[smc-discuss] Meeting Minutes: SMC Status update

sooraj kenoth soorajkenoth at gmail.com
Tue Oct 1 23:27:08 PDT 2013


SoorajKenoth: hi all
SoorajKenoth: എന്താ നമ്മുടെ പരിപാടിയുടെ അവസ്ഥ?
SoorajKenoth: manojkmohan: ഇപ്പോഴത്തെ സ്ഥിതി ഒന്ന് വിശദീകരിക്കാമോ?
manojkmohan: അവസ്ഥ എന്താ.. അക്കാദമി അതുപോലൊക്കെ തന്നെയുണ്ട് അവിടെ
manojkmohan: വിശദീകരിക്കാന്‍ മാത്രമൊന്നുമില്ല.
SoorajKenoth: എന്നാല്‍ എന്റെ ഭാഗത്തുനിന്നുള്ള കാര്യം പറയാം
jishnu7: manojkmohan, ഇനി നടക്കാന്‍ പോവുന്ന വിളംബര പരുപാടികളുടെ ഒരു
list തരാമോ. website update ചെയ്യാനാണ്.
manojkmohan: വിളംബര പരിപാടികളിലൊന്ന് 5ന് നടക്കുന്ന ഓണ്‍ലൈന്‍ സെഷനാണ്
manojkmohan: SoorajKenoth, ന് കൂടുതല്‍ അറിയാം
jishnu7: I was offline for last few weeks, So I am not uptodate
jishnu7: s/weeks/days
manojkmohan: ഇന്ന് പാലക്കാട് ഒരു പരിപാടിയുണ്ടെന്ന് തോന്നുന്നു
manojkmohan: gem,
aneeshnl: balasankarc, There?
SoorajKenoth: calicut/MG യൂനീവേര്‍സിറ്റികളില്‍ എഞ്ചിനീയറിങ്ങ്
കോളേജില്‍ പാഠം തീര്‍ക്കലും പരീക്ഷയുമാണ്. അവിടുന്ന് കാര്യമായ
പങ്കാളിത്തം ഉണ്ടാവനിയില്ല. അതേ സമയം govt. women's college tvm LBS
women's college TVM, Kerala univercity CET തുടങ്ങിയസ്ഥലത്തു നിന്ന്
പങ്കെടുക്കാന്‍ താല്പര്യം അറിയിച്ചിട്ടുണ്ട്
manojkmohan: ഞാന്‍ എക്സിബിഷനുള്ള ആളുകളെ ഒരുഭാഗത്ത് നിന്ന് വിളിച്ച്
കണ്‍ഫേം ചെയ്യുന്നുണ്ട്
balasankarc: aneeshnl, now yes... was having food..
aneeshnl: balasankarc, ശരി
balasankarc: SoorajKenoth, ബ്രൂസ് മാത്യൂസ് സാറിനെ വിളിച്ചിരിന്നു...
മെയിൽ കണ്ടായിരുന്നോ?
SoorajKenoth: അതുപോലെ തന്നെ KSSP DAKF തുടങ്ങിയ സംഘടനയും SPACE ഉം
നമ്മളോട് സഹകരിക്കാം എന്ന് അറിയിച്ചിരുന്നു. പക്ഷേ അവര്‍ക്ക് എങ്ങനെയാ
നടത്തിപ്പിന്റെ ഭാഗമാവാന്‍ കഴിയും എന്ന് പിടികിട്ടിയിട്ടില്ല.
 - balasankarc2 - balasankarc -
SoorajKenoth: balasankarc ഇല്ല. ഞാന്‍ മിക്കവാറും ഓഫ് ലൈന്‍ ആണ്
 - kaakku has disconnected (Ping timeout: 240 seconds)
SoorajKenoth: മനോജ് ഈ ആഴ്ച ബാഗ്ലൂര് പോവും, അനിവറും ബാഗ്ലൂരാണ്,
ഫലത്തില്‍ രഞ്ജിത്ത് മാഷ് ഒറ്റക്കാണ്
balasankarc: SoorajKenoth, യു സി കോളേജ് നടക്കില്ല... അവിടെ ആരും
ഇല്ലെന്ന്... പരീക്ഷ, വാല്യുവേഷൻ ഇത്യാദി കാര്യങ്ങൾ... നവംബറിൽ ഇത്തിരി
വിപുലമായിട്ട് വേണമെങ്കിൽ ഒരെണ്ണം നടത്താമെന്ന്...
SoorajKenoth: ആഹാ അപ്പോ കാര്യങ്ങള്‍ ഒന്നൂടെ കുഴഞ്ഞൂ. ആര്‍ക്കെങ്കിലും
എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ?
balasankarc: SoorajKenoth, കേരള യൂണിവേഴ്സിറ്റിയിലെ പരീക്ഷ അവസ്ഥ
എന്താന്ന് അറിയാമോ?
