[smc-discuss] [Wikiml-l] Sayahna Foundation - Malayalam E Books

സിബു സി ജെ cibucj at gmail.com
Fri May 10 08:21:37 PDT 2013


അഖിലൻ പറഞ്ഞതിനോട് യോജിപ്പ്.


2013, ഏപ്രിൽ 23 3:09 AM ന്, അഖിൽ കൃഷ്ണൻ എസ്. <akhilkrishnans at gmail.com>എഴുതി:

> പുസ്തകങ്ങൾ സ്കാൻ ചെയ്ത്‌ ചേർക്കാനും അതു് ടൈപ്പ്‌ ചെയ്ത്‌ ചേർക്കാനും,
> പ്രൂഫ്‌ റീഡ്‌ ചെയ്യാനും മറ്റൊരു സ്ഥലം വേനോ? വിക്കിഗ്രന്ഥശാല തന്നെ
> ഉപയോഗിച്ചാൽ പോരേ?  ഡേഷാവു ഫോർമാറ്റിൽ പുസ്തകം ചേർക്കാനുള്ള
> സൗകര്യമിവിടെയുണ്ടല്ലോ. മാത്രമല്ല, എഡിറ്റ്‌ ചെയ്തുകൊണ്ടിരിക്കുന്നവ, തെറ്റു
> തിരുത്തൽ നടന്നു കൊണ്ടിരിക്കുന്നവ, പ്രൂഫ്‌ റീഡിങ്ങ്‌ കഴിഞ്ഞവ എന്നിങ്ങനെ
> രേഖപ്പെടുത്താനും ഇതിലാവും. എഡിറ്റുകൾ വ്യക്തമായി ഡോക്യുമന്റ്‌ ചെയ്യുകയും
> ചെയ്യും.
>
> സസ്നേഹം,
> അഖിലൻ
> (മൊബൈൽ മുഖാന്തരം)
> On 23 Apr 2013 14:44, "Sasi Kumar" <sasi.fsf at gmail.com> wrote:
>
>> മലയാളം പുസ്തകങ്ങളുടെ ടെക്‌സ്റ്റ് യൂണിക്കോഡില്‍ ടൈപ്പ് ചെയ്തു ചേര്‍ക്കാനും
>> തയാറായ പുസ്തകങ്ങള്‍ വായിച്ചു നോക്കി തെറ്റു തിരുത്താനും സായാഹ്ന ഫൌണ്ടേഷന്‍
>> വോളന്റിയറന്മാരുടെ സഹായം ആവശ്യപ്പെടുന്നു. പുസ്തകങ്ങളുടെ സ്ക്കാന്‍ ചെയ്ത
>> ഇമേജും അതു് ടൈപ്പ് ചെയ്തു ചേര്‍ക്കാനുള്ള സ്ഥലവും വോളന്റിയറന്മാര്‍ക്കു്
>> ഓണ്‍ലൈന്‍ ലഭ്യമാക്കുന്നതാണു്. പ്രൂഫ് നോക്കുന്നതും ഓണ്ടലൈന്‍
>> ചെയ്യാവുന്നതാണു്. താല്പര്യമുള്ളവര്‍ sasi.fsf at gmail.com എന്ന
>> വിലാസത്തിലേക്കോ info at sayahna.org എന്ന വിലാസത്തിലേക്കോ എഴുതാന്‍
>> താല്പര്യപ്പെടുന്നു.
>>
>> സസ്നേഹം,
>> ശശി
>>
>>
>> 2013/4/23 Kevin Siji <kevinsiji at gmail.com>
>>
>>> സായാഹ്ന പ്രവർത്തകർക്കു് അഭിവാദ്യങ്ങൾ, ആയിരക്കണക്കായിരക്കണക്കിനു
>>> പുസ്തകങ്ങൾ ഇറക്കുവാനുതകുമാറു് മലയാളിസമൂഹം വളരട്ടെ എന്നാശിയ്ക്കുന്നു.
>>>
>>>
>>> 2013/4/23 manoj k <manojkmohanme03107 at gmail.com>
>>>
>>>> ഇന്ന് ലോക പുസ്തകദിനമാണല്ലോ. മലയാളത്തിലെ ഈ-വായനയേയും
>>>> പ്രസിദ്ധീകരണങ്ങളേയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടെ
>>>> പ്രവർത്തിക്കുന്ന കൂട്ടായ്മയായ സായാഹ്ന ഫൌണ്ടേഷനെ പരിചയപ്പെടുത്തുന്നു.
