[smc-discuss] [Wikiml-l] എന്‍ എ നസീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Deepesh Pattath psdeepesh at gmail.com
Fri Oct 18 06:15:15 PDT 2013


ആദരിക്കപ്പെടേണ്ട ഒരു വ്യക്തിയെ അവഗണിക്കുകയും ചൂഷണം ചെയ്യാൻ ശ്രമിക്കുകയും
ചെയ്യുന്നവരെ സമൂഹത്തിനു മുൻപിൽ തുറന്നു കാണിക്കാൻ നമുക്കു കഴിയണം.



2013/10/18 manoj k <manojkmohanme03107 at gmail.com>

> https://www.facebook.com/photo.php?fbid=570213689705260
>
> സുഹൃത്തുക്കളെ, കഴിഞ്ഞ 35 വര്‍ഷമായി കേരളത്തിലെ കാടുകളിലൂടെ ഞാന്‍ അലഞ്ഞു
> നടക്കുന്നു. അതിനിടയില്‍ നമ്മുടെ വന്യജീവികളെ ഫോട്ടോഗ്രാഫുകളിലൂടെ
> രേഖപ്പെടുത്തിയിട്ടുണ്ട്‌, ഇതെല്ലാം സ്വന്തം ചിലവില്‍ തന്നെയായിരുന്നു. കഴിഞ്ഞ
> വര്‍ഷം വനം വകുപ്പിന്‌ ഫോട്ടോ കൊടുത്തില്ല എന്നു പറഞ്ഞ്‌ എന്റെ കാടുകയറ്റങ്ങളെ
> തടസ്സപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. വനം വകുപ്പിന്റെ മിക്ക വന്യജീവി
> സങ്കേതങ്ങളിലും സ്വന്തം ചിലവില്‍ ചിത്രങ്ങള്‍ സൗജന്യമായി കൊടുത്ത ഒരാളാണ്‌
> ഞാന്‍. എന്റെ ചിത്രങ്ങള്‍ പേര്‌ വെക്കാതെ വനം വകുപ്പ്‌ ഉള്‍പ്പെടെ ചിലര്‍
> വില്‍ക്കുന്നതായും പ്രസിദ്ധീകരിച്ചതായും അറിയാന്‍ കഴിഞ്ഞു. അത്തരത്തില്‍
> ആരെയും ഞാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. ഇരുനൂറോളം ഹൈ റെസലൂഷനിലുള്ള (40 എം.ബി
> വരെ) ചിത്രങ്ങള്‍ ലോകത്തിലെ ഏതൊരാള്‍ക്കും എടുക്കുകയോ പ്രിന്റ്‌ ചെയ്യുകയോ
> ഒക്കെ ചെയ്യാവുന്ന രീതിയില്‍ മലയാളം വിക്കീപീഡിയയില്‍ കൊടുത്തിട്ടുണ്ട്‌. അത്‌
> അവര്‍ ലോകത്തിനു തുറന്നുവെച്ചിട്ടുണ്ട്‌, അതില്‍ ഒറ്റ നിബന്ധനയെ അവര്‍
> ആവശ്യപ്പെട്ടുന്നുള്ളൂ, എടുത്തയാളുടെ പേര്‌ അതില്‍ രേഖപ്പെടുത്തണം. ഈ
> ചിത്രങ്ങള്‍ സൗജന്യമായി ആര്‍ക്കും ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.
>
> എന്ന്‌ സ്‌നേഹപൂര്‍വ്വം
> *എന്‍ എ നസീര്‍*
>
> ടൈംസ് ഓഫ് ഇന്ത്യയില്‍ ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത :
> http://timesofindia.indiatimes.com/city/thiruvananthapuram/Success-for-Malayalam-Loves-Wikipedia-in-third-edition-too/articleshow/23384420.cms
>
> Manoj.K/മനോജ്.കെ
> www.manojkmohan.com
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>



-- 
with regards

P S Deepesh
00965 96983042
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131018/6e9ccc18/attachment-0002.htm>


More information about the discuss mailing list