 - balasankarc2 - balasankarc -
SoorajKenoth: balasankarc അവിടുന്ന് അഞ്ചാറ് പേരെ പ്രതീക്ഷിക്കാം
manojkmohan: ഇനി ക്യാമ്പ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാതെ
പരിപാടിയെക്കുറിച്ച് നോക്കൂ. ക്യാമ്പുകള്‍ നമ്മുടെ പരിപാടി കഴിഞ്ഞിട്ടും
ചെയ്യാം. ബ്രോഷര്‍ പ്രിന്റ് ചെയ്തിട്ടില്ല.
manojkmohan: എവിടേയ്ക്കും അദ്യോഗികമായി ക്ഷണം പോയിട്ടില്ല
SoorajKenoth: തിരുവന്തപുരത്ത് നിന്ന് മൊത്തം ഒരു പതിന്ഞ്ച് പേരെ
കണക്കാക്കാം എന്ന് തോന്നുന്നു
manojkmohan: ലോക്കല്‍ ഭരണ കര്‍ത്താക്കളെ കണ്ടിട്ട് പെര്‍മിഷനുകള്‍ വാങ്ങിയിട്ടില്ല
aneeshnl: manojkmohan, balasankarc ഒരു TODO ലിസ്റ്റ് ഇട്ടാല്‍
നല്ലതായിരിക്കില്ലേ... മൊത്തം പരിപാടികളില്‍... ആളുകള്‍ക്ക് ഏറ്റടുത്ത്
ചെയ്യാനും സൌകര്യമായിരിക്കും.
manojkmohan: പോസ്റ്റര്‍ അടിയ്ക്കണം
manojkmohan: നാട് മൊത്തമൊട്ടിയ്ക്കണം
manojkmohan: കോളേജുകളിലേക്ക് ചെന്ന് ഇന്‍വൈറ്റ് ചെയ്യണം
aneeshnl: ഉദാ. പോസ്റ്റര്‍ അവിടെ തന്നെ അടിക്കണമെന്നുണ്ടോ...?
SoorajKenoth: മൊത്തത്തില്‍ ഒരു TODO ഉണ്ടാക്കുക. തൃശ്ശൂരുള്ളവര്‍ തന്നെ
ചെയ്യേണ്ടതും അല്ലാത്തതും തരം തിരിക്കുക, എല്ലാര്‍ക്കും എറ്റെടുക്കാന്‍
അവസരം കൊടുക്കുക
SoorajKenoth: ഇനിപ്പോ കോളേജില്‍ വെറുതെ പോയി വിളിച്ചാല്‍ ആള് വരണം എന്നില്ല
SoorajKenoth: IT at School, KSSP, DAFK തുടങ്ങിയര്‍ സജീവമായി
രംഗത്തുണ്ടാവണം എന്നാണ് എന്റെ അഭിപ്രായാം
manojkmohan: വെനുവിന്റെ കാര്യം പോലും കയ്യാലപുറത്താണിരിക്കുന്നത്.
SoorajKenoth: എന്തായി മുഖ്യമന്ത്രിയുടെ പരിപാടി പ്രശ്നം?
SoorajKenoth: ഹാള് പോവ്വോ കിട്ടോ?
manojkmohan: പോയി
manojkmohan: ഇതൊക്കെ ലിസ്റ്റില്‍ ചര്‍ച്ച ചെയ്യാനുള്ള കാര്യങ്ങളല്ല
SoorajKenoth: പിന്നെ എവിടെയാ ചര്‍ച്ച ചെയ്യേണ്ടത്?
manojkmohan: ആരാണ് നമ്മുടെ പരിപാടിയുടെ ഉത്ഘാടനമെന്നുപോലും ഇതുവരെ
ഫിക്സ് ചെയ്യാന്‍ പറ്റുയിട്ടില്ല
SoorajKenoth: ആളുകള്‍ എങ്ങനെയാ എല്ലാം അറിയുക?
manojkmohan: ലോക്കലായി സംഘാടനസമിതി യോഗം വിളിക്കുക
SoorajKenoth: അറിയാതെ എങ്ങെനെയാ പങ്കാളിത്തം ഉറപ്പുവരുത്തുക?
SoorajKenoth: എന്നാ ലോക്കലായി വിളിച്ച് അവനനവവ്‍ നടത്തിക്കോ
manojkmohan: ഇത് ഓണ്‍ലൈന്‍ സംഘാടനമല്ല.
