[smc-discuss] [Wikiml-l] Sayahna Foundation - Malayalam E Books

chris james jkuttu at gmail.com
Mon May 20 22:13:29 PDT 2013


hi,
i think this is the right place to present my experimental web reader, its
a malaylam aggragator; please take a look
www.weekendblogs.com
right now i'm using english , because this machine dont have an malayalam
typing option. i will add it soon.
any way thanks in advance.

regards


2013/5/20 Balasankar Chelamattath <c.balasankar at gmail.com>

> Free to all എന്ന് ഉദ്ദേശിച്ചത് സൗജന്യമായി എന്നാണോ അതോ സ്വതന്ത്രമായി എന്നോ?
> സൗജന്യം = വില നൽകേണ്ടാത്തത്
> സ്വതന്ത്രം = ഉള്ളടക്കം (ആട്രിബ്യൂഷൻ നൽകിക്കൊണ്ട്) ആർക്കും ഉപയോഗിക്കാവുന്നത്
>
> Regards,
> Balasankar C
>
>
>
> 2013, മേയ് 19 9:59 PM ന്, Raghuraman K.G. <sarovaram680001 at gmail.com>എഴുതി:
>
> To all
>> I am the editor of Malayalam monthly Sarovaram and Sukrutham published
>> from Thrissur.
>> We wish to publish it in web. Total pages : 2000 A4 size. Typing is
>> almost completed.
>> Advice me best ways to  make available all text and  four colour
>> covers.free to all.
>> Raghuraman K.G.
>>
>> On 5/10/13, സിബു സി ജെ <cibucj at gmail.com> wrote:
>> > അഖിലൻ പറഞ്ഞതിനോട് യോജിപ്പ്.
>> >
>> >
>> > 2013, ഏപ്രിൽ 23 3:09 AM ന്, അഖിൽ കൃഷ്ണൻ എസ്.
>> > <akhilkrishnans at gmail.com>എഴുതി:
>> >
>> >> പുസ്തകങ്ങൾ സ്കാൻ ചെയ്ത്‌ ചേർക്കാനും അതു് ടൈപ്പ്‌ ചെയ്ത്‌ ചേർക്കാനും,
>> >> പ്രൂഫ്‌ റീഡ്‌ ചെയ്യാനും മറ്റൊരു സ്ഥലം വേനോ? വിക്കിഗ്രന്ഥശാല തന്നെ
>> >> ഉപയോഗിച്ചാൽ പോരേ?  ഡേഷാവു ഫോർമാറ്റിൽ പുസ്തകം ചേർക്കാനുള്ള
>> >> സൗകര്യമിവിടെയുണ്ടല്ലോ. മാത്രമല്ല, എഡിറ്റ്‌ ചെയ്തുകൊണ്ടിരിക്കുന്നവ,
>> തെറ്റു
>> >> തിരുത്തൽ നടന്നു കൊണ്ടിരിക്കുന്നവ, പ്രൂഫ്‌ റീഡിങ്ങ്‌ കഴിഞ്ഞവ എന്നിങ്ങനെ
>> >> രേഖപ്പെടുത്താനും ഇതിലാവും. എഡിറ്റുകൾ വ്യക്തമായി ഡോക്യുമന്റ്‌ ചെയ്യുകയും
>> >> ചെയ്യും.
>> >>
>> >> സസ്നേഹം,
>> >> അഖിലൻ
>> >> (മൊബൈൽ മുഖാന്തരം)
>> >> On 23 Apr 2013 14:44, "Sasi Kumar" <sasi.fsf at gmail.com> wrote:
>> >>
>> >>> മലയാളം പുസ്തകങ്ങളുടെ ടെക്‌സ്റ്റ് യൂണിക്കോഡില്‍ ടൈപ്പ് ചെയ്തു
>> >>> ചേര്‍ക്കാനും
>> >>> തയാറായ പുസ്തകങ്ങള്‍ വായിച്ചു നോക്കി തെറ്റു തിരുത്താനും സായാഹ്ന
>> >>> ഫൌണ്ടേഷന്‍
>> >>> വോളന്റിയറന്മാരുടെ സഹായം ആവശ്യപ്പെടുന്നു. പുസ്തകങ്ങളുടെ സ്ക്കാന്‍ ചെയ്ത
>> >>> ഇമേജും അതു് ടൈപ്പ് ചെയ്തു ചേര്‍ക്കാനുള്ള സ്ഥലവും വോളന്റിയറന്മാര്‍ക്കു്
>> >>> ഓണ്‍ലൈന്‍ ലഭ്യമാക്കുന്നതാണു്. പ്രൂഫ് നോക്കുന്നതും ഓണ്ടലൈന്‍
>> >>> ചെയ്യാവുന്നതാണു്. താല്പര്യമുള്ളവര്‍ sasi.fsf at gmail.com എന്ന
>> >>> വിലാസത്തിലേക്കോ info at sayahna.org എന്ന വിലാസത്തിലേക്കോ എഴുതാന്‍
>> >>> താല്പര്യപ്പെടുന്നു.
