[smc-discuss] കമ്പ്യൂട്ടർ

Balasankar Chelamattath c.balasankar at gmail.com
Fri Mar 1 08:05:56 PST 2013


എല്ലാവർക്കും നന്ദി...ഇനി എനിക്ക് അത്യാവശ്യം പിടിച്ച് നിൽക്കാം...



"If you tremble indignation at every injustice than you are a comrade of
mine."


2013, മാർച്ച് 1 9:26 PM ന്, Anilkumar KV <anilankv at gmail.com> എഴുതി:

> പുതുതായി ഊരിത്തിരിഞ്ഞ അറിവുകളോ, അന്യല്‍നാട്ടിനിന്നും വന്ന കാര്യങ്ങളോയോ
> സൂചിപ്പിക്കാവുന്ന ചില നാമപദങ്ങള്‍ക്കു് തനതായ മലയാളപദങ്ങള്‍ ഇല്ലെന്നു്
> വന്നേക്കാം. അതു് മറ്റു് ഭാഷകളില്‍ നിന്നും നേരിട്ടു് സ്വീകരിക്കാവുന്നവയാണു്.
> അതേസമയം മനുഷ്യര്‍ കൈകാര്യം ചെയ്യുന്ന എല്ലാ ക്രീയകളേയും, അവയുടെ അവസ്ഥാ
> വിശേഷണങ്ങളേയും സൂചിപ്പിക്കാനുള്ള പദ-ശൈലി സമ്പത്തു് മലയാളത്തിനുണ്ടു്.  അവ
> തന്നെ മലയാളത്തില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിച്ചാല്‍ മതിയാകും
>
> നാമപദങ്ങള്‍ക്കു് അന്യഭാഷാപദം സ്വീകരിക്കുന്നതിനോടൊപ്പം തന്നെ, അതിനേക്കാള്‍
> ഉചിതമായ ഒരു മലയാളപദം തേടിയെടുക്കാവുന്നതാണു്. സാംസ്കാരിക മാറ്റത്തിന്റേയും
> മറ്റും ഫലമായി ഉപയോഗിക്കാതെ, അന്യംനിന്നുപോയ പദങ്ങളും, ശൈലികളും,
> പുതിയകാര്യങ്ങളെ സൂചിപ്പിക്കാന്‍ അനുയോജ്യമാണെങ്കില്‍ അവയെ വീണ്ടും
> പ്രയോഗത്തില്‍ കൊണ്ടുവരാനും ശ്രദ്ധിക്കേണ്ടതാണു്. പ്രാദേശിക
> വ്യതിയാനങ്ങള്‍കൊണ്ടു് സമ്പന്നമായ മലയാളത്തില്‍ അത്തരം സാദ്ധ്യതകള്‍
> ധാരാളമുണ്ടു്. അത്തരത്തില്‍ മലയാളത്തിന്‍ നിലവിലുള്ള നാമപദങ്ങള്‍ക്കു് പകരമായി
> ഒരു അന്യഭാഷാപദത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതില്ല. ഉപയോഗിക്കാതെ
> ലോപിച്ചുപോകുന്ന വാക്കുകളെ തിരിച്ചുപിടിക്കാന്‍ വിക്കിപീഡിയയില്‍ ഉള്ളതുപോലെ
> ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഒരു പരിപാടി ഗുണംചെയ്യും.
>
> - അനില്‍
>
>
> 2013/3/1 rajesh tc <tcrajeshin at gmail.com>
>
>> അപ്പോ, ഈ കംപ്യൂട്ടര്‍ എന്നു പറയുന്നത് മലയാളം വാക്കല്ല, അല്ല്യോ?
>>
>>
>>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130301/a9b73e4e/attachment-0002.htm>


More information about the discuss mailing list