[smc-discuss] എന്‍ എ നസീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

manoj k manojkmohanme03107 at gmail.com
Fri Oct 18 01:06:54 PDT 2013


https://www.facebook.com/photo.php?fbid=570213689705260

സുഹൃത്തുക്കളെ, കഴിഞ്ഞ 35 വര്‍ഷമായി കേരളത്തിലെ കാടുകളിലൂടെ ഞാന്‍ അലഞ്ഞു
നടക്കുന്നു. അതിനിടയില്‍ നമ്മുടെ വന്യജീവികളെ ഫോട്ടോഗ്രാഫുകളിലൂടെ
രേഖപ്പെടുത്തിയിട്ടുണ്ട്‌, ഇതെല്ലാം സ്വന്തം ചിലവില്‍ തന്നെയായിരുന്നു. കഴിഞ്ഞ
വര്‍ഷം വനം വകുപ്പിന്‌ ഫോട്ടോ കൊടുത്തില്ല എന്നു പറഞ്ഞ്‌ എന്റെ കാടുകയറ്റങ്ങളെ
തടസ്സപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. വനം വകുപ്പിന്റെ മിക്ക വന്യജീവി
സങ്കേതങ്ങളിലും സ്വന്തം ചിലവില്‍ ചിത്രങ്ങള്‍ സൗജന്യമായി കൊടുത്ത ഒരാളാണ്‌
ഞാന്‍. എന്റെ ചിത്രങ്ങള്‍ പേര്‌ വെക്കാതെ വനം വകുപ്പ്‌ ഉള്‍പ്പെടെ ചിലര്‍
വില്‍ക്കുന്നതായും പ്രസിദ്ധീകരിച്ചതായും അറിയാന്‍ കഴിഞ്ഞു. അത്തരത്തില്‍
ആരെയും ഞാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. ഇരുനൂറോളം ഹൈ റെസലൂഷനിലുള്ള (40 എം.ബി
വരെ) ചിത്രങ്ങള്‍ ലോകത്തിലെ ഏതൊരാള്‍ക്കും എടുക്കുകയോ പ്രിന്റ്‌ ചെയ്യുകയോ
ഒക്കെ ചെയ്യാവുന്ന രീതിയില്‍ മലയാളം വിക്കീപീഡിയയില്‍ കൊടുത്തിട്ടുണ്ട്‌. അത്‌
അവര്‍ ലോകത്തിനു തുറന്നുവെച്ചിട്ടുണ്ട്‌, അതില്‍ ഒറ്റ നിബന്ധനയെ അവര്‍
ആവശ്യപ്പെട്ടുന്നുള്ളൂ, എടുത്തയാളുടെ പേര്‌ അതില്‍ രേഖപ്പെടുത്തണം. ഈ
ചിത്രങ്ങള്‍ സൗജന്യമായി ആര്‍ക്കും ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.

എന്ന്‌ സ്‌നേഹപൂര്‍വ്വം
*എന്‍ എ നസീര്‍*

ടൈംസ് ഓഫ് ഇന്ത്യയില്‍ ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത :
http://timesofindia.indiatimes.com/city/thiruvananthapuram/Success-for-Malayalam-Loves-Wikipedia-in-third-edition-too/articleshow/23384420.cms

Manoj.K/മനോജ്.കെ
www.manojkmohan.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131018/8eb9cb96/attachment-0002.htm>


More information about the discuss mailing list