[smc-discuss] കമ്പ്യൂട്ടർ

Anivar Aravind anivar.aravind at gmail.com
Fri Mar 1 06:42:07 PST 2013


ബാലുവിന്റെ ചോദ്യങ്ങളോട് എന്റെമറുപടി

1. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്  എന്നതിനു് ആദ്യകാലം മുതലേ ഉപയോഗിച്ച
ചുരുക്കപ്പേര് SMC എന്നായിരുന്നു. അത് തുടര്‍ന്നു പോരുന്നു, ആ
ചുരുക്കപ്പേരില്‍ ആണ് നമ്മളെ കൂടുതല്‍ ആളുകള്‍ തിരിച്ചറിയുന്നതും . സ്വമക
എന്നും പലരും പറയാറുണ്ട് . വ്യത്യസ്തമായ പല ആശയങ്ങളും ഉള്ള ഒരു സമൂഹമാണല്ലോ
നമ്മുടേതു് . ഭാഷാ കമ്പ്യൂട്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്നുവെന്നു വെച്ച്
ഒന്നുമാത്രം ശരിയെന്നും ബാക്കിയെല്ലാം തെറ്റെന്നും പരയുന്ന ഭാഷാ
തീവ്രവാദികളല്ലല്ലോ നമ്മള്‍.
2. കമ്പ്യൂട്ടിങ്ങ് /കമ്പ്യൂട്ടര്‍ എന്ന വാക്കുകളെപ്പറ്റി.  കമ്പ്യൂട്ടറിന്റെ
മലയാളം ഇന്ന്  കമ്പ്യൂട്ടര്‍ എന്നു തന്നെയല്ലേ ? കമ്പ്യൂട്ടിങ്ങ് എന്നതിന്റെ
മലയാളം ഇന്ന് കമ്പ്യൂട്ടിങ്ങ് എന്നു തന്നെയല്ലേ .  മലയാളത്തില്‍
തത്തുല്യപദമില്ലെങ്കില്‍ ആ വാക്കുകളെ അതേ പടി സ്വീകരിച്ചാണ് മലയാളം
വളര്‍ന്നിട്ടുള്ളത് . അങ്ങനെ നിരവധി ലോകഭാഷകളില്‍ നിനു കടം കൊണ്ടവയാണ് നമ്മുടെ
ഒട്ടനവധി വാക്കുകള്‍ . തത്തുല്യ മലയാളപദം ഇല്ലാത്ത അവസ്ഥയില്‍ മലയാളത്തിനു
പകരം സംസ്കൃതപദം ഉപയോഗിക്കുക എന്ന സമീപനം  ജനങ്ങളെ അകറ്റുകയേ ഉള്ളൂ. അത്
പ്രയോഗത്തിലാവുകയുമില്ല   ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെത്തന്നെ നിരവധി
വാക്കുകള്‍ തന്നെ ഉദാഹരണം.
3. ഇന്നത്തെ തലമുറ എല്ലാവരും ഇംഗീഷ് പരിജ്ഞാനമുള്ളവരാണ് എന്ന തെറ്റായ
അനുമാനമാണ് മൂന്നാമത്തെ ചോദ്യത്തിന്റെ അടിസ്ഥാനം . എന്തുകൊണ്ട്
പ്രാദേശികവല്‍ക്കരണം ആവശ്യമാണ് എന്നതിനെപ്പറ്റി ഒരുപാടു പറയാനുണ്ട് . പക്ഷേ
സമയപരിമിതികാരണം അത് പിന്നീടൊരു അവസരത്തിലേക്ക് വിടുന്നു .
ബാക്കിയുള്ളവര്‍ക്കും കൂടാം
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130301/393bf1a2/attachment-0003.htm>


More information about the discuss mailing list