>> >>>
>> >>> സസ്നേഹം,
>> >>> ശശി
>> >>>
>> >>>
>> >>> 2013/4/23 Kevin Siji <kevinsiji at gmail.com>
>> >>>
>> >>>> സായാഹ്ന പ്രവർത്തകർക്കു് അഭിവാദ്യങ്ങൾ, ആയിരക്കണക്കായിരക്കണക്കിനു
>> >>>> പുസ്തകങ്ങൾ ഇറക്കുവാനുതകുമാറു് മലയാളിസമൂഹം വളരട്ടെ എന്നാശിയ്ക്കുന്നു.
>> >>>>
>> >>>>
>> >>>> 2013/4/23 manoj k <manojkmohanme03107 at gmail.com>
>> >>>>
>> >>>>> ഇന്ന് ലോക പുസ്തകദിനമാണല്ലോ. മലയാളത്തിലെ ഈ-വായനയേയും
>> >>>>> പ്രസിദ്ധീകരണങ്ങളേയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടെ
>> >>>>> പ്രവർത്തിക്കുന്ന കൂട്ടായ്മയായ സായാഹ്ന ഫൌണ്ടേഷനെ പരിചയപ്പെടുത്തുന്നു.
>> >>>>> ----------------------------------
>> >>>>> *മലയാള പുസ്തകങ്ങളുടെ ശേഖരം*
>> >>>>>
>> >>>>> തെരഞ്ഞെടുത്ത ഏതാനും മലയാള പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകള്‍
>> >>>>> സായാഹ്ന
>> >>>>> ഫൌണ്ടേഷനില്‍ <http://books.sayahna.org/ml/> നിന്നും ലഭ്യമാണ്.
>> >>>>> വായനക്കാര്‍ക്ക് യഥേഷ്ടം ഇവിടെനിന്നും ഇറക്കുവാനും അവ തങ്ങളുടെ
>> >>>>> കമ്പ്യൂട്ടറുകളിലേക്കോ ഇ-പുസ്തകങ്ങള്‍ വായിക്കുവാനുതകുന്ന മറ്റ്
>> >>>>> ഉപകരണങ്ങളിലോ
>> >>>>> നിയമവിധേയമായിത്തന്നെ പകര്‍ത്തുവാനും അവകാശമുണ്ടായിരിക്കുന്നതാണ്.
>> >>>>> ക്രിയേറ്റിവ്
>> >>>>> കോമണ്‍സിന്റെ <http://www.creativecommons.org/>പകര്‍പ്പവകാശ
>> നിബന്ധനകള്‍
>> >>>>> പ്രകാരം വിതരണം ചെയ്യപ്പെടുന്ന ഈ പുസ്തകങ്ങള്‍ക്ക് യാതൊരു വിലയും
>> >>>>> നല്‍കേണ്ടതില്ല, നൂറ് ശതമാനം സൌജന്യമാണ്.
>> >>>>>
>> >>>>> പുസ്തകങ്ങളും വായനയും നശിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തില്‍
>> >>>>> ഇ-പുസ്തകങ്ങള്‍ക്ക് വളരെയധികം സാംഗത്യമുണ്ടെന്ന് തോന്നുന്നു.