>>>> ----------------------------------
>>>> *മലയാള പുസ്തകങ്ങളുടെ ശേഖരം*
>>>>
>>>> തെരഞ്ഞെടുത്ത ഏതാനും മലയാള പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകള്‍ സായാഹ്ന
>>>> ഫൌണ്ടേഷനില്‍ <http://books.sayahna.org/ml/> നിന്നും ലഭ്യമാണ്.
>>>> വായനക്കാര്‍ക്ക് യഥേഷ്ടം ഇവിടെനിന്നും ഇറക്കുവാനും അവ തങ്ങളുടെ
>>>> കമ്പ്യൂട്ടറുകളിലേക്കോ ഇ-പുസ്തകങ്ങള്‍ വായിക്കുവാനുതകുന്ന മറ്റ് ഉപകരണങ്ങളിലോ
>>>> നിയമവിധേയമായിത്തന്നെ പകര്‍ത്തുവാനും അവകാശമുണ്ടായിരിക്കുന്നതാണ്. ക്രിയേറ്റിവ്
>>>> കോമണ്‍സിന്റെ <http://www.creativecommons.org/>പകര്‍പ്പവകാശ നിബന്ധനകള്‍
>>>> പ്രകാരം വിതരണം ചെയ്യപ്പെടുന്ന ഈ പുസ്തകങ്ങള്‍ക്ക് യാതൊരു വിലയും
>>>> നല്‍കേണ്ടതില്ല, നൂറ് ശതമാനം സൌജന്യമാണ്.
>>>>
>>>> പുസ്തകങ്ങളും വായനയും നശിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തില്‍
>>>> ഇ-പുസ്തകങ്ങള്‍ക്ക് വളരെയധികം സാംഗത്യമുണ്ടെന്ന് തോന്നുന്നു.
>>>> യന്ത്രസാമഗ്രികള്‍ നിറഞ്ഞ, അതിസാങ്കേതികത്വം പരിപോഷിപ്പിക്കുകയും
>>>> നിയന്ത്രിക്കുകയും ചെയ്യുന്ന ഇന്നത്തെ ജീവിതത്തില്‍ പരമ്പരാഗത രീതിയില്‍
>>>> പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ ഒരുതരം അധികപ്പറ്റായി അതിവേഗം
>>>> മാറിക്കൊണ്ടിരിക്കുന്നു, അല്ലെങ്കില്‍ അവ ആധുനികജീവിതത്തിലെ പ്രവണതകളോട്
>>>> യോജിക്കാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. അച്ചടിച്ച പുസ്തകത്തിന്റെ
>>>> വലിപ്പത്തില്‍ തുടങ്ങി, അതിന്റെ സൂക്ഷിക്കല്‍ അപഹരിക്കുന്ന
>>>> പരിമിതസൗകര്യങ്ങളുള്ള നമ്മുടെ വീട്ടിലെ സ്ഥലം, അത് ആവശ്യപ്പെടുന്ന അദ്ധ്വാനവും
>>>> ശ്രമവും, വായിക്കുവാന്‍ കൊടുത്തിട്ട് തിരിച്ചു കിട്ടാത്ത പുസ്തകമുണ്ടാക്കുന്ന
>>>> ഇച്ഛാഭംഗം, എന്ന് തുടങ്ങി അനുദിനം വര്‍ദ്ധിച്ചുവരുന്ന പുസ്തകവിലയിലെ
>>>> വര്‍ദ്ധനവ്, പുസ്തകനിര്‍മ്മിതിക്കായി കാട് വെട്ടിത്തെളിക്കുന്നതിലെ
>>>> പരിസ്ഥിതിജന്യമായ ആശങ്കകള്‍,… ഇങ്ങനെ പോകുന്നു പുസ്തകവിരുദ്ധമായി നമുക്ക്
>>>> നിരത്താവുന്ന ഘടകങ്ങള്‍. ഇവയെല്ലാം ഒറ്റയായും കൂട്ടായും അക്രമിക്കുമ്പോള്‍,
>>>> മനുഷ്യനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന വായനാശീലം എന്നേക്കുമായി
>>>> നഷ്ടപ്പെട്ടുതുടങ്ങുകയായി. തലമുറകള്‍ കടന്ന് പോകവെ, ഈ നഷ്ടപ്പെടല്‍
>>>> പൂര്‍ണമാവുമ്പോള്‍, അറിവും വിവേചനവും വേണ്ടത്ര നേടാനാവാത്ത, അതുകൊണ്ടുതന്നെ
>>>> അക്രമവാസന കൂടിയ ഒരു പുതുതലമുറയെ നേരിടുക എന്ന ദൗത്യം കൂടി നമ്മില്‍ വന്നു
>>>> ചേരുന്നു.
