[smc-discuss] സൊസൈറ്റി പുരോഗതി

Anivar Aravind anivar.aravind at gmail.com
Sun Oct 6 23:59:53 PDT 2013


ബൈലോ സ്കാന്‍ സര്‍ട്ടിഫൈഡ് കോപ്പി  :
https://docs.google.com/file/d/0B8zp4Q3w9CfqZkVXQmZrSGZzSnc/edit?usp=sharing
memorandum of association സ്കാന്‍ ചെയ്യാനാന്‍ സമയം കിട്ടിയില്ല. അതിലെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഇതില്‍ അതുപോലെ ആവര്‍ത്തിക്കുന്നുണ്ട് .
രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ സര്‍ട്ടിഫൈഡ് കോപ്പി
https://docs.google.com/file/d/0B8zp4Q3w9CfqQUh3c0hVdXlXRnc/edit?usp=sharing

അക്ഷരത്തെറ്റുകള്‍ പഴയ രജിസ്ട്രേഷനിലുള്ളതാണു് കാര്യമാക്കണ്ട





2013/8/21 Anivar Aravind <anivar.aravind at gmail.com>

> കൂട്ടുകാരെ ,
>
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് 2010 ഫെബ്രുവരിയില്‍ തൃശ്ശൂരില്‍
> രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും രജിസ്ട്രേഷന്‍ രേഖകള്‍ അക്കാലത്തുതന്നെ
> നമ്മുടെ ശ്യാമിന്റെ മരണശേഷം നഷ്ടപ്പെട്ടുപോയതിനെത്തുടര്‍ന്നു്
> നിര്‍ജ്ജീവാവസ്ഥയിലായിരുന്നു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്  എന്ന സൊസൈറ്റി
> .  തിരു-കൊച്ചി ശാസ്ത്ര സാഹിത്യ ധര്‍മ്മസംഘങ്ങളുടെ രജിസ്ട്രേഷന്‍ നിയം 1955
> പ്രകാരം തൃശ്ശൂരില്‍ R80/2010 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത ഈ സംഘത്തിന്റെ
> രജിസ്ട്രേഷന്‍ രേഖകളും നമ്പറുമെല്ലാം ഒരു വീണ്ടെടുക്കാനായി കഴിഞ്ഞ
> ഒരുവര്‍ഷത്തോളം നമ്മള്‍ പലതവണ ശ്രമിച്ചെങ്കിലും , തൃശ്ശൂര്‍ രജിസ്ട്രാര്‍
> ഓഫീസ് പുതുക്കിപ്പണിയാനായി പൊളിച്ചിട്ട് രേഖകള്‍ ഒരു മുറിയില്‍
> കുന്നുകൂട്ടിയിരിക്കുകയായിരുന്നതിനാല്‍  (നമ്പര്‍ നഷ്ടപ്പെട്ടതിനാല്‍) ഫലം
> കണ്ടിരുന്നില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനം അവ വീണ്ടെടുക്കാനാവുകയും  അസ്സല്‍
> പകര്‍പ്പുകള്‍ ലഭ്യമാക്കാനാവുകയും ചെയ്തിട്ടുണ്ടു്. (ബൈലോ കോപ്പികള്‍ സ്കാന്‍
> ചെയ്ത് വൈകാതെ ലഭ്യമാക്കാം) അതിനുശേഷം  നിലനിന്നിരുന്ന എക്സിക്യുട്ടീവിന്റെ
> പിന്തുണയോടെ ഒരു സംഘടന എന്ന രീതിയിലുള്ള നമ്മുടെ പ്രവര്‍ത്തന രേഖകള്‍
> ശരിയാക്കിയെടുക്കാനുള്ള ശ്രമം നടന്നുവരികയാണു്.
>
> സംഘടനയുടെ രജിസ്ട്രേഡ് വിലാസം പണ്ട് ഹിരണും സുഹൃത്തുക്കളും അയ്യന്തോള്‍,
> തൃശ്ശൂരില്‍ താമസിച്ചിരുന്ന വാടകവീടായിരുന്നു. ആ വിലാസം ഇപ്പോള്‍
> നിലവിലില്ലാത്തതിനാല്‍ നമ്മുടെ ട്രഷററായ മനോജ് കെ യുടെ വിലാസമാക്കി മാറ്റി
> പുതുക്കിയിട്ടുണ്ട്. ( Parambath House, Amalanagar P.O , Thrissur- 650555)
> സംഘടക്കായി സൌത്ത് ഇന്ത്യന്‍ ബാങ്ക് തൃശ്ശൂര്‍ മെയിന്‍ ബ്രാഞ്ചില്‍ ഒരു
> അക്കൌണ്ട് തുടങ്ങിയിട്ടുണ്ടു്.
>
> Swathanthra Malayalam Computing
> A/c No 0084053000046718
> South Indian Bank
> Thrissur Main Branch
> IFSC : SIBL0000084
>
> സെക്രട്ടറിയായ ഞാനും ട്രഷറര്‍ ആയ മനോജും ആണു് അക്കൌണ്ടിന്റെ ഒപ്പിടല്‍
> അധികാരമുള്ളവര്‍ . ഇന്റര്‍നെറ്റ് ബാങ്കിങ്ങിനു് അപേക്ഷിച്ചിരുന്നെങ്കിലും