>> >>>>> യന്ത്രസാമഗ്രികള്‍ നിറഞ്ഞ, അതിസാങ്കേതികത്വം പരിപോഷിപ്പിക്കുകയും
>> >>>>> നിയന്ത്രിക്കുകയും ചെയ്യുന്ന ഇന്നത്തെ ജീവിതത്തില്‍ പരമ്പരാഗത
>> രീതിയില്‍
>> >>>>> പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ ഒരുതരം അധികപ്പറ്റായി അതിവേഗം
>> >>>>> മാറിക്കൊണ്ടിരിക്കുന്നു, അല്ലെങ്കില്‍ അവ ആധുനികജീവിതത്തിലെ
>> പ്രവണതകളോട്
>> >>>>> യോജിക്കാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. അച്ചടിച്ച പുസ്തകത്തിന്റെ
>> >>>>> വലിപ്പത്തില്‍ തുടങ്ങി, അതിന്റെ സൂക്ഷിക്കല്‍ അപഹരിക്കുന്ന
>> >>>>> പരിമിതസൗകര്യങ്ങളുള്ള നമ്മുടെ വീട്ടിലെ സ്ഥലം, അത് ആവശ്യപ്പെടുന്ന
>> >>>>> അദ്ധ്വാനവും
>> >>>>> ശ്രമവും, വായിക്കുവാന്‍ കൊടുത്തിട്ട് തിരിച്ചു കിട്ടാത്ത
>> >>>>> പുസ്തകമുണ്ടാക്കുന്ന
>> >>>>> ഇച്ഛാഭംഗം, എന്ന് തുടങ്ങി അനുദിനം വര്‍ദ്ധിച്ചുവരുന്ന പുസ്തകവിലയിലെ
>> >>>>> വര്‍ദ്ധനവ്, പുസ്തകനിര്‍മ്മിതിക്കായി കാട് വെട്ടിത്തെളിക്കുന്നതിലെ
>> >>>>> പരിസ്ഥിതിജന്യമായ ആശങ്കകള്‍,… ഇങ്ങനെ പോകുന്നു പുസ്തകവിരുദ്ധമായി
>> നമുക്ക്
>> >>>>> നിരത്താവുന്ന ഘടകങ്ങള്‍. ഇവയെല്ലാം ഒറ്റയായും കൂട്ടായും
>> >>>>> അക്രമിക്കുമ്പോള്‍,
>> >>>>> മനുഷ്യനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന വായനാശീലം എന്നേക്കുമായി
>> >>>>> നഷ്ടപ്പെട്ടുതുടങ്ങുകയായി. തലമുറകള്‍ കടന്ന് പോകവെ, ഈ നഷ്ടപ്പെടല്‍
>> >>>>> പൂര്‍ണമാവുമ്പോള്‍, അറിവും വിവേചനവും വേണ്ടത്ര നേടാനാവാത്ത,
>> >>>>> അതുകൊണ്ടുതന്നെ
>> >>>>> അക്രമവാസന കൂടിയ ഒരു പുതുതലമുറയെ നേരിടുക എന്ന ദൗത്യം കൂടി നമ്മില്‍
>> >>>>> വന്നു
>> >>>>> ചേരുന്നു.
>> >>>>>
>> >>>>> അപ്പോള്‍ വായനയെ എങ്ങിനെ തിരികെക്കൊണ്ടുവരാം? ഒരു പോംവഴി
>> ആധുനികജീവിതത്തെ
>> >>>>> ആകര്‍ഷിക്കുന്ന ഒരു പുസ്തകപ്രസിദ്ധീകരണശൈലിയും സംസ്കാരവും അവലംബിക്കുക,
>> >>>>> സമകാലിക വിവരസാങ്കേതികവിദ്യകളുമായി ഇണങ്ങിപ്പോകുന്ന രീതിയില്‍
>> >>>>> പുസ്തകങ്ങളുടെ
>> >>>>> ഘടനയില്‍ മാറ്റം വരുത്തുക, വിതരണത്തിന് ഇന്റര്‍നെറ്റിനെ ഉപയോഗിക്കുക
>> >>>>> എന്നിവയാണ്. ഇ-പതിപ്പുകളുടെയും മറ്റ് ഡിജിറ്റല്‍ രൂപങ്ങളുടെയും
>> പ്രസക്തി
>> >>>>> ഇവിടെയാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ ദശകങ്ങളായി
>> >>>>> പ്രസിദ്ധീകരണ രംഗത്ത് നടന്നു വരുന്ന നൂതന വിവരസാങ്കേതിക
>> >>>>> വിദ്യകളുപയോഗിച്ചുള്ള
>> >>>>> പരീക്ഷണങ്ങളുടെ വിജയം അതാണ് സൂചിപ്പിക്കുന്നത്.
