൈഡ്
വെബ് കണ്‍സോര്‍ഷ്യത്തോടും (W3C) അതിന്റെ അംഗസംഘടനകളോടും നമുക്ക് ആവശ്യപ്പെടാം.

2013 മെയ് 3 ന്റെ DRM നെതിരായ സാര്‍വ്വദേശീയ പ്രതിഷേധ ദിനത്തില്‍ ഓണ്‍ലൈനായി
അന്‍പതിനായിരം ഒപ്പുകള്‍ ശേഖരിച്ച് ഇതിനെതിരെ പ്രതികരിക്കാനുമായി സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം രൂപംകൊടുത്തിട്ടുള്ള ക്യാമ്പയിനാണ് Defective By
Design.

ഇതോടൊപ്പമുള്ള കണ്ണിയില്‍ അമര്‍ത്തി, ഓണ്‍ലൈനായി ഒപ്പ് രേഖപ്പെടുത്തി,
താങ്കളും ഈ പ്രതിഷേധത്തില്‍ പങ്കുചേരുമല്ലോ...

ഓണ്‍ലൈന്‍ ഹര്‍ജിയില്‍ ഒപ്പുവെയ്കാനായി ഇവിടെ എത്തുക :
Tell W3C: We don't want the
Hollyweb<http://www.defectivebydesign.org/no-drm-in-html5>
http://www.defectivebydesign.org/no-drm-in-html5

[image: Free Software Foundation] <http://www.fsf.org/>

-- 
Adv. T.K Sujith     | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841



-- 
Adv. T.K Sujith     | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130323/af62ff96/attachment-0002.htm>


More information about the discuss mailing list