>>>>
>>>> അപ്പോള്‍ വായനയെ എങ്ങിനെ തിരികെക്കൊണ്ടുവരാം? ഒരു പോംവഴി ആധുനികജീവിതത്തെ
>>>> ആകര്‍ഷിക്കുന്ന ഒരു പുസ്തകപ്രസിദ്ധീകരണശൈലിയും സംസ്കാരവും അവലംബിക്കുക,
>>>> സമകാലിക വിവരസാങ്കേതികവിദ്യകളുമായി ഇണങ്ങിപ്പോകുന്ന രീതിയില്‍ പുസ്തകങ്ങളുടെ
>>>> ഘടനയില്‍ മാറ്റം വരുത്തുക, വിതരണത്തിന് ഇന്റര്‍നെറ്റിനെ ഉപയോഗിക്കുക
>>>> എന്നിവയാണ്. ഇ-പതിപ്പുകളുടെയും മറ്റ് ഡിജിറ്റല്‍ രൂപങ്ങളുടെയും പ്രസക്തി
>>>> ഇവിടെയാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ ദശകങ്ങളായി
>>>> പ്രസിദ്ധീകരണ രംഗത്ത് നടന്നു വരുന്ന നൂതന വിവരസാങ്കേതിക വിദ്യകളുപയോഗിച്ചുള്ള
>>>> പരീക്ഷണങ്ങളുടെ വിജയം അതാണ് സൂചിപ്പിക്കുന്നത്.
>>>>
>>>> ഇ-പുസ്തകങ്ങള്‍ ഇന്റര്‍നെറ്റ് വഴി വിതരണം ചെയ്യുന്നതിനാല്‍, വീട്
>>>> വിട്ടിറങ്ങാതെ വാങ്ങുവാന്‍ കഴിയുന്നു എന്നത് കൂടാതെ, വാങ്ങിയ നിമിഷം തന്നെ
>>>> പുസ്തകം നമ്മുടെ ഉപകരണത്തിലേക്കു യാന്ത്രികമായി സ്വയം പകര്‍ത്തപ്പെടുകയും
>>>> ചെയ്യുന്നു. ചലനശേഷി കുറഞ്ഞവര്‍ക്ക് ഇന്റര്‍നെറ്റ് വഴിയുള്ള വിപണനം വലിയ
>>>> അനുഗ്രഹമാണ്. സൂക്ഷിക്കുവാന്‍ അലമാരകളുടെ ആവശ്യമില്ല, അതുകൊണ്ടു തന്നെ
>>>> വീട്ടില്‍ സ്ഥലം നഷ്ടപ്പെടുന്നില്ല, പൊടിപിടിക്കാതെ സൂക്ഷിക്കേണ്ട ശ്രമങ്ങളും
>>>> വേണ്ട. പുസ്തകം എപ്പോഴും നമ്മോടൊപ്പം സഞ്ചരിക്കുന്നു. ഇന്നത്തെ മിക്കവാറും
>>>> ഇ-പുസ്തക ഉപകരണങ്ങള്‍ മൂവായിരത്തോളം പുസ്തകങ്ങള്‍ സൂക്ഷിക്കുവാന്‍
>>>> കെല്പുള്ളവയാണ്. അപ്പോള്‍, ഒരു സഞ്ചരിക്കുന്ന ഗ്രന്ഥശാലയായി മാറുന്നു ഓരോ
>>>> ഇ-ബുക് റീഡറും. കൂടാതെ, നിഘണ്ടു, കുറിപ്പുകളെടുക്കുവാനും, അത്
>>>> സൂക്ഷിക്കുവാനും, അവശ്യാനുസരണം എടുക്കുവാനും, ഇന്റര്‍നെറ്റിലെ മറ്റ്
>>>> സുഹൃത്തുക്കളുമായി പങ്കുവെക്കുവാനും, ഓരോ പുസ്തകത്തിലും വായിച്ചു നിറുത്തിയ
>>>> ഇടം അടയാളപ്പെടുത്തുവാനുമുള്ള സംവിധാനം എന്നു തുടങ്ങി ഒട്ടനവധി സൗകര്യങ്ങള്‍
>>>> ആധുനിക ഇ-ബുക് റീഡറുകള്‍ നല്‍കുന്നു.