>> >>>>>
>> >>>>> ഇ-പുസ്തകങ്ങള്‍ ഇന്റര്‍നെറ്റ് വഴി വിതരണം ചെയ്യുന്നതിനാല്‍, വീട്
>> >>>>> വിട്ടിറങ്ങാതെ വാങ്ങുവാന്‍ കഴിയുന്നു എന്നത് കൂടാതെ, വാങ്ങിയ നിമിഷം
>> >>>>> തന്നെ
>> >>>>> പുസ്തകം നമ്മുടെ ഉപകരണത്തിലേക്കു യാന്ത്രികമായി സ്വയം
>> പകര്‍ത്തപ്പെടുകയും
>> >>>>> ചെയ്യുന്നു. ചലനശേഷി കുറഞ്ഞവര്‍ക്ക് ഇന്റര്‍നെറ്റ് വഴിയുള്ള വിപണനം
>> വലിയ
>> >>>>> അനുഗ്രഹമാണ്. സൂക്ഷിക്കുവാന്‍ അലമാരകളുടെ ആവശ്യമില്ല, അതുകൊണ്ടു തന്നെ
>> >>>>> വീട്ടില്‍ സ്ഥലം നഷ്ടപ്പെടുന്നില്ല, പൊടിപിടിക്കാതെ സൂക്ഷിക്കേണ്ട
>> >>>>> ശ്രമങ്ങളും
>> >>>>> വേണ്ട. പുസ്തകം എപ്പോഴും നമ്മോടൊപ്പം സഞ്ചരിക്കുന്നു. ഇന്നത്തെ
>> >>>>> മിക്കവാറും
>> >>>>> ഇ-പുസ്തക ഉപകരണങ്ങള്‍ മൂവായിരത്തോളം പുസ്തകങ്ങള്‍ സൂക്ഷിക്കുവാന്‍
>> >>>>> കെല്പുള്ളവയാണ്. അപ്പോള്‍, ഒരു സഞ്ചരിക്കുന്ന ഗ്രന്ഥശാലയായി മാറുന്നു
>> ഓരോ
>> >>>>> ഇ-ബുക് റീഡറും. കൂടാതെ, നിഘണ്ടു, കുറിപ്പുകളെടുക്കുവാനും, അത്
>> >>>>> സൂക്ഷിക്കുവാനും, അവശ്യാനുസരണം എടുക്കുവാനും, ഇന്റര്‍നെറ്റിലെ മറ്റ്
>> >>>>> സുഹൃത്തുക്കളുമായി പങ്കുവെക്കുവാനും, ഓരോ പുസ്തകത്തിലും വായിച്ചു
>> >>>>> നിറുത്തിയ
>> >>>>> ഇടം അടയാളപ്പെടുത്തുവാനുമുള്ള സംവിധാനം എന്നു തുടങ്ങി ഒട്ടനവധി
>> >>>>> സൗകര്യങ്ങള്‍
>> >>>>> ആധുനിക ഇ-ബുക് റീഡറുകള്‍ നല്‍കുന്നു.
>> >>>>>
>> >>>>> അവഗണിക്കാനാവാത്ത ഒരു ഘടകം ഇതിന്റെ സാമ്പത്തിക വശമാണ്. ഇ-പുസ്തകങ്ങളുടെ
>> >>>>> വില അതിന്റെ അച്ചടി രൂപത്തിനെക്കാളും കുറവാണ്, മിക്കവാറും
>> മൂന്നിലൊന്നായി
>> >>>>> ചുരുങ്ങിയതായിട്ടാണ് കാണുന്നത്. പഴയ പുസ്തകങ്ങള്‍, അതായത്
>> >>>>> പകര്‍പ്പവകാശനിയമത്തിന്റെ പരിധിക്ക് പുറത്തായവ, മിക്കവാറും സൌജന്യമായി
>> >>>>> ലഭ്യമാവുന്നു. പാശ്ഛാത്യ രാജ്യങ്ങളില്‍ ഇത്തരം പുസ്തകങ്ങള്‍ എല്ലാം
>> വളരെ
>> >>>>> മുമ്പ് തന്നെ കിട്ടിത്തുടങ്ങിയിരുന്നു. പക്ഷെ, മലയാളത്തിന്റെ സ്ഥിതി
>> >>>>> ദയനീയമാണ്. കാലഘട്ടത്തിന്റെ ആനുകൂല്യങ്ങള്‍ സ്വന്തം ജനതയ്ക്ക്
>> >>>>> എത്തിക്കുന്നതില്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലെ സുഹൃത്തുക്കള്‍
>> പണിപ്പെടുകയും
>> >>>>> ആ
>> >>>>> ഭാഷകളെല്ലാം അനുദിനം സമ്പന്നമാവുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍,
>> വിക്കി
>> >>>>> ഗ്രന്ഥശാല <http://ml.wikisource.org/> പോലുള്ള സംരംഭങ്ങളില്‍ പോലും
>> >>>>> മലയാള വിഭാഗം ശോചനീയമാം വിധം ശുഷ്ക്കമാണ്. ഒരു വശത്ത് മലയാളത്തിന്
>> >>>>> ശ്രേഷ്ഠ
>> >>>>> ഭാഷാപദവിക്കു വേണ്ടി മുറവിളി കൂട്ടുമ്പോള്‍, ഭാഷ നേരിടുന്ന ദാരുണമായ
>> >>>>> ദൌര്‍ബല്യങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ പുലര്‍ത്തുന്ന അലംഭാവം
>> >>>>> കുറ്റകരമായ
>> >>>>> രീതിയിലാണെന്ന് പറയാതെ വയ്യ.