SoorajKenoth: ഞാനും ഇല്ല പ്രവീണും ഇല്ല
manojkmohan: എത്ര കാര്യങ്ങളുണ്ടെന്നറിയോ ഇവിടെ ?
manojkmohan: ഞാനും വിട്ടു
manojkmohan: എന്തേലുമൊക്കെ കാണിക്ക്
manojkmohan: ഞാന്‍ എക്സിബിഷന്റെ ചുമത ഏറ്റെടുത്തു
manojkmohan: അത് ഭംഗിയാക്കാന്‍ ശ്രമിക്കുന്നു
 - stultus has joined the room
manojkmohan: ഹാളില്‍ പോയി ആവശ്യമുള്ളതിന്റെ ലിസ്റ്റ് എടുക്കണം
manojkmohan: അത് ഏര്‍പ്പാടു ചെയ്യണം
manojkmohan: to do list
manojkmohan: ഉണ്ടാക്കൂ
manojkmohan: ഓരോരുത്തര്‍ ഏറ്റെടുക്കൂ
manojkmohan: അത്ര തന്നെ
manojkmohan: wiki.smc.org.in/സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ_ഒരു_വ്യാഴവട്ടം/സാങ്കേതികപ്രദര്‍ശനം
manojkmohan: ഞാന്‍ ചെയ്യുന്നത് ഇവിടെ പുതുക്കുന്നുണ്ട്
manojkmohan: ഒരു വിധം തൃപ്തികരമായാല്‍ ലിസ്റ്റിലേക്ക് അയക്കും
manojkmohan: കോര്‍പ്പറേഷന്‍ ഓഫീസില്‍ ഇതുവരെ പോയിട്ടില്ല
manojkmohan: മിനിമം കേരളവര്‍മ്മ, വിമല കോളേജിലെങ്കിലും പോയി അവിടെ ഒന്ന്
നമ്മുടെ കാര്യം പ്രസന്റ് ചെയ്യണം
manojkmohan: പോസ്റ്റര്‍ ഒട്ടിയ്ക്കണം
manojkmohan: എഞ്ചി. കോളേജുകളില്‍ നമ്മള്‍ തന്നെ പോയി സംസാരിക്കനം
manojkmohan: എന്നാലേ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി കുട്ടികളെ വിടൂ
manojkmohan: ഞാന്‍ എന്റേതായ വഴിക്ക് നോക്കുന്നു. ഇതൊക്കെ അത്യാവശ്യം
ലോക്കല്‍ ഓടേണ്ട കാര്യങ്ങളാണ്.
manojkmohan: സൂരജ്ജിന് ഇത് അറിയാത്തതൊന്നുമല്ലല്ലോ
manojkmohan: വിബ്ജിയോറിന് കിടന്ന് കിത്യ്ക്കുന്നത് കണ്ടിട്ടുള്ളതല്ലേ ??
manojkmohan: ഇത്രയും വലിയൊരു ഇവന്റ് നടക്കുമ്പോള്‍ ഒരു സംഘാടനസമിതി
പോലുമില്ലാതെ എന്ത് നടക്കുമാവോ !
manojkmohan: മൂന്ന് ദിവസത്തെ താമസം ഫുഡ്
manojkmohan: വരുന്ന അഥിതികളുടെ ട്രാവല്‍ അക്കോമഡേഷന്‍
manojkmohan: മീഡിയ മാനേജ്മെന്റ്. കൃത്യമായി പ്രസ്സ് റിലീസിങ്ങ്
manojkmohan: എത്രയെത്ര ചെറിയ കാര്യങ്ങള്‍ വരെ പ്രധാനമായവ ഉണ്ടെന്നോ !
manojkmohan: രഞ്ജിത്ത് മാഷിന് തന്നെയായി ഒന്നും ചെയ്യാന്‍ പറ്റില്ല.