>>>>
>>>> അവഗണിക്കാനാവാത്ത ഒരു ഘടകം ഇതിന്റെ സാമ്പത്തിക വശമാണ്. ഇ-പുസ്തകങ്ങളുടെ
>>>> വില അതിന്റെ അച്ചടി രൂപത്തിനെക്കാളും കുറവാണ്, മിക്കവാറും മൂന്നിലൊന്നായി
>>>> ചുരുങ്ങിയതായിട്ടാണ് കാണുന്നത്. പഴയ പുസ്തകങ്ങള്‍, അതായത്
>>>> പകര്‍പ്പവകാശനിയമത്തിന്റെ പരിധിക്ക് പുറത്തായവ, മിക്കവാറും സൌജന്യമായി
>>>> ലഭ്യമാവുന്നു. പാശ്ഛാത്യ രാജ്യങ്ങളില്‍ ഇത്തരം പുസ്തകങ്ങള്‍ എല്ലാം വളരെ
>>>> മുമ്പ് തന്നെ കിട്ടിത്തുടങ്ങിയിരുന്നു. പക്ഷെ, മലയാളത്തിന്റെ സ്ഥിതി
>>>> ദയനീയമാണ്. കാലഘട്ടത്തിന്റെ ആനുകൂല്യങ്ങള്‍ സ്വന്തം ജനതയ്ക്ക്
>>>> എത്തിക്കുന്നതില്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലെ സുഹൃത്തുക്കള്‍ പണിപ്പെടുകയും ആ
>>>> ഭാഷകളെല്ലാം അനുദിനം സമ്പന്നമാവുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, വിക്കി
>>>> ഗ്രന്ഥശാല <http://ml.wikisource.org/> പോലുള്ള സംരംഭങ്ങളില്‍ പോലും
>>>> മലയാള വിഭാഗം ശോചനീയമാം വിധം ശുഷ്ക്കമാണ്. ഒരു വശത്ത് മലയാളത്തിന് ശ്രേഷ്ഠ
>>>> ഭാഷാപദവിക്കു വേണ്ടി മുറവിളി കൂട്ടുമ്പോള്‍, ഭാഷ നേരിടുന്ന ദാരുണമായ
>>>> ദൌര്‍ബല്യങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ പുലര്‍ത്തുന്ന അലംഭാവം കുറ്റകരമായ
>>>> രീതിയിലാണെന്ന് പറയാതെ വയ്യ.
>>>>
>>>> ഈ പശ്ഛാത്തലത്തിലാണ് സായാഹ്ന ഫൌണ്ടേഷന്‍  <http://www.sayahna.org/>ഏതാനും
>>>> സന്നദ്ധസേവകരുടെ സഹായത്തോടു കൂടി പകര്‍പ്പവകാശപരിധിയുടെ കാലയളവ് കഴിഞ്ഞ,
>>>> പൊതുസമൂഹത്തിന്റെ വകയായ പുസ്തകങ്ങള്‍; സ്വതന്ത്രവിതരണത്തില്‍ വിശ്വസിക്കുന്ന
>>>> എഴുത്തുകാരുടെ പുസ്തകങ്ങള്‍ എന്നിവ ഡിജിറ്റൈസ് ചെയ്യുകയും പൊതുസമൂഹത്തിന്റെ
>>>> സ്വതന്ത്രമായ ഉപയോഗത്തിന് സമര്‍പ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി
>>>> മുന്നോട്ടു വന്നിട്ടുള്ളത്. ഈ സംരംഭത്തില്‍ അനുകൂല മനോഭാവമുള്ള ആര്‍ക്കു
>>>> വേണമെങ്കിലും താഴെപ്പറയുന്ന പല രീതികളില്‍ പങ്കെടുക്കാം.
>>>>
>>>>    1. വിക്കി ഗ്രന്ഥശാല പോലുള്ള സംരംഭങ്ങളില്‍ പുസ്തകങ്ങള്‍ ഡിജിറ്റൈസ്
>>>>    ചെയ്യുന്ന പരിപാടിയില്‍ സ്വന്തം നിലക്ക് ഡാറ്റ എന്‍ട്രി, പ്രൂഫ് വായന
>>>>    തുടങ്ങിയവ കഴിയുന്നിടത്തോളം ചെയ്തു കൊടുക്കുക.