> അതിതുവരെ ലഭ്യമായിട്ടില്ല. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനുള്ള ഡൊണേഷനുകള്‍
> ഈ അക്കൌണ്ടിലേക്ക് അയക്കാവുന്നതാണു്. ഒപ്പം contact at smc.org.in എന്ന
> വിലാസത്തില്‍ അറിയിക്കുകയും വേണം. അക്കൌണ്ട് തുടങ്ങാനുള്ള 5000 രൂപ പ്രവീണ്‍
> താല്ക്കാലികമായി കടം തന്നിരിക്കുകയാണു്. അതു് നമ്മള്‍
> തിരിച്ചുകൊടുക്കേണ്ടതാണു്. സേവ്പോഡറി കാമ്പൈനിന്റെ ഇന്ത്യയില്‍ നിന്നുള്ള
> ഡൊണേഷനുകള്‍ക്കുള്ള ഓര്‍ഗനൈസേഷന്‍ പിന്തുണ നമുക്കു നല്‍കാനാവുമോ എന്ന്‍ അവര്‍
> ആവശ്യപ്പെട്ടതനുസരിച്ച് ഈ അക്കൌണ്ട് ആ കാമ്പൈനിനായി ഉപയോഗിച്ചിരുന്നു. അതിനായി
> ലഭിച്ച ₹ 9,020 ഉള്‍പ്പെടെ ₹ 140,20 ഈ അക്കൌണ്ടിലിപ്പോള്‍ ഉണ്ടു്.
>
> അതുപോലെ സംഘടനയ്ക്കായുള്ള പാന്‍ നമ്പറിനു് അപേക്ഷിക്കുകയും അതു ലഭ്യമാകുകയും
> ചെയ്തിട്ടുണ്ട് .
> നമ്മുടെ പാന്‍ നമ്പര്‍ : AAJAS3648A
>
> കഴിഞ്ഞ മൂന്നുവര്‍ഷത്തെ റിപ്പോര്‍ട്ടുകളും കണക്കുകളും ഓഫീസില്‍
> സമര്‍പ്പിക്കല്‍ ഉടനെ നടക്കുന്നതാണു്.
> ഈ വര്‍ഷം മുതല്‍ മെമ്പര്‍ഷിപ്പ് നല്‍കി ഇലക്ഷന്‍ നടത്തി ശരിയായരീതിയില്‍
> നമുക്കു മുന്നോട്ടുപോകണമെന്നാണു് കരുതുന്നതു് .
> സെപ്റ്റംബര്‍ ആദ്യവാരത്തോടെ മെമ്പര്‍ഷിപ്പ് അപേക്ഷകള്‍
> സ്വീകരിച്ചുതുടങ്ങണമെന്നു കരുതുന്നു .
> സ്വതന്ത്രസോഫ്റ്റ്‌വെയറിലും മലയാളം കമ്പ്യൂട്ടിങ്ങിലും സംഭാവന നല്‍കിയ
> ആര്‍ക്കും മെമ്പര്‍ഷിപ്പിനു് അപേക്ഷിക്കാം.
> നമ്മുടെ ബൈലോ പ്രകാരം ഒറ്റത്തവണ അഡ്മിഷന്‍ ഫീ 500 രൂപയും  മാസവരി 50 രൂപയും
> ആണു്. (അതായതു് കൊല്ലം 600 രൂപ) . ബൈലോ പ്രകാരം ജനറല്‍ബോഡിയുടെ മൂന്നില്‍
> രണ്ടുഭാഗം പേരും അംഗീകരിച്ചാണു് പുതിയ മെമ്പര്‍മാരെ ചേര്‍ക്കുക
> (സ്വതന്ത്രസോഫ്റ്റ്‌വെയറിലും മലയാളം കമ്പ്യൂട്ടിങ്ങിനും സംഭാവനചെയ്തവരാണെന്നു്
> ഉറപ്പാക്കാനുള്ള ഒരു നിബന്ധനയാണിതു്. )
>
> ഒക്റ്റോബറില്‍ നമുക്ക് ജനറല്‍ ബോഡി വിളിക്കാം അതിനുള്ളില്‍ തീരാതെ കിടക്കുന്ന
> രേഖാ  ജോലികള്‍ തീര്‍ക്കുകയും ഇന്‍കംടാക്സ് എക്സംപ്ഷനായുള്ള 12 A പെര്‍മിഷനായി
> അപേക്ഷിക്കുകയും ചെയ്യാമെന്നു കരുതുന്നു .
>
> SMC യുടെ വാര്‍ഷികയോഗത്തിനായി ഒക്ടോബര്‍ 13,14,15 തിയ്യതികളിലായി തൃശ്ശൂര്‍
> സാഹിത്യഅക്കാദമി ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ടു്  വിവരം പലരും
> അറിഞ്ഞിരിക്കുമല്ലോ. മഹാനവമി, വിജയദശമി, അതിന്റെ പിറ്റെദിവസം ഇങ്ങനെയാണ്
> ദിവസങ്ങള്‍ കിടക്കുന്നത്. അതിനടുത്ത ദിവസം (16) ബക്രീദായതിനാല്‍ പരമാവധിപേര്‍
> നാട്ടിലുണ്ടാവുന്ന സമയമാണു്. അതിനാല്‍ ടിക്കറ്റുകള്‍ വൈകാതെ ബുക്ക് ചെയ്തു
> വെച്ചോളൂ.
>
> വാര്‍ഷിക പൊതുയോഗം  എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച് പ്രത്യേകം ഒരു ത്രെഡ്
> തുടങ്ങാം .  ചര്‍ച്ച അതിലാക്കാം. സൊസൈറ്റി കാര്യങ്ങള്‍ മാത്രം ഈ ത്രെഡില്‍
> സംസാരിക്കുക
>
> അനിവര്‍
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131007/9f901967/attachment-0002.htm>


More information about the discuss mailing list