[smc-discuss] കമ്പ്യൂട്ടർ

rajesh tc tcrajeshin at gmail.com
Fri Mar 1 07:34:42 PST 2013


അപ്പോ, ഈ കംപ്യൂട്ടര്‍ എന്നു പറയുന്നത് മലയാളം വാക്കല്ല, അല്ല്യോ?



T.C.RAJESH
 Thiruvananthapuram
+91 9656 10 9657



2013/3/1 Anivar Aravind <anivar.aravind at gmail.com>

> ബാലുവിന്റെ ചോദ്യങ്ങളോട് എന്റെമറുപടി
>
> 1. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്  എന്നതിനു് ആദ്യകാലം മുതലേ ഉപയോഗിച്ച
> ചുരുക്കപ്പേര് SMC എന്നായിരുന്നു. അത് തുടര്‍ന്നു പോരുന്നു, ആ
> ചുരുക്കപ്പേരില്‍ ആണ് നമ്മളെ കൂടുതല്‍ ആളുകള്‍ തിരിച്ചറിയുന്നതും . സ്വമക
> എന്നും പലരും പറയാറുണ്ട് . വ്യത്യസ്തമായ പല ആശയങ്ങളും ഉള്ള ഒരു സമൂഹമാണല്ലോ
> നമ്മുടേതു് . ഭാഷാ കമ്പ്യൂട്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്നുവെന്നു വെച്ച്
> ഒന്നുമാത്രം ശരിയെന്നും ബാക്കിയെല്ലാം തെറ്റെന്നും പരയുന്ന ഭാഷാ
> തീവ്രവാദികളല്ലല്ലോ നമ്മള്‍.
> 2. കമ്പ്യൂട്ടിങ്ങ് /കമ്പ്യൂട്ടര്‍ എന്ന വാക്കുകളെപ്പറ്റി.  കമ്പ്യൂട്ടറിന്റെ
> മലയാളം ഇന്ന്  കമ്പ്യൂട്ടര്‍ എന്നു തന്നെയല്ലേ ? കമ്പ്യൂട്ടിങ്ങ് എന്നതിന്റെ
> മലയാളം ഇന്ന് കമ്പ്യൂട്ടിങ്ങ് എന്നു തന്നെയല്ലേ .  മലയാളത്തില്‍
> തത്തുല്യപദമില്ലെങ്കില്‍ ആ വാക്കുകളെ അതേ പടി സ്വീകരിച്ചാണ് മലയാളം
> വളര്‍ന്നിട്ടുള്ളത് . അങ്ങനെ നിരവധി ലോകഭാഷകളില്‍ നിനു കടം കൊണ്ടവയാണ് നമ്മുടെ
> ഒട്ടനവധി വാക്കുകള്‍ . തത്തുല്യ മലയാളപദം ഇല്ലാത്ത അവസ്ഥയില്‍ മലയാളത്തിനു
> പകരം സംസ്കൃതപദം ഉപയോഗിക്കുക എന്ന സമീപനം  ജനങ്ങളെ അകറ്റുകയേ ഉള്ളൂ. അത്
> പ്രയോഗത്തിലാവുകയുമില്ല   ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെത്തന്നെ നിരവധി
> വാക്കുകള്‍ തന്നെ ഉദാഹരണം.
> 3. ഇന്നത്തെ തലമുറ എല്ലാവരും ഇംഗീഷ് പരിജ്ഞാനമുള്ളവരാണ് എന്ന തെറ്റായ
> അനുമാനമാണ് മൂന്നാമത്തെ ചോദ്യത്തിന്റെ അടിസ്ഥാനം . എന്തുകൊണ്ട്
> പ്രാദേശികവല്‍ക്കരണം ആവശ്യമാണ് എന്നതിനെപ്പറ്റി ഒരുപാടു പറയാനുണ്ട് . പക്ഷേ
> സമയപരിമിതികാരണം അത് പിന്നീടൊരു അവസരത്തിലേക്ക് വിടുന്നു .
> ബാക്കിയുള്ളവര്‍ക്കും കൂടാം
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130301/6e098f2a/attachment-0003.htm>


More information about the discuss mailing list