[smc-discuss] കമ്പ്യൂട്ടർ

Anilkumar KV anilankv at gmail.com
Fri Mar 1 07:56:30 PST 2013


പുതുതായി ഊരിത്തിരിഞ്ഞ അറിവുകളോ, അന്യല്‍നാട്ടിനിന്നും വന്ന കാര്യങ്ങളോയോ
സൂചിപ്പിക്കാവുന്ന ചില നാമപദങ്ങള്‍ക്കു് തനതായ മലയാളപദങ്ങള്‍ ഇല്ലെന്നു്
വന്നേക്കാം. അതു് മറ്റു് ഭാഷകളില്‍ നിന്നും നേരിട്ടു് സ്വീകരിക്കാവുന്നവയാണു്.
അതേസമയം മനുഷ്യര്‍ കൈകാര്യം ചെയ്യുന്ന എല്ലാ ക്രീയകളേയും, അവയുടെ അവസ്ഥാ
വിശേഷണങ്ങളേയും സൂചിപ്പിക്കാനുള്ള പദ-ശൈലി സമ്പത്തു് മലയാളത്തിനുണ്ടു്.  അവ
തന്നെ മലയാളത്തില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിച്ചാല്‍ മതിയാകും

നാമപദങ്ങള്‍ക്കു് അന്യഭാഷാപദം സ്വീകരിക്കുന്നതിനോടൊപ്പം തന്നെ, അതിനേക്കാള്‍
ഉചിതമായ ഒരു മലയാളപദം തേടിയെടുക്കാവുന്നതാണു്. സാംസ്കാരിക മാറ്റത്തിന്റേയും
മറ്റും ഫലമായി ഉപയോഗിക്കാതെ, അന്യംനിന്നുപോയ പദങ്ങളും, ശൈലികളും,
പുതിയകാര്യങ്ങളെ സൂചിപ്പിക്കാന്‍ അനുയോജ്യമാണെങ്കില്‍ അവയെ വീണ്ടും
പ്രയോഗത്തില്‍ കൊണ്ടുവരാനും ശ്രദ്ധിക്കേണ്ടതാണു്. പ്രാദേശിക
വ്യതിയാനങ്ങള്‍കൊണ്ടു് സമ്പന്നമായ മലയാളത്തില്‍ അത്തരം സാദ്ധ്യതകള്‍
ധാരാളമുണ്ടു്. അത്തരത്തില്‍ മലയാളത്തിന്‍ നിലവിലുള്ള നാമപദങ്ങള്‍ക്കു് പകരമായി
ഒരു അന്യഭാഷാപദത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതില്ല. ഉപയോഗിക്കാതെ
ലോപിച്ചുപോകുന്ന വാക്കുകളെ തിരിച്ചുപിടിക്കാന്‍ വിക്കിപീഡിയയില്‍ ഉള്ളതുപോലെ
ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഒരു പരിപാടി ഗുണംചെയ്യും.

- അനില്‍

2013/3/1 rajesh tc <tcrajeshin at gmail.com>

> അപ്പോ, ഈ കംപ്യൂട്ടര്‍ എന്നു പറയുന്നത് മലയാളം വാക്കല്ല, അല്ല്യോ?
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130301/949e94c1/attachment-0003.htm>


More information about the discuss mailing list