>> >>>>>
>> >>>>> ഈ പശ്ഛാത്തലത്തിലാണ് സായാഹ്ന ഫൌണ്ടേഷന്‍
>> >>>>> <http://www.sayahna.org/>ഏതാനും
>> >>>>> സന്നദ്ധസേവകരുടെ സഹായത്തോടു കൂടി പകര്‍പ്പവകാശപരിധിയുടെ കാലയളവ്
>> കഴിഞ്ഞ,
>> >>>>> പൊതുസമൂഹത്തിന്റെ വകയായ പുസ്തകങ്ങള്‍; സ്വതന്ത്രവിതരണത്തില്‍
>> >>>>> വിശ്വസിക്കുന്ന
>> >>>>> എഴുത്തുകാരുടെ പുസ്തകങ്ങള്‍ എന്നിവ ഡിജിറ്റൈസ് ചെയ്യുകയും
>> >>>>> പൊതുസമൂഹത്തിന്റെ
>> >>>>> സ്വതന്ത്രമായ ഉപയോഗത്തിന് സമര്‍പ്പിക്കുകയും ചെയ്യുക എന്ന
>> >>>>> ലക്ഷ്യത്തോടുകൂടി
>> >>>>> മുന്നോട്ടു വന്നിട്ടുള്ളത്. ഈ സംരംഭത്തില്‍ അനുകൂല മനോഭാവമുള്ള
>> ആര്‍ക്കു
>> >>>>> വേണമെങ്കിലും താഴെപ്പറയുന്ന പല രീതികളില്‍ പങ്കെടുക്കാം.
>> >>>>>
>> >>>>>    1. വിക്കി ഗ്രന്ഥശാല പോലുള്ള സംരംഭങ്ങളില്‍ പുസ്തകങ്ങള്‍ ഡിജിറ്റൈസ്
>> >>>>>    ചെയ്യുന്ന പരിപാടിയില്‍ സ്വന്തം നിലക്ക് ഡാറ്റ എന്‍ട്രി, പ്രൂഫ്
>> വായന
>> >>>>>    തുടങ്ങിയവ കഴിയുന്നിടത്തോളം ചെയ്തു കൊടുക്കുക.
>> >>>>>    2. നിങ്ങള്‍ ഒരു എഴുത്തുകാരനാണെങ്കില്‍, സ്വന്തം കൃതികള്‍
>> >>>>>    ക്രിയേറ്റിവ് കോമണ്‍സിന്റെ ഏതെങ്കിലും യുക്തമായ പകര്‍പ്പവകാശനിബന്ധന
>> >>>>>    അനുസരിച്ച് വിതരണാവകാശം നല്കുക.
>> >>>>>    3. നിങ്ങള്‍ക്കു താല്‍പ്പര്യമുള്ള, പകര്‍പ്പവകാശകെട്ടുപാടില്ലാത്ത
>> >>>>>    ഏതെങ്കിലും പുസ്തകമുണ്ടെങ്കില്‍ അത് സ്വന്തം നിലയ്ക്ക് ഡാറ്റ
>> എന്‍ട്രി
>> >>>>>    നടത്തിക്കൊടുക്കുക. സാങ്കേതിക സഹായത്തിന്
>> >>>>> <info at sayahna.org><info at sayahna.org> എന്ന
>> >>>>>    ഇ-തപാലില്‍ ബന്ധപ്പെടുക.