manojkmohan: ഞാനെന്തായാലും അടുത്ത ചൊവ്വാഴ്ചയേ എത്തൂ
manojkmohan: എനിക്ക് ഗ്രന്ഥശാല സിഡി മുതലായയുടെ അധിക ലോഡുമുണ്ട്
SoorajKenoth: manojkmohan: <വിബ്ജിയോറിന് കിടന്ന് കിത്യ്ക്കുന്നത്
കണ്ടിട്ടുള്ളതല്ലേ ??> വിബ്ജിയോര്‍ നടത്തുന്നതുപൊലെ അല്ല SMC
നടത്തുന്നത്. വിബ്ജിറിന് SMC ക്കുള്ളതുപോലെ ഒരു ഓണ്‍ലൈന്‍ distributed
network ഇല്ല. വിളംബരത്തിന്റെ ഭാഗമായി നടത്തിയ എട്ട് ക്യമ്പുളില്‍
ഒന്നില്‍ പോലും എന്റെ physical സാന്നിദ്ധ്യം ഉണ്ടായിട്ടില്ല. അതുപോലെ ഇനി
നടക്കാന്‍ പോകുന്ന വീഡീയോ കോണ്‍ഫെറന്‍സിന്റെ സാങ്കേതിക വശം ചെയ്യുന്നത്
ഞാനോ മനോജോ അല്ല. ക്ലാസ് നടത്തുന്ന സ്ഥലത്തെ പിള്ളാരാണ്.അതുപോലെ ഒരോ
ആളുകളേയും പങ്കാളികളാക്കിയാലെ പരിപാടി നടക്കൂ
manojkmohan: ഓക്കെ എന്നാ ഓണ്‍ലൈനായി കോഡിനേറ്റ് ചെയ്ത് നടത്തൂ. അത്രേ പറയാനുള്ളൂ
SoorajKenoth: അതിന് ശേഷം നടന്ന/നടക്കുന്ന ഒരു ക്യാമ്പിന് പോലും പേരിന്
പോലും എന്റെ പങ്കാളിത്തം ഇല്ല
manojkmohan: വര്‍ക്ക് ഡിസ്ട്രിബ്യൂട്ട് ചെയ്ത് തന്നെയാണ് ചെയ്യുന്നത്
manojkmohan: ഇത്രേം വലിയ പരിപാടി എങ്ങനെ ചെയ്യണമെന്ന് എനിക്കൊരു ഐഡിയയും ഇല്ല
SoorajKenoth: അതു ചെയ്യാം, പക്ഷേ കഥ ഇതുവരെ അറിയാതെ എവിടുന്ന്
കോഡീനേറ്റ് ചെയ്യാനാണ്?
manojkmohan: ഞാന്‍ എസ്കേപ്പുന്നു
SoorajKenoth: പോകുന്നതിനുമുന്നേ TODO ലിസ്റ്റ് ഉണ്ടാക്കൂ
balasankarc: SoorajKenoth, manojkmohan : ചെയ്യണമെന്ന് പ്ലാനിങ്ങിൽ ഉള്ള
കാര്യങ്ങൾ നേരത്തെ പറഞ്ഞത് പോലെ ToDo ഉണ്ടാക്കി അതിലിട്ടാൽ, എന്താ
കഥയെന്ന് ചിലർക്കെങ്കിലും മനസ്സിലാവുമല്ലോ..
manojkmohan: കത കാര്യമായിട്ടൊന്നുമില്ല. ഒന്നേന്ന് തുടങ്ങിക്കോളൂ. ഹാള്‍
എന്റെ പേരില്‍ ബുക്ക് ചെയ്തിട്ടുണ്ട്
 - balasankarc2 - balasankarc -
manojkmohan: നിലവില്‍ അത് മാത്രമേ ഉറപ്പായ ഒരു കാര്യമുള്ളൂ
manojkmohan: 14ന് ഉച്ചയ്ക്ക് ശേഷം പകരം വേദി വേണം
manojkmohan: അക്കാദമിയുടെ ഒരു ചെറിയ ഹാള്‍ സജസ്റ്റ് ചെയ്തിട്ടുണ്ട്
manojkmohan: പോയി നോക്കി കണ്ട് വേണ്ടത് ചെയ്തോളൂ.
balasankarc: SoorajKenoth, manojkmohan, സാധാരണ ഗതിക്ക് ഒരു ഇവന്റിന്
വേണ്ട കാര്യങ്ങൾ ഞാൻ ഒരു ടുഡു ലിസ്റ്റിലുണ്ടാക്കാം..
കൂട്ടിച്ചേർക്കുമല്ലോ...
SoorajKenoth: balasankarc അതാണ് കഴിഞ്ഞ കുറേ ദെവസായിട്ട് പറയുന്നത്. ഇനി
എന്തൊക്കെയാണ് ചെയ്യാനുള്ളത് എന്നിതില്‍ മനോജിന്റെ അഭിപ്രായം പറ
manojkmohan: ഇതല്ലാതെ ഒരു കാര്യവും ഇവിടെ നടന്നിട്ടില്ല
SoorajKenoth: അത് മെയിലിങ്ങ് ലിസ്റ്റിട്ടാല്‍ മതി
SoorajKenoth: തല്കാലം ഞങ്ങള്‍ പിരിയുന്നു
SoorajKenoth: ഇനി private thread ഇല്ല
SoorajKenoth: bye...
manojkmohan: എനിക്കിപ്പൊ യാതൊരു അഭിപ്രായവുമില്ല. ഞാന്‍ എനിക്ക്
തോന്നുന്ന പോലെ ചെയ്യുന്നു. പരാതിയുള്ളവര്‍ അത് ഏറ്റെടുക്കുക
balasankarc: SoorajKenoth, manojkmohan
http://wiki.smc.org.in/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B4%E0%B4%B5%


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list