>>>>    2. നിങ്ങള്‍ ഒരു എഴുത്തുകാരനാണെങ്കില്‍, സ്വന്തം കൃതികള്‍
>>>>    ക്രിയേറ്റിവ് കോമണ്‍സിന്റെ ഏതെങ്കിലും യുക്തമായ പകര്‍പ്പവകാശനിബന്ധന
>>>>    അനുസരിച്ച് വിതരണാവകാശം നല്കുക.
>>>>    3. നിങ്ങള്‍ക്കു താല്‍പ്പര്യമുള്ള, പകര്‍പ്പവകാശകെട്ടുപാടില്ലാത്ത
>>>>    ഏതെങ്കിലും പുസ്തകമുണ്ടെങ്കില്‍ അത് സ്വന്തം നിലയ്ക്ക് ഡാറ്റ എന്‍ട്രി
>>>>    നടത്തിക്കൊടുക്കുക. സാങ്കേതിക സഹായത്തിന് <info at sayahna.org><info at sayahna.org> എന്ന
>>>>    ഇ-തപാലില്‍ ബന്ധപ്പെടുക.
>>>>    4. സ്വയം ചെയ്യുവാനുള്ള സാങ്കേതിക വൈദഗ്‌ദ്ധ്യം ഇല്ലെങ്കില്‍, ഈ
>>>>    പണിയിലേര്‍പ്പെട്ടിരിക്കുന്ന സേവ (SEWA) <http://www.sewabharath.org/> പോലുള്ള
>>>>    സംഘടനകള്‍ മിതമായ നിരക്കില്‍ ചെയ്തു തരുന്നതാണ്. ഒരു കൊല്ലത്തില്‍ ഒരു പുസ്തകം
>>>>    വീതം ചെയ്യുവാന്‍ കഴിഞ്ഞാല്‍, മലയാളഭാഷയോടും ഈ സമൂഹത്തോടും ചെയ്യാവുന്ന
>>>>    ഏറ്റവും വലിയ ഉപകാരമായിരിക്കും.
>>>>    5. നിങ്ങള്‍ ചിത്രകാരനാണെങ്കില്‍, പുസ്തകങ്ങള്‍ ചിത്രണം ചെയ്യുവാന്‍
>>>>    മുന്നോട്ടു വരിക. ഒട്ടനവധി പുസ്തകങ്ങള്‍ ചിത്രണം കാത്തിരിക്കുന്നു. അതുപോലെ
>>>>    തന്നെയാണ് മുഖചിത്രങ്ങളുടെ കാര്യവും.
>>>>    6. നിങ്ങള്‍ നല്ല ശബ്ദത്തിന്റെ ഉടമയും ഉച്ചാരണശുദ്ധിയുമുണ്ടെങ്കില്‍,
>>>>    പുസ്തകങ്ങളൂടെ ഓഡിയോ പതിപ്പിലേക്കായി ശബ്ദലേഖനം ചെയ്യുവാന്‍ സഹായിക്കുക.
>>>>    7. ഇതൊന്നുമല്ല, വെറും വായനയിലൊതുങ്ങി നില്‍ക്കുന്ന ഒരാളാണെങ്കില്‍,
>>>>    ഏതൊക്കെയാണ് അവശ്യമായും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന പുസ്തകങ്ങളെന്ന് പറയുക.
>>>>    8. ഈ വിവരം സുഹൃത്തുക്കളുമായി പങ്ക് വെയ്ക്കുക.
>>>>
>>>> ലഭ്യമായ പുസ്തകങ്ങള്‍ക്ക് ഈ പേജ് കാണുക <http://books.sayahna.org/ml/>.
>>>> അണിയറപ്രവർത്തകർ <http://www.sayahna.org/?page_id=68>
>>>>
>>>> ------------------------------
>>>>
>>>> Manoj.K/മനോജ്.കെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk>
>>>>
>>>>
>>>> "We are born free...No gates or windows can snatch our freedom...Use
>>>> GNU/Linux - it keeps you free."
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l at lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>> To stop receiving messages from Wikiml-l please visit:
>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>
>>>
>>>
>>>
>>> --
>>> Regards,
>>> Kevin
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>>
>> --
>> V. Sasi Kumar
>> Free Software Foundation of India
>> Please see: http://swatantryam.blogspot.com/
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130510/36ad281b/attachment-0002.htm>


More information about the discuss mailing list