>> >>>>>    4. സ്വയം ചെയ്യുവാനുള്ള സാങ്കേതിക വൈദഗ്‌ദ്ധ്യം ഇല്ലെങ്കില്‍, ഈ
>> >>>>>    പണിയിലേര്‍പ്പെട്ടിരിക്കുന്ന സേവ (SEWA) <
>> http://www.sewabharath.org/>
>> >>>>> പോലുള്ള
>> >>>>>    സംഘടനകള്‍ മിതമായ നിരക്കില്‍ ചെയ്തു തരുന്നതാണ്. ഒരു കൊല്ലത്തില്‍
>> ഒരു
>> >>>>> പുസ്തകം
>> >>>>>    വീതം ചെയ്യുവാന്‍ കഴിഞ്ഞാല്‍, മലയാളഭാഷയോടും ഈ സമൂഹത്തോടും
>> >>>>> ചെയ്യാവുന്ന
>> >>>>>    ഏറ്റവും വലിയ ഉപകാരമായിരിക്കും.
>> >>>>>    5. നിങ്ങള്‍ ചിത്രകാരനാണെങ്കില്‍, പുസ്തകങ്ങള്‍ ചിത്രണം ചെയ്യുവാന്‍
>> >>>>>    മുന്നോട്ടു വരിക. ഒട്ടനവധി പുസ്തകങ്ങള്‍ ചിത്രണം കാത്തിരിക്കുന്നു.
>> >>>>> അതുപോലെ
>> >>>>>    തന്നെയാണ് മുഖചിത്രങ്ങളുടെ കാര്യവും.
>> >>>>>    6. നിങ്ങള്‍ നല്ല ശബ്ദത്തിന്റെ ഉടമയും
>> ഉച്ചാരണശുദ്ധിയുമുണ്ടെങ്കില്‍,
>> >>>>>    പുസ്തകങ്ങളൂടെ ഓഡിയോ പതിപ്പിലേക്കായി ശബ്ദലേഖനം ചെയ്യുവാന്‍
>> >>>>> സഹായിക്കുക.
>> >>>>>    7. ഇതൊന്നുമല്ല, വെറും വായനയിലൊതുങ്ങി നില്‍ക്കുന്ന ഒരാളാണെങ്കില്‍,
>> >>>>>    ഏതൊക്കെയാണ് അവശ്യമായും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന
>> പുസ്തകങ്ങളെന്ന്
>> >>>>> പറയുക.
>> >>>>>    8. ഈ വിവരം സുഹൃത്തുക്കളുമായി പങ്ക് വെയ്ക്കുക.
>> >>>>>
>> >>>>> ലഭ്യമായ പുസ്തകങ്ങള്‍ക്ക് ഈ പേജ് കാണുക <http://books.sayahna.org/ml/
>> >.
>> >>>>> അണിയറപ്രവർത്തകർ <http://www.sayahna.org/?page_id=68>
>> >>>>>
>> >>>>> ------------------------------
>> >>>>>
>> >>>>> Manoj.K/മനോജ്.കെ<
>> http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk
>> >
>> >>>>>
>> >>>>>
>> >>>>> "We are born free...No gates or windows can snatch our freedom...Use
>> >>>>> GNU/Linux - it keeps you free."
>> >>>>>
>> >>>>> _______________________________________________
>> >>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>>>> email: Wikiml-l at lists.wikimedia.org
>> >>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>>>
>> >>>>> To stop receiving messages from Wikiml-l please visit:
>> >>>>> https://lists.wikimedia.org/mailman/options/wikiml-l
>> >>>>>
>> >>>>
>> >>>>
>> >>>>
>> >>>> --
>> >>>> Regards,
>> >>>> Kevin
>> >>>>
>> >>>> _______________________________________________
>> >>>> Swathanthra Malayalam Computing discuss Mailing List
>> >>>> Project: https://savannah.nongnu.org/projects/smc
>> >>>> Web: http://smc.org.in | IRC : #smc-project @ freenode
>> >>>> discuss at lists.smc.org.in
>> >>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>>>
>> >>>>
>> >>>>
>> >>>
>> >>>
>> >>> --
>> >>> V. Sasi Kumar
>> >>> Free Software Foundation of India
>> >>> Please see: http://swatantryam.blogspot.com/
>> >>>
>> >>> _______________________________________________
>> >>> Swathanthra Malayalam Computing discuss Mailing List
>> >>> Project: https://savannah.nongnu.org/projects/smc
>> >>> Web: http://smc.org.in | IRC : #smc-project @ freenode
>> >>> discuss at lists.smc.org.in
>> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>>
>> >>>
>> >>>
>> >> _______________________________________________
>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> email: Wikiml-l at lists.wikimedia.org
>> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>
>> >> To stop receiving messages from Wikiml-l please visit:
>> >> https://lists.wikimedia.org/mailman/options/wikiml-l
>> >>
>> >
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130521/6b09a8ad/attachment-0002.htm>


More information about the discuss mailing list